തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Wednesday 26 June 2019

ലഹരി വിരുദ്ധ ദിനാചരണം

സ്കൂൾ സാമുഹ്യ ശാസ്ത്ര ക്ലബ്ബിന്റയും, ഇക്കോ ക്ലബ്ബിന്റയും സയൻസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. നീലേശ്വരം സി ഐ എ എം മാത്യു ഉത്ഘാടനം ചെയ്തു. പ്രഭാകരൻ ബങ്കളം മുഖ്യാതിഥി ആയിരുന്നു. എസ് എം സി ചെയർമാൻ വി പ്രകാശൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ‌ പി വിജയൻ, സീനിയർ അസിസ്റ്റന്റ് കെ പ്രീത, എക്കോ ക്ലബ്ബ് കൺവീനർ ശ്യാമ ശശി, എസ് ആർ ജി കൺവീനർ‌ കെ തങ്കമണി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി എം മധു നന്ദി പറഞ്ഞു. തുടർന്ന് പ്രഭാകരൻ ബങ്കളം സംവിധാനം ചെയ്ത "നിങ്ങൾ നല്ല കുട്ടികളാണ് "എന്ന ഷ‍ോർട്ട് ഫിലിം പ്രദർശനവും നടന്നു.


Thursday 20 June 2019

ക്ലാസ്സ് പി ടി എ

2019-2020 അധ്യയന വര്‍ഷത്തിലെ ആദ്യത്തെ ക്ലാസ്സ് പി ടി എ യോഗം 20/6/2019 വ്യാഴാഴ്ച  നടന്നു. ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള എല്ലാ ക്ലാസ്സുകളിലെയും പി ടി എ യോഗത്തില്‍ സ്കൂളിലെ അക്കാദമിക മികവുകളെകുറിച്ചും ഭൗതികസാഹചര്യങ്ങളെകുറിച്ചും ചര്‍ച്ച ചെയ്തു. പോരായമകള്‍ പരിഹരിക്കാനുള്ള കൂട്ടായ ചര്‍ച്ചകള്‍ എല്ലാ ക്ലാസ്സിലും നടന്നു. ചര്‍ച്ചകളില്‍‌  ഹെഡ്മാസ്റ്റര്‍, പ്രിന്‍സിപ്പല്‍, പി ടി എ പ്രസിഡന്റ്, എസ് എം സി ചെയര്‍മാന്‍, മദര്‍ പി ടി എ പ്രസിഡന്റ്, പി ടി എ കമറ്റി അംഗങ്ങള്‍ എന്നിവര്‍ ഒരോ ക്ലാസ്സിലും നേതൃത്വം നല്കി.




