തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Saturday 25 July 2015

കഥകളി 31 ന്

      
ജൂലൈ31ന്ന
 വെള്ളിയാഴ്ച ഉച്ചയ്ക്ക്
രണ്ടു മണിക്ക്
 സ്കൂള്‍ ഓഡിറ്റൊറിയത്തില്‍
കലാമണ്ഡലം ഹരിനാരായണനും സംഘവും അവതരിപ്പിക്കുന്ന  കഥകളി
സഹകരണം::: സപിക്മാക്കെ, കാസറഗോഡ്
കഥ: നളചരിതം
നളചരിതം കഥ നാലു ദിവസമായി അവതരിപ്പിക്കാന്‍ പറ്റിയ രീതിയിലാണ് ഉണ്ണായി വാര്യര്‍ രചിചിട്ടുള്ളത്. കഥാസംഗ്രഹം താഴെകൊടുക്കുന്നു.ഓരോ സ്ഥലത്തും അവതരിപ്പിക്കുമ്പോള്‍ അവതരിപ്പിക്കുന്ന കഥാഭാഗങ്ങളില്‍ ചെറിയ വ്യത്യാസം കാണാറുണ്ട്----കലാകാരന്മാരുടെ മികവും ലഭ്യതയുമനുസരിച്ച്.
 ഒന്നാം ദിവസത്തെ കഥയുടെ ചുരുക്കം

എല്ലാം തികഞ്ഞ ഒരു രാജാവായിരുന്നു  നളന്‍. സുന്ദരനും സുമുഖനും,സല്സ്വ്ഭാവിയും ധര്മിഷ്ടനും അതുപോലെ തന്നെ, വീരനും പരാക്രമിയും. പക്ഷെ എല്ലാം തികഞ്ഞ അയാള്ക് അനുയോജ്യയായ ഒരു പത്നിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒരു ദിവസം നള മഹാരാജാവ് ഉദ്യാനത്തില്‍ ഏകാന്തനായി ഉലാത്തിക്കൊണ്ടിരുന്നതിനിടക്ക് അതീവ സുന്ദരനായ ഒരു സ്വര്ണഹംസം പെട്ടെന്ന് അടുത്തുള്ള ഒരു മരച്ചില്ലയില്‍ വന്നിരുന്നു.ഒരു കൌതുകത്തിന് നളന്‍ ആ ഹംസത്തിനെ സൂത്രത്തില്‍ പിടിച്ചു. ഹംസം ഭയന്നു " ശിവ ശിവ എന്ത് ചെയ്വൂ ഞാന്‍ , എന്നെചതിച്ചു കൊല്ലുന്നിതുരാജേന്ദ്രന്‍ ജനകന്‍ മരിച്ചു പോയി തനയന്‍ ഞാനേകനായി എന്‍ ജനനിക്ക് ഞാനേകനാണ് ....... " എന്നിങ്ങനെ നിലവിളിക്കുന്നു.

തമാശക്ക് ചെയ്തത് അനര്ഥമായല്ലോ എന്ന് കരുതി നളന്‍ ഹംസത്തിനെ സ്വതന്ത്രനാക്കുന്നു. ജീവന്‍ തിരിച്ചുകിട്ടിയ ഹംസം നളനെ പുകഴ്ത്തുകയും പ്രത്യുപകാരം ചെയ്യാം എന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. പറന്ന് പോയ ഹംസം ഭീമസേന രാജാവിന്റെ മകള്‍ ദമയന്തിയുടെ അടുത്തെത്തുന്നു. സുന്ദരിയും യൌവനയുക്തയുമായ ദമയന്തിയുടെ അടുത്ത് നളന്റെ സ്വഭാവ വിശേഷങ്ങള്‍ വിസ്തരിച്ചു വര്ണിക്കുന്നു. കേട്ടമാത്രയില് തന്നെ ദമയന്തി നളനില്‍ അനുരക്തയാവുന്നു. വ്രീളാ വിവശയായി നളനെ തനിക്കെങ്ങനെ സ്വന്തമാക്കാന്‍ കഴിയുമെന്നു ചോദിക്കുന്നു. വഴിയുണ്ടാക്കമെന്നു പറഞ്ഞു ഹംസം നളന്റെ അടുത്തുവന്നു ദമയന്തിയുടെ പ്രേമാഭ്യര്ത്ഥവന അറിയിക്കുന്നു. ദമയന്തിയുടെ ഗുണഗണങ്ങളുടെ വര്ണ ന കേട്ട് നളനും അവളില്‍ അനുരക്തയാവുന്നു.

ദമയന്തിയുടെ വിവാഹം അന്നത്തെ നാട്ടുനടപ്പനുസരിച്ചു സ്വയംവരം വഴിയായിരിക്കണമെന്നു പിതാവ് ഭീമസേന രാജാവ് തീരുമാനിച്ചു. മൂന്നു ലോകത്തിലും വിവരങ്ങള് അറിയിച്ചു. ദമയന്തിയുടെ സൌന്ദര്യവും സൌശീല്യവും വളരെ പ്രസിദ്ധമായതിനാല് മൂന്നു ലോകങ്ങളിലും ദമയന്തിയെ സ്വന്തമാക്കാന് താല്പര്യമുള്ളവര് ഉണ്ടായിരുന്നു. ദേവലോകത്തില് നിന്നു ദേവേന്ദ്രനും വരുണദേവനും അഗ്നിദേവനും സ്വയംവരത്തിന് തയ്യാറായി വന്നു. ദമയന്തി നളനില് അനുരക്തയാണെന്നു ദിവ്യദ്രുഷ്ടിയില് അറിഞ്ഞ അവര് നളനോടൊപ്പം ഒരേ വരിയില് തന്നെ ഇരുന്നു. ദമയന്തി വരണ മാല്യവുമായി വന്നപ്പോള് ഒരേ രൂപത്തിലും ഭാവത്തിലും ഉള്ള നാലു നളന്മാര്. ഹംസം പറഞ്ഞ ലക്ഷണങ്ങള് എല്ലാം തികഞ്ഞവര് ഒന്നല്ല നാല് പേര്. ദമയന്തി ധര്മ സങ്കടത്തിലായി. ഇഷ്ടദൈവമായ വിഷ്ണുവിനെ മനസ്സില് പ്രാര്ത്ഥിച്ചു കണ്ണുതുറന്നപ്പോള് സാക്ഷാല് നളന്റെയൊഴിച്ചു മറ്റുള്ള മൂന്നു പേരുടെയും കിരീടത്തില് ധരിച്ചിരുന്ന പൂക്കള് വാടിക്കണ്ടു. സംശയമില്ലാതെ ദമയന്തി ശരിക്കുള്ള നളനെ സ്വയംവര മാല്യം ചാര്ത്തി. ദേവന്മാര് അവളുടെ ഭക്തിയും അചഞ്ചല പ്രേമവും കണ്ടു അവരെ രണ്ടു പേരെയും അനുഗ്രഹിച്ചു. ഗംഭീരമായ രീതിയില് വിവാഹം നടന്നു. വിവാഹ ശേഷം നള ദമയന്തിമാര് നളന്റെ രാജധാനിയിലേക്ക് പോന്നു. 

No comments:

Post a Comment