തുടര്‍ച്ചയായി പതിനഞ്ചാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Thursday, 31 July 2014

ക്ലബ്ബ് ഉത്ഘാടനം

കക്കാട്ട് ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം 2014 ആഗസ്ത് 1 ന്  പ്രശസ്ത വാന നിരീക്ഷകന്‍   വെള്ളൂര്‍ ഗംഗാധരന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും

ലഹരി വിരുദ്ധ വീഡിയോ പ്രദര്‍ശനം

കക്കാട്ട് ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ സയന്‍സ് ക്ലബ്ബിന്റെയും നീലേശ്വരം രാജാസ് ഹൈ സ്കൂള്‍ 1988-89 ബാച്ച് SSLC വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ "ഓര്‍മ്മച്ചെപ്പിന്റെയും" സംയുക്താഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ വീഡിയോ പ്രദര്‍ശനം സംഘടിപ്പിച്ചു. കാസര്‍ഗോഡ് വിജിലന്‍സ് CI എം. വി .അനില്‍കുമാര്‍ ഉത്ഘാടനം ചെയ്തു

ചാന്ദ്ര ദിനം

ചാന്ദ്ര ദിനാഘോഷത്തിന്റെ ഭാഗമായി സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ LP, UP,HS വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്സ് മത്സരവും, UP, HS  വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരവും സംഘടിപ്പിച്ചു

പരിസ്ഥിതി ദിനം

കക്കാട്ട് ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ പരിസ്ഥിതി ദിനം വിപുലമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. പ്രിന്‍സിപ്പല്‍ ഡോ. കെ.എം രാജശേഖരന്‍, ഹെഡ്മിസ്ട്രസ്സ് ശ്രീമതി സി.പി. വനജ, പി.ടി.എ പ്രസിഡന്റ് ശ്രീ രാജന്‍, പി.ടി.എ അംഗം സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്യാമ്പസ്സില്‍ മരങ്ങള്‍ വച്ച് പിടിപ്പിച്ചു.