തുടര്‍ച്ചയായി പതിനഞ്ചാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Tuesday, 14 November 2017

ഊണിന്റെ മേളം

നാലാം ക്ലാസ്സിലെ ഊണിന്റെ മേളം എന്ന പാഠഭാഗവുമായി ബന്ധപെട്ട് ക്ലാസ്സില‍്‍ ഒരു സദ്യ എന്ന പ്രവര്‍ത്തനം നടത്തി. കുട്ടികളും അധ്യാപകരും വിവിധ തരത്തിലുള്ള വിഭവങ്ങള്‍ കൊണ്ട് വന്ന് സമൃദ്ധമായ സദ്യ ഒരുക്കി.


Monday, 6 November 2017

"ശ്രദ്ധ" ഉത്ഘാടനം

3,5,8 ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ശ്രദ്ധ പരിപാടിയുടെ ഉത്ഘാടനം പി.ടി.എ പ്രസിഡന്റ് വി രാജന്‍ നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ ഇ പി രാജഗോപാലന്‍ അധ്യക്ഷം വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി എസ് അനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു. കെ വി ഗംഗാധരന്‍, പി പുഷ്പരാജന്‍, കെ ജെ ഷാന്റി എന്നിവര്‍ ക്ലാസ്സിന് നേത‍ൃത്വം നല്കി.

Tuesday, 24 October 2017

സബ്ബ് ജില്ലാ ശാസ്ത്രമേളയില്‍ മികച്ച വിജയം

GVHSS Madikai IIല്‍ വച്ച് നടന്ന ഹൊസ്ദുര്‍ഗ് സബ് ജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവര്‍ത്തി പരിചയ ഐടി മേളയില്‍ കക്കാട്ട് സ്കൂള്‍ മികച്ച വിജയം കരസ്ഥമാക്കി. ഗണിത മേളയില്‍ ഓവറോള്‍ ചാമ്പ്യന്മാരും ശാസ്ത്രമേളയില്‍ റണ്ണര്‍ അപ്പും ആയി . ഐടി മേളയിലും 27പോയിന്റുമായി ഹൈസ്കൂള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടി. സാമൂഹ്യ ശാസ്ത്രമേളയിലും പ്രവര്‍ത്തി പരിചയമേളയിലും മികച്ച വി‍ജയം നേടി.

Wednesday, 27 September 2017

സ്കൂള്‍ തല ശാസ്ത്രമേള

സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ശാസ്ത്ര, ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര പ്രവര്‍ത്തി പരിചയമേള നടത്തി. വിദ്യാര്‍ത്ഥികളുടെ നല്ല പങ്കാളിത്തം കൊണ്ട് മേള ശ്രദ്ധേയമായി. ഹെയ്മാസ്റ്റര്‍ ഇ പി രാജഗോപാലന്‍ മേള ഉത്ഘാടനം ചെയ്തു.
മേളയിലെ ചില നിമിഷങ്ങള്‍
Wednesday, 6 September 2017

ഓണാഘോഷം

ഓണത്തോടനുബന്ധിച്ച്  കുട്ടികള്‍ക്കായി മിഠായ് പെറുക്കല്‍,കസേരകളി, ചാക്ക് റൈസ് തുടങ്ങിവിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. കൂടാതെ നാടന്‍ പൂക്കള്‍ മാത്രം ഉപയോഗിച്ചുള്ള പൂക്കള മത്സരവും നടത്തി. ഉച്ചയ്ക് പായസവിതരണം.
Saturday, 12 August 2017

സബ്‍ജില്ലാ സയന്‍സ് സെമിനാര്‍

ഹൊസ്ദുര്‍ഗ് സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബി ആര്‍ സി ഹൊസ്ദുര്‍ഗില്‍ വച്ച്നടന്ന  സബ്‍ജില്ലാ സയന്‍സ് സെമിനാറില്‍ 9A ക്ലാസ്സിലെ അനന്യ ഭാസ്ക്കരന്‍ രണ്ടാം സ്ഥാനം നേടി.

മരങ്ങളുടെ സ്കൂള്‍ :: ഡോക്യുമെന്‍ടറി

കക്കാട്ട് സ്കൂള്‍ വളപ്പിലെ മുപ്പത്തഞ്ചിലധികം തരം മരങ്ങളെ ദൃശ്യവത്കരിക്കുന്ന ഡോക്യുമെന്‍ടറി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. എട്ടേക്കര്‍ വരുന്ന സ്കൂള്‍ വളപ്പില്‍ മണ്ണ് ഇല്ല.ലാറ്ററൈറ്റ് പറയാണ്. എങ്കിലും പച്ചപ്പ്‌ പകരുന്ന നിരവധിമരങ്ങള്‍ ഉണ്ട്. നാട്ടു മരങ്ങളുംമറുനാടന്‍ മരങ്ങളും ഉണ്ട്.നട്ടുവളര്‍ത്തിയവയും താനേമുളച്ചുവളര്‍ന്നവയും .
മരങ്ങളുടെ ശാസ്ത്രീയമായ അറിവുകളും സാംസ്കാരികപ്രത്യേകതകളുംസമന്വയിപ്പിച്ചുകൊണ്ടാണ് ഡോക്യുമെന്‍ടറി ഒരുക്കിയത്. മുപ്പതോളം സ്കൂള്‍കുട്ടികള്‍ പങ്കാളികളായി.
മരങ്ങളുടെ സ്കൂള്‍ എന്നാണ് പേര്.ഗവേഷണം: കെ.പുഷ്പലത
സംഘാടനം: കെ.തങ്കമണി., ശ്യാമ ശശി, പി.എസ് അനിൽകുമാർ
സഹകരണം:
സീ- നെറ്റ് ടെലി ചാനൽ ,നീലേശ്വരം