തുടര്‍ച്ചയായി പതിനഞ്ചാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Wednesday, 24 February 2016

ഉന്നതവിജയം


                    
                                    എസ്  എസ്  എ  സന്ദേശ൦ 
BRC wise LSS Model Exam Winners.

Kumbla      
​ ​
- 1
Kasaragod
​  ​
- 1
Bekal        
​   ​
- 5
Hosdurg    -  12
Cheruvathur - 5
 

​Top Scorers​


1.ARUNIMA RAJ GHSS KAKKAT  BRC HOSDURG               77.5%
2.SAYANTH               GUPS KARICHERY                  BRC BEKAL                    76.25
3.AVINASH K.P          GUPS PUDUKAI                        BRC HOSDURG            73.135
4.AJAY DEV .P              ALPS THADIYAN KOVVAL     BRC CHERVATHUR        72.5
5.MALAVIKA               GUPS KOOTTAKANI                 BRC BEKAL                 71.25
CONGRATULATION
TO THE WINNERS
THANK YOU FOR THE GUIDING TEACHERS

Tuesday, 23 February 2016

പരീക്ഷ എഴുതും- ആത്മവിശ്വാസത്തോടെ

  ഇത്തവണത്തെ എസ്എസ് എല്‍ സി പരീക്ഷയെഴുതുന്ന 134 കുട്ടികള്‍ക്കായി സ്കൂളില്‍ കൌണ്‍സലിംഗ് ക്ലാസ്നടത്തി.
പ്രദീപ്‌ മാലോം ക്ലാസ്നയിച്ചു .
നാലുമാസം മുന്‍പ്  മറ്റൊരു കൌണ്‍സലിംഗ്ക്ലാസ് സംഘടിപ്പിച്ചിരുന്നു. 

' വണ്ടര്‍ലാ പരിസ്ഥിതി-ഊര്‍ജ്ജസംരക്ഷണ പുരസ്കാരം '' കക്കാട്ട് സ്കൂളിന്

വണ്ടര്‍ലാ വാട്ടര്‍ തീം പാര്‍ക്ക് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പരിസ്ഥിതി-ഊര്‍ജ്ജസംരക്ഷണ പുരസ്കാരം കക്കാട്ട് സ്കൂളിന്  ലഭിച്ചു.


ലോകമാതൃഭാഷാദിനാചരണം::: ചിത്രങ്ങളും പത്രവാര്‍ത്തകളും

 ''എന്‍റെ ഭാഷ മലയാളം''
എന്ന് കുട്ടികള്‍
പ്രദര്‍ശനപ്പലകയില്‍
എഴുതുന്നുമാതൃഭാഷാപ്രഭാഷണവും ബംഗ്ലാദേശ് ഭാഷാസമരത്തിലെ (1952) രക്തസാക്ഷിഅനുസ്മരണവും:  ഇ പി രാജഗോപാലന്‍

                                                                        പത്രവാര്‍ത്തകള്‍


Friday, 19 February 2016

അ ആ. . . .


1999 നവംബർ 17-നാണ് യുനെസ്കോ ഫെബ്രുവരി 21-നെ ലോക മാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. 2008-നെ ലോക ഭാഷാവർഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗിക അംഗീകാരം നൽകി.
ബംഗ്ലാദേശിൽ ആചരിച്ചുവരുന്ന ഭാഷാപ്രസ്ഥാന ദിനത്തിന് അന്തർദ്ദേശീയ തലത്തിൽ ലഭിച്ച അംഗീകാരമെന്ന നിലയിലാണ് ലോക മാതൃഭാഷാദിനത്തിന്റെ ഉദ്ഭവം. 1952 ഫെബ്രുവരി 21-ന് ബെംഗാളീ ഭാഷാപ്രസ്ഥാനത്തിന്റെ ഒരു പ്രതിഷേധ സമരത്തിലുണ്ടായ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ സ്മരണക്കായാണ് ബംഗ്ലാദേശിൽ ഭാഷാപ്രസ്ഥാന ദിനം ആചരിക്കുന്നത്.
ഭാഷ്യാ സാംസ്കാരിക വൈവിധ്യവും ബഹുഭാഷാത്വവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ യുനെസ്കോ ആസ്ഥാനത്തിലും അംഗരാഷ്ട്രങ്ങളിലും ലോക മാതൃഭാഷാദിനം വർഷംതോറും ആചരിക്കപ്പെടുന്നു.
            കക്കാട്ട് സ്ക്കൂളില്‍ മാതൃഭാഷാദിനം ഫെബ്രുവരി 22-ന് ആചരിക്കും. പ്രഭാഷണം, ബംഗ്ലാദേശ് ഭാഷാസമരത്തിലെ രക്തസാക്ഷി അനുസ്മരണം,  ഒ എന്‍ വി യുടെ കൈപ്പടയിലുള്ള'ഭാഷാപ്രതിജ്ഞ' കൈമാറ്റവും ഏറ്റുചൊല്ലലും, 'എന്‍റെ ഭാഷ മലയാളം'എന്ന വാചകം എല്ലാ കുട്ടികള്‍ക്കുമായി ലോവര്‍ പ്രൈമറിയിലെ മൂന്നുപേര്‍ ചേര്‍ന്ന് പ്രദര്‍ശനപ്പലകയില്‍ എഴുതല്‍, മലയാളഭാഷയെപ്പറ്റിയുള്ള കവിതാലാപനം എന്നിവയാണ് പരിപാടികള്‍.
യുനെസ്കോയുടെമാതൃഭാഷാദിനാചരണവിളംബരത്തിലെ പ്രധാനപ്പെട്ട ഭാഗം ഇതാണ്:::  Languages are the most powerful instruments of preserving and developing our tangible and intangible heritage. All moves to promote the dissemination of mother tongues will serve not only to encourage linguistic diversity and multilingual education but also to develop fuller awareness of linguistic and cultural traditions throughout the world and to inspire solidarity based on understanding, tolerance and dialogue.  

