തുടര്‍ച്ചയായി പതിനഞ്ചാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Tuesday, 31 May 2016

യാത്രയയപ്പ്


സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന  കെ വി മോഹനന്‍ ,  എ മാധവി എന്നീ അധ്യാപകര്‍ക്ക് സ്റ്റാഫ് കൗണ്‍സിലിന്റെ വകയുള്ള   യാത്രയയപ്പ് നടന്നു‌. ഹെഡ്മാസ്റ്റര്‍ ഇ.പി രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു.വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള സ്റ്റാഫിന്റെ ഉപഹാര സമര്‍പ്പണം പ്രിന്‍സിപ്പല്‍ ഡോ.എം.കെ രാജശേഖരന്‍  നിര്‍വ്വഹിച്ചു..ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി കെ കൃഷ്ണന്‍ സ്വാഗതവും കെ പ്രമോദ് നന്ദിയും പരഞ്ഞു. വിവിധ അധ്യാപകര്‍ അശംസകളര്‍പ്പിച്ച് സംസാരിച്ചു. കെ വി മോഹനന്‍ ,  എ മാധവി എന്നിവര്‍ മറുപടി പ്രസംഗം നടത്തി


Sunday, 29 May 2016

ശ്രമദാനം ശുചീകരണത്തിന്

പുതിയ വിദ്യാലയ വര്‍ഷം തുടങ്ങുന്നതിനു മുന്‍പേ , ഇന്ന്-29,മേയ്,ഞായര്‍ രാവിലെ-- നടന്ന നാട്ടുകാരുടെ ശുചീകരണ പ്രവര്‍ത്തനം.വെള്ളടാങ്കുകള്‍ കഴുകി.ചപ്പുചവറുകള്‍ നീക്കി.ക്ലാസുമുറികള്‍ വൃത്തിയാക്കി.പുതിയ പൂന്തോട്ടത്തിന്‍റെ പണിയില്‍ സഹായിച്ചു.പഴയ കെട്ടിടങ്ങളിലെ പൊട്ടിയ ഓടുകള്‍ മാറ്റിവെക്കുന്നതായിരുന്നു ബുദ്ധിമുട്ടുള്ള പണി. .--അന്‍പതോളം സ്ത്രീപുരുഷന്മാരുടെ ശ്രമദാനം