തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Sunday 13 November 2022

സംസഥാന ശാസ്ത്രോത്സവം- ആര്യനന്ദയക്ക് ഒന്നാം സ്ഥാനം

എറണാകുളത്ത് വച്ച് നടന്ന 2022ലെ ശാസ്ത്രോത്സവത്തിൽ പ്രവർത്തി പരിചയമേളയിൽ മെറ്റൽ എന്ഗ്രേവിങ്ങിൽ ആര്യനന്ദയ്ക്ക് എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചു. ബാംബു പ്രൊഡക്ടിൽ പ്രത്യുഷ് വി വി എ ഗ്രേഡ് നേടി. ശാസ്തമേള സ്റ്റിൽ മോഡലിൽ വാഗ്ദശ്രീ പ്രശാന്ത്, മന്ത്ര പ്രഭാകർ എന്നിവർക്ക് ബി ഗ്രേഡ് ലഭിച്ചു.

സബ്‍ജില്ലാ കായിക മേളയ്ക്ക് തിരി തെളിഞ്ഞു

ഹോസ്ദുർഗ് ഉപജില്ലാ സ്കൂൾ കായികമേളയ്ക്ക് കക്കാട്ട് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി. വിവിധ സ്കൂളിലെ കായിക താരങ്ങളും കക്കാട്ട് സ്കൂളിലെ എസ് പി സി, സ്കൗട്ട് &ഗൈഡ്സ് , ജെ ആർ സി യൂണിറ്റുകളിലെ കുട്ടികളും അണിനിരന്ന മാർച്ച് പാസ്റ്റിൽ കാഞ്ഞങ്ങാട് എം എൽ എ ശ്രീ ഇ ചന്ദ്രശേഖരൻ സല്യൂട്ട് സ്വീകരിച്ചു. സ്കൂളിലെ അധ്യാപകനായ ശ്രീ പി ഹരിനാരായണൻ എഴുതി ചിട്ടപെടുത്തിയ സ്വാഗതഗാനത്തോടെ ചടങ്ങ് ആരംഭിച്ചു.ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് എം എൽ എ ശ്രീ ഇ ചന്ദ്രശേഖരൻ കായികമേള ഉത്ഘാടനം ചെയ്തു. എ ഇ ഒ ശ്രീ അഹമ്മദ് ഷെരീഫ് കുരിക്കൽ പതാക ഉയർത്തി. ഹെഡ്മാസ്റ്റർ പി വിജയൻ സ്കൂൾ പതാക ഉയർത്തി. കാർത്തിക് സി മാണിയൂർ കായിക താരങ്ങൾത്ത് പ്രതിജ്ഞ ചൊല്ലികൊടുത്തു. സംഘാടക സമിതി ചെയർമാൻ ശ്രീ വി പ്രകാശന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രിൻസിപ്പൽ കെ ഹേമലത സ്വാഗതം പറഞ്ഞു. ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ നാരായണൻ,വാർഡ് മെമ്പർ ശ്രീമതി രാധ, കെ പ്രഭാകരൻ, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശൻ,എസ് എം സി ചെയർമാൻ ടി പ്രകാശൻ, പി ടി എ പ്രസിഡന്റ് കെ വി മധു എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് കെ സന്തോഷ് നന്ദി പറഞ്ഞു.

പാഠ്യ പദ്ധതി പരിഷ്കരണം -ജനകീയ ചർച്ച

പാഠ്യ പദ്ധതിയുമായി ബന്ധപെട്ട് നടത്തുന്ന ജനകീയ ചർച്ച 9/11/22ബുധനാഴ്ച ഉച്ചയ്ക്ക് 2മണിക്ക് നടന്നു. സൂധിർകുമാർ ടി വി ചർച്ച നയിച്ചു. വൽസൻ പിലിക്കോട് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശ്രീമതി കെ രാധ, പ്രിൻസിപ്പൽ ശ്രീമതി ഹേമലത എന്നിവർ സംസാരിച്ചു.