വായനാപക്ഷാചരണവും സ്കൂള്‍ ക്ലബ്ബുകളുടെ ഉത്ഘാടനവും

വായനാപക്ഷാചരണത്തിന്റെയും സ്കൂളിലെ വിവിധ ക്ളബ്ബുകളുടെയും ഉത്ഘാടനം യുവ ശാസ്ത്രജ്ഞനും ഭാരത സര്‍ക്കാറിന്റെ അന്റാര്‍ട്ടിക്കന്‍  പര്യവേഷണ സംഘാംഗവും പഞ്ചാബ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ശ്രീ ഫെലിക്സ് ബാസ്റ്റ് നിര്‍വ്വഹിച്ചു. വായന എങ്ങിനെ അദ്ദേഹത്തിലെ ശാസ്ത്രാഭിമുഖ്യം വളര്‍ത്താന്‍ സഹായിച്ചു എന്ന് വിശദീകരിച്ചു. വായനയുടെ പ്രാധാന്യം ഒരു മനുഷ്യന്റെ ജിവിത വിജയത്തെ എങ്ങിനെ സ്വാധീനിക്കുന്നു എന്ന് അദ്ദേഹം കുട്ടികളുമായി സംവദിച്ചു.  മനുഷ്യ വാസമില്ലാത അന്റാര്‍ട്ടിക്ക വന്‍കരയുടെ സവിശേഷതകള്‍ ജൈവവൈവിധ്യങ്ങള്‍ സൂര്യായനങ്ങള്‍ തുടങ്ങിയവയെപറ്റിയുള്ള അറിവുകള്‍ കുട്ടികളില്‍ ശാസ്ത്രാവബോധവും അതിലേറെ കൗതുകവും പകരുന്നതായിരുന്നു.  തുടര്‍ന്ന് അന്റാര്‍ട്ടിക്കന്‍ പര്യവേഷണ വീഡിയോ പ്രദര്‍ശനവും കുട്ടികളുമായുള്ള സംവാദവും ശാസ്ത്രലോകത്തിന്റെ വിസ്മയ ചെപ്പ് തുറക്കുന്നതായിരുന്നു.  തുടര്‍ന്ന് അദ്ദേഹം സ്കൂള്‍ മുറ്റത്ത് ഓര്‍മ്മ മരം നട്ടുപിടിപ്പിച്ചു.
   ചടങ്ങില്‍ പി ടി എ പ്രസിഡന്റ്  കെ വി മധു അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ പി വിജയന്‍ സീനിയര്‍ അസിസ്റ്റന്റ് കെ പ്രീത, പി എം മധു എന്നിവര്‍ സംസാരിച്ചു.  പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഹരീഷ് സ്വാഗതവും കെ കെ പിഷാരടി നന്ദിയും പറഞ്ഞു.






 


Thursday 6 June 2019

പ്രവേശനോത്സവം_2019


2019 പ്രവേശനോത്സവം അക്ഷരലോകത്ത് പിച്ച വെയ്കാനെത്തിയ കുരുന്നുകൾക്ക് ആഘോഷമായി മാറി. വർണ്ണതൊപ്പിയും ബലൂണുകളുമൊക്കെയായ പ്രവേശനോത്സവം നാടിന്റെ ഉത്സവമായി മാറി. അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും സ്വയം സഹായസംഘം പ്രവർത്തകരും ഒത്തുചേർന്നപ്പോൾ പ്രവേശനേത്സവം അക്ഷരാർത്ഥത്തിൽ ഒരു ഉത്സവമായി മാറി. പ്രവേസനോത്സവത്തിന്റെ ഔപചരിക ഉത്ഘാടനം മടിക്കൈ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി രുഗ്മിണി നിർ‌വ്വഹിച്ചു. പ്രിൻസിപ്പൽ ഗോവർദ്ധനൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് കെ വി മധു അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി വിജയൻ , എസ് എം സി ചെയർമാൻ കെ പ്രകാശൻ, മുൻ പി ടി എ പ്രസിഡന്റ് വി രാജൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഒന്നാം ക്ലാസ്സിൽ പുതുതായി ചേർന്ന കുട്ടികൾക്കുള്ള ബാഗ് കാ‍ഞ്ഞങ്ങാട് ഗിരിജ ജ്വല്ലറി ഉടമ മുരളിയും കുടകൾ വിവിധ സന്നദ്ധ സ്വയം സഹായസംഘങ്ങളും, സ്ലേറ്റ് ക്രയോൺസ് എന്നിവ സ്റ്റാഫും നല്കി. കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും പായസവിതരണവും നടത്തി. സ്കൂളിലെ മലയാളം അധ്യാപകനും പ്രശസ്ത സംഗീത സംവിധായകനുമായ ഗംഗാധരന്‍ മാസ്ററര്‍‌ ചിട്ടപെടുത്തിയ സ്വാഗതഗാനം വിദ്യാര്‍ത്ഥികള്‍ ആലപിച്ചു. ഭിന്നശേഷി വിദ്യാര്‍ത്ഥിയായ യദുകൃഷ്ണന്‍ കവിത ആലപിച്ചു.