തുടര്‍ച്ചയായി പതിനഞ്ചാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Thursday, 31 December 2015

Tuesday, 29 December 2015

2016-ലേക്ക് കക്കാട്ടെ കുട്ടികള്‍ പോകുന്നത് സ്വന്തം ആശംസാകാര്‍ഡുകളുമായിട്ടാണ്

2016ലേക്ക് കക്കാട്ടെ കുട്ടികള്‍ പോകുന്നത് സ്വന്തം ആശംസാകാര്‍ഡുകളുമായാണ്.കട്ടിക്കാര്‍ഡില്‍ അച്ചടിച്ച ഇരുപത്തഞ്ചു തരം വര്‍ണ്ണകാര്‍ഡുകള്‍- എല്ലാറ്റിലും കക്കാട്ടുകല.ഡിസംബര്‍31 ന് രാവിലെ കാര്‍ഡില്‍ സ്കൂള്‍ സ്റ്റാമ്പ്‌ ഒട്ടിച്ച്,മേല്‍വിലാസമെഴുതിയശേഷം പ്രത്യേകം ഒരുക്കിയതപാല്‍പ്പെട്ടിയില്‍
നിക്ഷേപിക്കണം. വൈകുന്നേരം മുദ്ര പതിപ്പിച്ച് സോര്‍ട്ട്ചെയ്യും, ജനുവരി ഒന്നിന് രാവിലെ സ്കൂള്‍ അസംബ്ലിചേരും. കുട്ടികള്‍ അധ്യാപകര്‍ക്ക് കാര്‍ഡുകള്‍ നല്‍കും. തുടര്‍ന്ന്>>>>കുട്ടിപോസ്റ്റുമാന്‍മാര്‍ ക്ലാസുകളില്‍ എത്തി മേല്‍വിലാസക്കാരെ കണ്ട് കാര്‍ഡുകള്‍ നേരിട്ടേല്‍പ്പിക്കും. ചെറിയ ക്ലാസുകളിലെ കുട്ടികള്‍ക്ക് തപാലാപ്പീസിന്‍റെ പ്രവര്‍ത്തനം എങ്ങനെയെന്നു നേരില്‍ക്കണ്ട് മനസിലാക്കാനുള്ള അവസരം കൂടിയാണ് ഈ നവവത്സരവേള.

Monday, 28 December 2015

കക്കാടിന് കക്കൊടിയിലും വിജയം

കോഴിക്കോട് ജില്ലയിലെ  കക്കൊടിയിൽ വെച്ചു  നടന്ന 16 വയസിനു താഴെ പ്രായമുള്ള  പെണ്‍കുട്ടികളുടെ  ഫുട്ബോൾ  മത്സരത്തിൽ വിജയികളായത് കക്കാട്ടെ  പെണ്‍കുട്ടികൾ . പത്തായിരം രൂപയാണ് പ്രൈസ് മണി .  .അ ഭി ന ന്ദ ന ങ്ങ ൾ 

Friday, 18 December 2015

പരീക്ഷ / പരിശീലനം

എൽ . എസ് എസ്, യു എസ് എസ്പരീക്ഷകൾക്കുള്ള  സ്കൂൾ തല പരിശീലനം ഡിസംബർ 19 ന് രാവിലെ ആരംഭിക്കും .മുൻകാല അദ്ധ്യാപകരുടെ കൂട്ടായ്മയായ 'കക്കാട്ട്  ഫ്രന്റ്സ് '  പരിശീലനവുമായി  സഹകരിക്കുന്നുണ്ട് .

sept @ kakkat

sept @ kakkat : സ്കൂളിൽ  തുടങ്ങുന്ന ഫുട്ബോൾ  പരിശീലനകേന്ദ്രത്തി ലേക്ക് തെരഞ്ഞെടുക്കപ്പെട്ട  കുട്ടികളുടെ  രക്ഷിതാക്കളുടെ ആദ്യയോഗം ഇന്ന് നടന്നു . 3,4 ക്ലാസുകളിലെ 30 കുട്ടികൾക്ക് ഏഴു കൊല്ലം നീളുന്ന  പരിശീലനം : ഇതാണ് ഉദ്ദേശിക്കുന്നത് .കോഴിക്കോട്ടെ sept  എന്ന സംഘവുമായി ചേർന്നാണ്ഇത് നടത്തുക . കേന്ദ്രത്തിന്റെ  ഉദ്ഘാടനം  
ഡിസംബർ 30 ന് രാവിലെ 
 മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി .പ്രഭാകരൻ നിർവഹിക്കും 

അദ്ധ്യാപക --രക്ഷാകർതൃസമിതി

അദ്ധ്യാപക --രക്ഷാകർതൃസമിതിയുടെ വാർഷിക പൊതുയോഗം ഇന്ന് നടന്നു . വി രാജൻ അദ്ധ്യക്ഷനായിരുന്നു .ഡോ .എം കെ രാജശേഖരൻ പ്രവർത്തന റിപ്പോർട്ട്  അവതരിപ്പിച്ചു . ചർച്ച നടന്നു .ഇ പി  രാജഗോപാലൻ സ്വാഗതവും കെ രാജി നന്ദിയും പറഞ്ഞു .പ്രസിഡണ്ടായി വി . രാജൻ ,വൈസ് പ്രസിഡണ്ടായി കെ  സുധാകരൻ  എന്നിവർ  വീണ്ടും  തെരഞ്ഞെടുക്കപ്പെട്ടു 

