തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Friday 29 July 2022

സുബ്രതോ കപ്പ് സബ് ജില്ലാ വിജയികൾ

2022 ജുലൈ 29, 30, 31 തീയ്യതികളിൽ നീലേശ്വരം ചിറപ്പുറം മിനി സ്റ്റേഡിയത്തിൽ വച്ച് നടന്ന 2022-23 വർഷത്തെ സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും സബ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ റണ്ണർ അപ്പും ആയി കക്കാട്ട് സ്കൂൾ മികച്ച നേട്ടം കൈവരിച്ചു.

Saturday 23 July 2022

ശ്രീഹരിക്ക് ഒന്നാം സ്ഥാനം

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓയിസ്റ്റർ ഇൻറർനാഷണൽ കാഞ്ഞങ്ങാട് വച്ച് നടത്തിയ പെയിന്റിംഗ് മത്സരത്തിൽ ശ്രീഹരി (10) ഒന്നാം സ്ഥാനം നേടി.. ഓയിസ്കാഡേ (23 )ന് ശനിയാഴ്ച മേലാങ്കോട്ട് വച്ച് നടന്ന പരിപാടിയിൽ വച്ച് സമ്മാനെ വിതരണം ചെയ്തു.

pi അപ്പ്രോക്സിമേഷൻ ഡേ

മാത്ത്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ pi approximation day ആചരിച്ചു. പത്താം തരം വിദ്യാർത്ഥി അമൻ പി വിനയ് ക്ലാസ്സ് കൈകാര്യം ചെയ്തു. രാവിലെ ഗണിത പ്രാർഥന, തുടർന്ന് കുട്ടികൾക്കായി ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം, ഗണിത ക്വിസ്സ്, പസിൾ, ഗെയിമുകൾ തുടങ്ങിയവയും സംഘടിപ്പിച്ചു. മുനീർ മാഷ്, രതി ടീച്ചർ, റീന ടീച്ചർ എന്നിവർ നേതൃത്വം നല്കി.

"e-ഇടം" വാർത്താ പത്രിക

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ "e-ഇടം" എന്നപേരിൽ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യ വാർത്താ പത്രികയുടെ ഉത്ഘാടനം പി ടി എ പ്രസി‍‍ഡന്റ് ശ്രീ കെ വി മധു നിർവ്വഹിച്ചുയ ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ അധ്യക്ഷത വഹിച്ചു. ശ്രീമതി ശശിലേഖ ടീച്ചർ ആശംസകളർപ്പിച്ച് സംസാരിച്ചു. കൈറ്റ് മാസ്റ്റർ കെ സന്തോഷ്, മിസ്ട്രസ്സ് സി ഷീല എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കൈറ്റ് ലീഡർ ഉജ്ജ്വൽ ഹിരൺ സ്വാഗതവും ഭവ്യ പി നന്ദിയും പറഞ്ഞു,

ചാന്ദ്രദിന-സയൻസ് ക്വിസ്സ്

ചാന്ദ്രദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ക്വിസ്സ് മത്സരത്തിന്റെ ഫൈനൽ റൗണ്ട് ഡിജിറ്റൽ ക്വിസ്സ് മത്സരമായി സംഘടിപ്പിച്ചു. ശ്രീ അനിൽ മാസ്റ്റർ, സന്തോഷ് മാസ്റ്റർ, ശ്രീമതി രജിഷ ടീച്ചർ, ശ്രീമതി ശ്രീജ ടീച്ചർ എന്നിവർ നേതൃത്വം നല്കി. ക്വിസ്സ് മത്സരത്തിൽ 9A ക്ലാസ്സിലെ ഉജ്ജ്വൽ ഹിരൺ,ദേവദത്ത് കെ വി എന്നിവർ ഒന്നാംസ്ഥാനം നേടി. 9Bക്ലാസ്സിലെ ദീപക് ദേവ്, മാളവിക രാജൻ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

ചാന്ദ്രദിനം 2022

2022 ലെ ചാന്ദ്രദിനം വവിധ വിഭാഗങ്ങളിലെ കുട്ടികൾ അണിചേർന്ന് സമുചിതമായി ആഘോഷിച്ചു. എൽ പി വിഭാഗം കുട്ടികൾക്കായി ക്വിസ്സ് മത്സരം, യു പി വിഭാഗം വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം,ക്വിസ് മത്സരം, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ചാന്ദ്രദിന ക്ലാസ്സ് , ക്വിസ് മത്സരം
എന്നിവ സംഘടിപ്പിച്ചു. ജയിംസ് വെബ്ബ് സ്പേസ് ടെലസ്കോപ്പിനെ കുറിച്ച് മാസറ്റർ കാർത്തിക് സി മാണിയൂർ ക്ലാസ്സ് കൈകാര്യം ചെയ്തു. തുടർന്ന് കുട്ടികൾക്കായി ക്വിസ്സ് മസ്കരം നടന്നു.

