തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Monday 3 January 2022

E magazine by English club

e Magazine by the English club has been formally released online by the noted writer and our former Head master Sri E P Rajagopalan sir at a function held in school on 03/01/2022 monday

എസ് പി സി അവധിക്കാല ക്യാമ്പ്

SPC പ്രൊജക്റ്റി ന്റെ ഭാഗമായുള്ള ക്രസ്തുമസ് അവധിക്കാല ക്യാമ്പ് ഡിസംബര്‍ 29, 30( വ്യാഴം, വെള്ളി) ദിവസങ്ങളിലായി നടന്നു. കാഞ്ഞങ്ങാട് DySP ശ്രീ വി ബാലകൃഷ്ണന്‍ ക്യാമ്പ് ഉത്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ കെ വി മധു ചടങ്ങിന് അധ്യക്ഷത വഹിച്ചു.മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശന്‍ മുഖ്യാതിഥി ആയിരുന്നു.

വിദ്യാരംഗം

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 20 21-22 വർഷത്തെ സാഹിത്യോത്സവത്തിൽ വിജയികളെ പ്രഖ്യാപിച്ചു. ഏഴ് സബ് ജില്ല കളിൽ നിന്നായി കഥാരചന, കവിതാ രചന, പുസ്തകാസ്വാദനം, ചിത്രരചന, അഭിനയം, കാവ്യാലാപനം, നാടൻ പാട്ട് എന്നിവയിലെ പ്രതിഭകളെ കണ്ടെത്തിയത് മലയാളത്തിലും കന്നടയിലുമുള്ള ഭാഷാധ്യാപകരും സാഹിത്യകാരന്മാരും ചിത്രകാരന്മാരും ഗായകരും നാടക പ്രവർത്തകരും ചേർന്നാണ്. ഹൈസ്ക്കൂൾ വിഭാഗത്തിൽ നിന്നും സംസ്ഥാന തലത്തിലേക്ക് നാടൻ പാട്ടിൽ കക്കാട്ട് സ്കൂളിലെ *ശബരിനാഥ് തിരഞ്ഞെടുക്കപെപട്ടു.

ഇന്‍സ്പയര്‍ അവാര്‍ഡ്

ഈ വര്‍ഷത്തെ ഇന്‍സ്പയര്‍ അവാര്‍ഡിന് കക്കാട്ട് സ്കൂളിലെ 3 കുട്ടികള്‍ അര്‍ഹരായി.ഉജ്വല്‍ ഹിരണ്‍ (8), ദേവദത്ത് (8), അഭിനവ് സജിത്ത് (9) എന്നീ കുട്ടികള്‍ക്കാണ് ഇന്‍സ്പയര്‍ അവാര്‍ഡ് ലഭിച്ചത്.