Saturday, 12 December 2015

''രചന''


'' കളറിംഗ് അസംബ്ലി'' യെപ്പറ്റി കലാനിരൂപണപംക്തിയില്‍

സ്കൂളിലെ കുട്ടികളുടെ '' കളറിംഗ് അസംബ്ലി'' യെപ്പറ്റി ഇന്നത്തെ ദേശാഭിമാനി വാരാന്തപ്പതിപ്പിലെ ''നിറക്കൂട്ട്'' പംക്തിയില്‍ വന്ന കുറിപ്പ്. ഇതെഴുതിയ കലാനിരൂപകന്‍ എം എസ് അശോകനും ദേശാഭിമാനിയ്ക്കും നന്ദി.Thursday, 10 December 2015

Tuesday, 8 December 2015

പത്രവാർത്ത
ആക്ടീവ്- ഉദ്ഘാടനം

കക്കാട്ട് സ്കൂളിലെ പൂര്‍വ്വകാല അധ്യാപകരുടെ കൂട്ടായ്മയായ '' കക്കാട്ട് ഫ്രണ്ട്സ് ''സ്കൂളിൽ നടത്തുന്ന അക്കാദമികപ്രവർത്തനങ്ങളുടെ ---ആക്ടീവ് ---- ഉദ്ഘാടനം മടിക്കൈ ഗ്രാമ  പഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരന്‍ നിര്‍വ്വഹിച്ചു.സി എം രവീ ന്ദ്രൻ    സ്വാഗതം പറഞ്ഞു.പി ടി എ പ്രസിഡണ്ട് വി .രാജൻ അദ്ധ്യക്ഷനായി .എന്‍.പി  പ്രേമരാജൻ ആമുഖഭാഷണം  നടത്തി.കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ മുന്‍ അധ്യാപിക വി സരോജിനി  വിതരണം ചെയ്തു. ഇ.പി രാജഗോപാലന്‍, ഡോ.എം.കെ രാജശേഖരന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കെ . കൃഷ്ണൻ നന്ദിപറഞ്ഞു . നിരവധി പൂര്‍വ്വകാല അധ്യാപകരും  ചടങ്ങില്‍ പങ്കെടുത്തു .


Monday, 7 December 2015

മണ്‍കൂട്ടായ്മ

സ്കൂളിലെ  മണ്‍കൂട്ടായ്മയുടെ ഒരു ദൃശ്യം

Friday, 4 December 2015

വീട്ടുപറമ്പുകളിൽ നിന്ന്മണ്ണ്::അറുപത്തൊന്നുമണ്‍ശിൽപ്പങ്ങൾ

                                           
"The multiple roles of soils often go unnoticed. Soils don’t have a voice, and few people speak out for them. They are our silent ally in food production." José Graziano da Silva, FAO(U N O ) Director-General
                                                                                                                                                            
അന്താരാഷ്ട്ര മണ്ണ് വര്‍ഷം ::: സ്കൂളില്‍  രണ്ടു പരിപാടികള്‍ നടക്കും..ഡിസംബര്‍  എട്ടിന് . എല്ലാ കുട്ടികളും അവരവരുടെ വീട്ടുപറമ്പുകളില്‍ നിന്ന് രണ്ടുപിടി വീതം മണ്ണ് കൊണ്ടുവരും . അത് സ്കൂള്‍ മുറ്റത്ത് ഒന്നിച്ച് നിക്ഷേപിക്കും . അവിടെ  അശോക മരത്തൈ 
നടും .  സ്കൂളിന്റെ അറുപത്തൊന്നുകൊല്ലത്തെ ചരിത്രം ഓര്‍മിച്ചുകൊണ്ട്  അറുപത്തൊന്നു മണ്‍ശില്പങ്ങളുടെ നിര്‍മ്മാണം ശ്യാമ ശശിയുടെ നേതൃത്വത്തില്‍ ആരംഭിക്കും .


പത്രവാർത്തThursday, 3 December 2015

ആക്റ്റിവ് ::::: പൂർവകാല അധ്യാപകരുടെ മികച്ച സംരംഭം

സ്കൂളില്‍മുന്‍പു ജോലിചെയ്തിരുന്ന അധ്യാപകരുടെ കൂട്ടായ്മയാണ്  ' കക്കാട്ട് ഫ്രണ്ട്സ്'. അവര്‍ സ്കൂളില്‍ പഠനപിന്നോക്കാവസ്ഥയിലുള്ള കുട്ടികള്‍ക്ക് ഒഴിവുദിന ക്ലാസുകള്‍ നല്‍കിക്കൊണ്ടും മികച്ച കുട്ടികള്‍ക്ക് പാരിതോഷികങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടും സ്കോളര്‍ഷിപ്പ് പരീക്ഷകള്‍ക്കായി കോച്ചിംഗ് സെഷനുകള്‍ ഒരുക്കിക്കൊണ്ടും മറ്റും സ്കൂളുമായുള്ള ബന്ധം വീണ്ടുമുണ്ടാക്കുന്നു.
ആക്ടിവ്::::ഇതാണ് ഈ സംരംഭത്തിന്‍റെപേര്. They want to prove that they are active even after they have left school and that KAKKAT is still active in their memory

-മാതൃഭൂമി 'കാഴ്ച'യിൽ നിന്ന്