തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Friday 28 February 2020

ദേശീയ ശാസ്ത്രദിനം

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്രദിനം സമുചിതമായി ആഘോഷിച്ചു. രജിഷ ടീച്ചർ ഈ വർഷത്തെ വിഷയമായ ശാസ്ത്രലോകത്തെ പെൺപ്രതിഭകൾ എന്ന വിഷത്തെകുറിച്ച് സംസാരിച്ചു. കൂടാതെ സുനിത ടീച്ചർ, കെ സന്തോഷ് , ആദിത്യ, ഐശ്വര്യ എന്നിവരും സംസാരിച്ചു. ശാസ്ത്രദിനാഘോഷത്തെകുറിച്ചും രാമൻ എഫക്ടിനെകുറിച്ചും നന്ദന എൻ എസ്, നന്ദിത എൻ എസ്, അഭിനന്ദ ടി കെ എന്നിവരും ഇന്ത്യയുടെ ബഹിരാകാശ നേട്ടത്തെകുറിച്ച് സായന്ത് കൃഷ്ണൻ, നന്ദകിഷോർ എന്നിവരും സംസാരിച്ചു.





Thursday 27 February 2020

ക്ലാസ്സ് ലൈബ്രറി

യൂ പി വിഭാഗം കുട്ടികള‍ ക്ലാസ്സുകളിൽ ആരംഭിച്ച ലൈബ്രറി. ഇതിലേക്കുള്ള പുസ്തകങ്ങൾ കുട്ടികൾ തന്നെ സംഭാവന ചെയ്യുന്നു. പിറന്നാൾ സമ്മാനമായി കുട്ടികൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്ന പുസ്തകങ്ങൾ ഉപയോഗിച്ചാണ് ക്ലാസ്സ് ലൈബ്രറികൾ പ്രവർത്തിക്കുന്നത്.
പുസ്തകം ലൈബ്രറിയിലേക്ക്

5സി ക്ലാസ്സിലെ ലൈബ്രറി

പുസ്തകം ലൈബ്രറിയിലേക്ക്

പഠനോത്സവം

സ്കൂൾ തല പഠനോത്സവം 26/02/2020 ബുധനാഴ്ച പി ടി എ പ്രസിഡന്റ് കെ വി മധുവിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ പി ഗീത ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി വി ഗോവർദ്ധനൻ ഹെഡ്മാസ്റ്റർ പി വിജയൻ, സ്റ്റാഫ് സെക്രട്ടറി പി എം മധു, സീനിയർ അസിസ്റ്റന്റ് കെ പ്രീത എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ മികവാര്‍ന്ന പഠനപ്രവർത്തനങ്ങളുടെ പ്രദർശനം നടന്നു.








Thursday 13 February 2020

ബഹിരാകാശം ക്ലാസ്സ്

ബഹിരാകാശത്തെകുറിച്ചും ചാന്ദ്രയാനെകുറിച്ചും ആറാം ക്ലാസ്സിലെ ഉജ്വല്‍ ഹിരണ്‍ നടത്തിയ ക്ലാസ്സ്

ഒ എന്‍ വി അനുസ്മരണം

എല്‍ പി വിഭാഗം നടത്തിയ ഒ എന്‍ വി അനുസ്മരണത്തില്‍ നിന്ന്...



Friday 7 February 2020

ബോധവൽക്കരണ ക്ലാസ്സ്

ഈ വർഷം എൽ എസ് എസ്, യു എസ് എസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സുധീർകുമാർ പി വി ക്ലാസ്സ് കൈകാര്യം ചെയ്തു. സ്കൂളിൽ കുട്ടികൾക്ക് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനായി പ്രത്യേകം കോച്ചിങ്ങ് ക്ലാസ്സുകളും മാതൃകാ പരീക്ഷകളും നടന്ന് വരുന്നുണ്ട്.

കവിയരങ്ങ്

വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നാട്ടുമാഞ്ചോട്ടിൽ എന്ന പേരിൽ കവിയരങ്ങ് സംഘടിപ്പിച്ചു. ശ്രീമതി കെ വി ശ്യാമളടീച്ചർ ഉത്ഘാടനം ചെയ്തു. ആകാശ് ചന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഐശ്വര്യ ടി വി, യദുകൃഷ്ണൻ, മിസിരിയ പി, ആദിത്യ ടി വി, വിസ്മയ പി വി . കീർത്തന പി എന്നിവർ കവിതകൾ അവതരിപ്പിച്ചു. കാവ്യസ്വഭാവത്തെയും രീതിയെയും സംബന്ധിച്ച് ലതീഷ് ബാബു മാഷും, കവിതകളെ വിലയിരുത്തി ശശിലേഖ ടീച്ചറും സംസാരിച്ചു. വർഷ എം ജെ സ്വാഗതവും കാർത്തിക എം നന്ദിയും പറഞ്ഞു.