മടിക്കൈ
ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു
സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ കക്കാട്ട്.
ചരിത്രം
1954 മെയില്‍ ഒരു എകാധ്യപിക ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ
വിദ്യാലയം സ്ഥാപിതമായത്. ആദ്യ പ്രധാന അദ്ധ്യാപിക ദേവകി 1980-ല്‍ ഇതൊരു
യു പി സ്കൂളായി. 1990-ല്‍ ഹൈസ്കൂളായും 1998-ല്‍ ഹയര്‍ സെക്കണ്ടറിയായും
ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്‍റെ
ആദ്യത്തെ പ്രധാന അദ്ധ്യാപകന്‍റെ
രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തി ന്‍റെ
ഇപ്പോള്‍ നിലവിലുള്ള
പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5
കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു
കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ കളിസ്ഥലം
വിദ്യാലയത്തിനുണ്ട്.
പ്രൈമറിക്കും ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍
ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
കുട്ടികള്‍ക്കുള്ള പാര്‍ക്ക്, ആധുനിക സൗകര്യങ്ങളോട്കൂടിയ മള്‍ട്ടിമീഡിയ റൂം, നൂറോളം കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് വായിക്കാന്‍ പറ്റിയ റീഡിംഗ് റൂം, വിശാലമായ ഓഡിറ്റോറിയം, മുഴുവന്‍ കുട്ടികള്‍ക്കും ഫില്‍റ്റര്‍ ചെയ്ത കുടിവെള്ളം ലഭ്യമാക്കുവാനുള്ള കുടിവെള്ള പദ്ധതി, സ്കൂള്‍ അങ്കണത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ ശില്പം, സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍, മികച്ച ഭക്ഷണശാല ഇവയൊക്ക മറ്റ് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിന്നും കക്കാട്ട്സ്കൂളിനെ വേറിട്ട് നിര്‍ത്തുന്നു
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.എസ്സ്.എസ്സ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
പ്രധാനാദ്ധ്യാപകര്‍ :
|പി വിജയന്‍ 1990-1992|
|-
| കെ കണ്ണന്‍ 1992-1993|
|-
| എ സൈനുദ്ദീന്‍ 1993-1995|
|-
|രാജാമണി 1995-1996|
|-
| സരോജിനി എം 1996-1998|
|-
| വി കണ്ണന്‍ 1998 -1998|
|-
| പി കുഞ്ഞിക്കണ്ണന്‍ 1998-1999|
|-
|വി കണ്ണന്‍ 1999-1999|
|-
|കെ ശാരദ 1999-2000|
|-
|കെ എ ജോസഫ് 2000-2001|
|-
|കെ ചന്ദ്രന്‍ 2001-2002|
|-
|പി വി കുമാരന്‍ 2002-2002|
|-
|കെ വി കൃഷ്ണന്‍ 2002-2003 |
|-
|സുരേഷ്ബാബു 2003-2005|
|-
|സി ഉഷ 2005-2007|
|-
|വിശാലക്ഷന്‍ സി 2007|
|-
|പി ഉണ്ണീകൃഷ്ണന്‍ 2007-2008|
|-
|കെ സാവിത്രി 2008-2009 |
|-
| ടി.എന്‍.ഗോപലകൃഷ്ണന്‍2009-2012| സി.പി.വനജ 2012-- 2015
|
ഇ പി രാജഗോപാലന്‍ 2015-.....
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗം
- നീലേശ്വരത്ത് നിന്നും ചാളക്കടവ് റൂട്ടില്‍ ആലിന്‍കീഴ് ബസ്സ്സ്റ്റോപ്പില്‍ നിന്നും 1.5 കി.മി
|
|
 |
സ്കൂള്‍ ഓഡിറ്റോറിയം |
 |
പൊതുവിദ്യാഭ്യാസസംരക്ഷണശില്പം |
 |
ഒന്നാം ക്ളാസ്സ് ഒന്നാം തരം |
 |
റീഡിംഗ് റൂം |
 |
ഐ.ഇ.ഡി.റിസോഴ്സ് സെന്റര്‍ |
 |
കുട്ടികളുടെ പാര്‍ക്ക് |
|
No comments:
Post a Comment