ഒ എന്‍ വി യുടെ കൈപ്പടയിലുള്ള 'ഭാഷാപ്രതിജ്ഞ'::::

Tuesday, 9 February 2016

പുരസ്കാരം

2015-16വര്‍ഷത്തെ
മികച്ച ശാസ്ത്രക്ലബ്ബ്, ഗണിതശാസ്ത്രക്ലബ്ബ് എന്നിവയ്ക്കുള്ള ഉപജില്ലാതല പുരസ്കാരം കക്കാട്ട് സ്കൂളിന്.
ഗണിത-ശാസ്ത്ര മേളകളിലെ പ്രകടനം കണക്കിലെടുത്താണ് 
                                                      പുരസ്കാരം .

.

നക്ഷത്രപാഠം

ആറാം തരത്തിലെ കുട്ടികള്‍ക്കായി നക്ഷത്ര പഠന ശിബിരം നടത്തി. കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും പങ്കെടുത്തു. ജോയിസ് ജോര്‍ജ്ജ് ക്ലാസ് നയിച്ചു. വീഡിയോ ചിത്രം കാട്ടിക്കൊണ്ടാണ് ക്ലാസ് തുടങ്ങിയത്‌. തുടര്‍ന്ന് സ്കൂള്‍ മൈതാനത്തുവെച്ച് നക്ഷത്രനിരീക്ഷണം നടത്തി.

Monday, 8 February 2016

ഒരു കഥ; ഒരു മധ്യാഹ്നംഎട്ടാ൦തരത്തിലെ മലയാളം പാഠപുസ്തകത്തില്‍ ''രണ്ടു മത്സ്യങ്ങള്‍'' എന്ന കഥയുണ്ട്.ഫെബ്രുവരി 10ന് ഉച്ചയ്ക്ക് 2 മണിമുതല്‍ കഥയുടെ നാടകീയാഖ്യാനം .ആസ്വാദനരേഖ അവതരണം,മീന്‍ചിത്രചുമരൊരുക്കം, മീന്‍പേര്കൂട്ട൦, കഥാകാരനുമായി വര്‍ത്തമാനം, കഥാകാരന്‍റെ അനുഭവവിവരണം എന്നിവ..
നാടകീയാഖ്യാനം ഒരുക്കുന്നതില്‍ കുട്ടികളെ പ്രസാദ്‌ കണ്ണോത്ത് സഹായിക്കുന്നുണ്ട്. ഏഴാംതരത്തിലെ കുട്ടികളും പ്രേക്ഷകരായി പങ്കെടുക്കും.
(പോസ്റ്ററുകൾ : ശ്യാമ  ശശി  )

Wednesday, 3 February 2016

സ്വയം പ്രതിരോധം

സ്വയം പ്രതിരോധപരിശീലനം.
ഒന്‍പതാംതരത്തിലെ പെണ്‍കുട്ടികള്‍ക്ക്
തായ്‌കൊണ്ടോസായാഹ്നങ്ങള്‍
Taekwondo is characterized by its emphasis on head-height kicks, jumping and spinning kicks, and fast kicking techniques. In fact, World Taekwondo Federation sparring competitions award additional points for strikes that incorporate jumping and spinning kicks. To facilitate fast, turning kicks, taekwondo generally adopts stances that are narrower and hence less-stable than the broader, wide stances used by martial arts such as karate. The tradeoff of decreased stability is believed to be worth the commensurate increase in agility, particularly in Kukkiwon-style taekwondo.