തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Friday 27 January 2023

റിപ്പബ്ളിക് ദിന ക്വിസ്സ്

രാജാസ് ഹയര്‍ സെക്കന്ററി സ്കൂള്‍ 1989എസ് എസ് എല്‍ സി ബാച്ച് "ഓര്‍മ്മചെപ്പ്89 “ന്റെ ആഭിമുഖ്യത്തില്‍ നടന്ന റിപ്പബ്ലിക്ക് ദിന ക്വിസ്സ് മത്സരത്തില്‍ കക്കാട്ട് സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ മാളവിക രാജന്‍, നവനീത് പി വി ടീം രണ്ടാം സ്ഥാനം നേടി

ഫ്ളാഷ് മോബ് -രണ്ടാം സ്ഥാനം

വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് വച്ച് നടന്ന ഫ്ളാഷ് മോബ് മത്സരത്തില്‍ കക്കാട്ട് എസ് പി സി യൂണിറ്റ് രണ്ടാം സ്ഥാനം നേടി

ഹിന്ദി ദിവസ്

പ്രേംചന്ദ് ഹിന്ദി മഞ്ചിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി ദിനാചരണം വിപുലമായി ആഘോഷിച്ചു. ദക്ഷിണ ഭാരത ഹിന്ദി പ്രചാർസഭാ മുൻ പ്രിൻസിപ്പൽ ശ്രീ എം മധുസൂദനൻ പരിപാടി ഉത്ഘാടനം. ചെയ്തു. ചടങ്ങിൽ ഹിന്ദി ദിനത്തോട് അനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. .പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു ചടങ്ങിൽ അധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ, സീനിയർ അസിസ്റ്റൻറ് ശ്രീകെ സന്തോഷ്, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശൻ ശ്രീമതി സി ഷീല എന്നിവർ സംസാരിച്ചു. ശ്രീ ഹരിനാരായണൻ മാസ്റ്റർ സ്വാഗതവും ശ്രീമതി എം വി ആശ നന്ദിയും പറഞ്ഞു.

Sunday 22 January 2023

"ഞാനും എന്റെ മലയാളവും "ഉത്ഘാടനം

മടിക്കൈ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ സ്കൂളുകളിൽ നടപ്പാക്കുന്ന "ഞാനും എന്റെ മലയാളവും" പദ്ധതിയുടെ ഉത്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശന്റെ അധ്യക്ഷതയിൽ മുൻ എം പി ശ്രീ പി കരുണാകരൻ , സാഹിത്യകാരൻ പി വി കെ പനയാൽ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ പി വിജയൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശ്രീമതി കെ രാധ ആശംസകളർപ്പിച്ച് സംസാരിച്ചു.

ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ- മാധവിന് ഒന്നാം സ്ഥാനം

കല്പറ്റ എസ് കെ എം ജെ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്ഥാന ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ കക്കാട്ട് സ്കൂളിലെ മാധവ് ടി വി ഒന്നാം സ്ഥാനം നേടി

Monday 9 January 2023

സബ്‍ജില്ലാ ബാസ്കറ്റ് ബോള്‍ ചാമ്പ്യന്മാര്‍

നീലേശ്വരം രാജാസാ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ബാസ്കറ്റ് ബോൾ മത്സരത്തിൽ കക്കാട്ട് സ്കൂൾ ജൂനിയർ വിഭാഗത്തിൽ ചാമ്പ്യന്മാരായി.

ജെ ആർ സി ഏകദിന ക്യാമ്പ്

ജെ ആർ സി ഏകദിന ക്യാമ്പ് 09/01/2023 തിങ്കളാഴ്ച നടന്നു. ഹെഡ്മാസ്റ്റർ ശ്രീ പി വിജയന്റെ അധ്യക്ഷതയിൽ പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു ഉത്ഘാടനം ചെയ്തു. ഗതാഗത നിയമങ്ങളും സുരക്ഷയും എന്ന വിഷയത്തിൽ തളിപ്പറമ്പ് ആർ ടി ഒ യിലെ എം വി ഐ ശ്രീ വിജയൻ എം ക്ലാസ്സ് കൈകാര്യം ചെയ്തു. പ്രഥമ ശുശ്രൂഷ എന്ന വിഷയത്തിൽ മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ബാബു കെ ക്ലാസ്സ് എടുത്തു. ജെ ആർ സി കോർഡിനേറ്റർ ശ്രീമതി ഷീബ വി സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് ശ്രീ കെ സന്തോഷ് , സ്റ്റാഫ് സെക്രട്ടറി ശ്രീ പി വി പ്രകാശൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

എന്റെ മലയാളം

മടിക്കൈ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ സ്കൂളുകളിൽ നടപ്പാക്കുന്ന "എന്റെ മലയാളം" പദ്ധതിയുടെ ഉത്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ ഉത്ഘാടനം ചെയ്തു. ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിലെ കുട്ടികളിൽ മലയാളഭാഷയിൽ പിന്നോക്കം നില്ക്കുന്നവരെ കണ്ടെത്തി പരിശീലനം നല്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ അധ്യക്ഷത വഹിച്ചു. ശ്രീ സുധീർകുമാർ പിവി സ്വാഗതവും ശ്രീ നാരായണൻ കുണ്ടത്തിൽ നന്ദിയും പറഞ്ഞു