വി.സാംബശിവൻ അനുസ്മരണം

പ്രശസ്ത കാഥികനും കഥാപ്രസംഗ കലയെ ജനകീയനാക്കുകയും ചെയ്ത വി.സാംബശിവനെ വിദ്യാരംഗം കലാസാഹിത്യവേദി അനുസ്മരിച്ചു.ടി.അശോകൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.ഒമ്പതാം ക്ലാസ്സിലെ മാളവിക രാജൻ കഥാപ്രസംഗം അവതരിപ്പിച്ചു. വിദ്യാരംഗം കോഡിനേറ്റർ ഡോ. പി.കെ.ദീപക് സ്വാഗതവും എം.ശശിലേഖ അധ്യക്ഷത വഹിച്ചു.

Wednesday 13 July 2022

ബഷീർ എന്ന ഇമ്മിണി ബല്യ മനുഷ്യൻ - വാക്കും വരയും പ്രദർശനം

ബഷീറിനെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്നതിനായി വിദ്യാർത്ഥികൾ തയ്യാറാക്കിയ ചാർട്ടുകളുടെ പ്രദർശനം നടത്തി.

ബഷീർ അനുസ്മരണം

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ചു. എഴുത്തുകാരനും റിട്ട. പ്രിൻസിപ്പാളുമായ ശ്രീ.എൻ.ജയപ്രകാശ് മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ബഷീർ എന്ന ഇമ്മിണി ബല്യ മനുഷ്യൻ - വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനോദ്ഘാടനം പ്രശസ്ത ചിത്രകാരനും ശില്പിയുമായ ശ്രീ.ശ്യാമ ശശി ബഷീർ കഥാപാത്രങ്ങളുടെ കാരിക്കേച്ചർ വരച്ച് ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കൺവീനർ മാളവിക രാജൻ സ്വാഗതവും വിദ്യാരംഗം ജോ. കോഡിനേറ്റർ ടി.വി.സുധീർ കുമാർ നന്ദിയും പറഞ്ഞു. ഹെഡ്മാസ്റ്റർ പി.വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

അനുമോദനം

എസ് എസ് എൽ സിക്ക് തുടർച്ചയായി 19 വർഷം 100 ശതമാനം വിജയം നേടിയ കക്കാട്ട് സ്കൂളിനെയും നൂറ് ശതമാനം വിജയം നേടിയ പഞ്ചായത്തിലെ മറ്റ് സ്കൂളുകളെയും മടിക്കൈ പഞ്ചായത്ത് അനുമോദിച്ചു. ബഹുമാനപെട്ട് പഞ്ചാത്ത് ഡയറക്ടർ ശ്രീ എച്ച് ദിനേശൻ, IAS ൽ നിന്നും ഹെഡ്മാസ്റ്റർ പി വി‍ജയൻ, പി ടി എ പ്രസി‍‍ന്റ് കെ വി മധു എന്നിവർ ചേർന്ന് ബഹുമതി ഏറ്റുവാങ്ങി

പുസ്തകം വിതരണം ചെയ്തു

വായനാ വാരാചരണത്തോട് അനുബന്ധിച്ച് സ്കൗട്ട് & ഗൈഡ്സ് യൂണിറ്റ് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ , ലൈബ്രറി ചാർജ്ജ് വഹിക്കുന്ന ശ്രീമതി ശ്രീജ ടീച്ചർ എന്നിവർ ചേർന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. ശശിലേഖ ടീച്ചർ, നിർമ്മല ടീച്ചർ എന്നിവർ നേതൃത്വം നല്കി.

Friday 8 July 2022

ആൽബിനും ഷെബിൻ ഫയാസും ജില്ലാ ക്യാമ്പിലേക്ക്

2022 ജുലൈ 16, 17തീയ്യതികളിൽ ചെർക്കള മാർത്തോമ സ്കൂളിൽ വച്ച് നടക്കുന്ന ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിലേക്ക് പത്താം തരത്തിൽ പഠിക്കുന്ന ആൽബിൻ സെബാസ്റ്റ്യൻ, ഷെബിൻ ഫയാസ് എന്നീ വിദ്യാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടു. പ്രോഗ്രാമിങ്ങ് വിഭാഗത്തിലാണ് ഇവരെ തിരഞ്ഞെടുത്തത്

ലിറ്റില്‍ കൈറ്റ്സ് 2022-25 ബാച്ചിന്റെ എൻട്രൻസ് പരീക്ഷ

ലിറ്റിൽ കൈറ്റ്സ് 2022-25 വർഷത്തേക്കുള്ള അംഗങ്ങളെ തിരഞ്ഞടുക്കുന്നതിനുള്ള പരീക്ഷ 02-07-2022 ശനിയാഴ്ച നടന്നു. 49കുട്ടികൾ പരീക്ഷ എഴുതി. കൈറ്റ് മാസ്റ്റർ കെ സന്തോഷ്, മിസ്ട്രസ്സ് സി ഷീല എന്നിവർ നേതൃത്വം നല്കി.