തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Sunday 28 October 2018

കൗമാര ആരോഗ്യ ബോധല്‍ക്കരണ ക്ളാസ്സ്

വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കൗമാര ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.


വനിതാ ഫുട്ബോള്‍ താരങ്ങള്‍ക്ക് അനുമോദനം


ഇന്ത്യന്‍ ടീം അംഗമായ കക്കാട്ട് സ്കൂള്‍ പത്താം ക്ളാസ്സ് വിദ്യാര്‍ത്ഥിനി ആര്യശ്രീ, കേരള ടീമിന് വേണ്ടി കളിച്ച മാളവിക തുടങ്ങി സ്കൂളിലെ വനിതാ ഫുട്ബോള്‍ അംഗങ്ങള്‍ക്കും കോച്ച് നിധീഷിനും കായികാധ്യാപിക പ്രീതിമോള്‍ക്കും സ്കൂളില്‍ അനുമോദനം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി വി രമേശന്‍ ഉത്ഘാടനം ചെയ്തുു. ചടങ്ങില്‍ ബേബി ബാലകൃഷ്ണന്‍  വാര്‍ഡ് മെമ്പര്‍ രുഗ്മിണി എന്നിവര്‍ സംബന്ധിച്ചു. പി ടി എ പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ശ്രീ മധു, എസ് എം സി ചെയര്‍മാന്‍ വി പ്രകാശന്‍, പ്രിന്‍സ്പപ്ല്‍ ഗോവര്‍ദ്ധനന്‍ ടി വി, ഹെഡ്മിസ്ട്രസ്സ് എം ശ്യാമള  സ്റ്റാഫ് സെക്രട്ടരി പി എസ് അനില്‍കുമാര്‍എന്നിവര്‍ സംസാരിച്ചു.












Thursday 11 October 2018

ഗണിത ലാബ്

കക്കാട്ട് സ്കൂളില്‍ ഗണിതലാബ് ഒരുങ്ങി. സുധീര്‍ മാഷിന്റെ നേതൃത്വത്തില്‍  അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്നാണ് ഗണിത ലാബ് ഒരുക്കിയത്.
















Friday 5 October 2018

ബഹിരാകാശ വാരാഘോഷം


ലോക ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി കക്കാട്ട് ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ ISRO യിലെ സയന്റിസ്റ്റ് ഷിബു മാത്യൂസ് ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളെകുറിച്ചും ഗവേഷണങ്ങളെകുറിച്ചും ക്ളാസ്സ് എടുത്തു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള അധ്യക്ഷത വഹിച്ചു. സയന്‍സ് ക്ളബ്ബ് കണ്‍വീനര്‍ കെ സന്തോഷ് സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് കെ പ്രീത നന്ദിയും പറഞ്ഞു.
തുടര്‍ന്ന് കുട്ടികളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ശ്രീ ഷിബു മാത്യൂസ് മറുപടി പറഞ്ഞു






Monday 1 October 2018

എല്‍ പി വിഭാഗം വാട്ടര്‍ കളര്‍ മത്സരം

എല്‍ പി വിഭാഗം കുട്ടികള്‍ക്കായി നടത്തിയ വാട്ടര്‍ കളര്‍ മത്സരത്തില്‍ നിന്ന്




ലിറ്റില്‍ കൈറ്റ്സ് ഐഡന്റിറ്റി കാര്‍ഡ് വിതരണം

ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ് വിതരണം ലീഡര്‍ ആദിത്യന്‍ എസ് വിജയന് നല്കി ഹെഡ്മിസ്ട്രസ്സ് എം ശ്യാമള ടീച്ചര്‍ നിര്‍വ്വഹിക്കുന്നു.

സ്കൂള്‍ കലോല്‍സവം

സ്കൂള്‍ കലോല്‍സവം ചില കാഴ്ചകള്‍