സബ്‍ജില്ലാ കലോത്സവം- ദീപശിഖപ്രയാണവും ഘോഷയാത്രയും

ഹോസ്ദുർഗ് ഉപജില്ലാ സ്കൂൾ കായികമേളയുടെ വരവറിയിച്ച് ആലിങ്കീലിൽ നിന്ന് കക്കാട്ട് ഗവ. ഹയർ സെക്കന്ററി സ്കൂളിലേക്ക് വർണ്ണശബളമായ വിളംബര ഘോഷയാത്ര നടത്തി . വിദ്യർത്ഥികളും അധ്യാപകരും നാട്ടുകാരും കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും അടക്കം നൂറ് കണക്കിന് ആളുകൾ ഘോഷയാത്രയിൽ പങ്കെടുത്തു. നീലേശ്വരം എൻ കെ ബി എം എ. യു.പി സ്കൂളിൽ വച്ച് നഗരസഭാ ചെയർ പേർസൺ ശ്രീമതി ടി വി ശാന്ത ദിപശിഖ കൈമാറി. എ വിധുബാല അധ്യക്ഷയായി. ഹൊസ്ദുർഗ് എ ഇ ഒ ശ്രീ അഹമ്മദ് ഷെരീഫ് കുരിക്കൾ, കെ കെ ഹേമലത, HSDSGAസെക്രട്ടറി ശ്രീ ധനേഷ് എന്നിവർ സംസാരിച്ചു. പി ഹരിനാരായണൻ സ്വാഗതവും ശ്രീ പി രാജേഷ് നന്ദിയും പറഞ്ഞു. നീലേശ്വരം ബസ്‍സ്റ്റാൻഡ്,കോൺവെന്റ് ജംക്ഷൻ, ചിറപ്പുറം, ആലിങ്കീൽ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം സ്കൂളിൽ വച്ച് ഹെഡ് മാസ്റ്റർ ശ്രീ പി വിജയൻ, പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു എന്നിവർ ചേർന്ന് ദിപശിഖ ഏറ്റ് വാങ്ങി.

Tuesday 1 November 2022

ലഹരി വിരുദ്ധ ക്യാമ്പെയിന്‍

 ലഹരി മുക്തകേരളം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടത്തിവരുന്ന ലഹരി വിരുദ്ധ ക്യാമ്പെയിനിന്റെ ഭാഗമായി നവംബര്‍ 1  ചെവ്വാഴ്ച കുട്ടികളും അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് ലഹരിക്കെതിരെ ജനകീയ ശൃംഖല സ‍ഷ്ടിച്ചു. ബങ്കളം ടൗണില്‍ വച്ച് നടന്ന ചടങ്ങില്‍ എസ് പി സി , സ്കൂട്ട് യൂണിറ്റ് കുട്ടികള്‍ ലഹരി ബോധവത്കരണത്തിന്റഎ ഭാഗമായി ഫ്ളാഷ് മോബ് അവതരിപ്പിച്ചു. കാര്‍ത്തിക് ടി ജെ യുടെ മാജിക്കും അസ്മീലിന്റെ ലഹരിവിരുദ്ധ മാപ്പിളപ്പാട്ടും നടന്നു. അഭിനവ് സജിത്ത് , കാര്‍ത്തിക് സി മാണിയൂര്‍ എന്നിവരുടെ ഇന്ററാക്ടീവ് ടോക്ക് ഷോയും സംഘടിപ്പിച്ചു. കുട്ടികള്‍ ലഹരി വിരുദ്ധ പ്രതിജ്‍ഞ എടുത്തു. പരിപാടിയുടെ അവസാനം പ്രതീകാത്മകമായി ലഹരി ഭീകരനെ തൂക്കിലേറ്റി.





കേരളപ്പിറവി ദിനാഘോഷം

 കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയും സാമൂഹ്യശാസ്ത്ര ക്ലബ്ബും സംയുക്തമായി കേരളപ്പിറവി ദിനാഘോഷം നടത്തി.ഡോ. വത്സൻ പിലിക്കോട് മൺചെരാതിൽ മലയാളദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രഭാഷണവും നടത്തി.കേരളം എന്ന സംസ്ഥാനത്തിൻ്റെ അടിസ്ഥാനം മലയാളമാണെന്നും നാട്ടു മൊഴികളിലും നാടൻ കലകളിലും എങ്ങനെയൊക്കെയാണ് നമ്മുടെ പൂർവ്വികർ ഭാഷയുടെ സൗന്ദര്യം കാത്തുസൂക്ഷിച്ചതെന്നും പുതുതലമുറ ഭാഷയിലൂടെ നഷ്ടപ്പെടുത്തുന്നത് നമ്മുടെ സംസ്കാരത്തെയാണെന്നും അദ്ദേഹം പ്രഭാഷണത്തിൽ സൂചിപ്പിച്ചു.പ്രഭാഷകൻ്റെ ഓരോ വാക്കിലും ലയിച്ചിരുന്ന സദസ്സിനെ സൃഷ്ടിക്കുക എന്ന മാന്ത്രികതയാണ് വത്സൻ മാഷ് ഇന്ന് കാഴ്ചവെച്ചത്. സീനിയർ അസിസ്റ്റൻറ് കെ.സന്തോഷ് അധ്യക്ഷത വഹിച്ചു.വിദ്യാരംഗം കോ ഡിനേറ്റർ ഡോ.പി.കെ.ദീപക് സ്വാഗതവും സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കോഡിനേറ്റർ എം.മഹേശൻ നന്ദിയും പറഞ്ഞു. സ്കൂൾ ലീഡർ അമൻ പി.വിനയ് കുട്ടികൾക്ക് മാതൃഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ അക്ഷരമരം ഒരുക്കി.