തുടര്‍ച്ചയായി പതിനഞ്ചാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Saturday, 17 December 2016

സ്കൂളിന് പുതിയ ടെന്നിസ് കോര്‍ട്ട്

കാസറഗോഡ് ജില്ലാ പഞ്ചായത്ത് സ്കൂളിന് അനുവദിച്ച ടെന്നിസ് കോര്‍ട്ടിന്‍റെ പണി പൂര്‍ത്തിയായിവരുന്നു.

ടെന്നിസ്: കളിയുടെ കാര്യം:: 
രു വലക്കു മുകളിലൂടെ റാക്കറ്റ് ഉപയോഗിച്ച് പന്ത് അടിച്ചുകളിക്കുന്ന കളിയാണ് ടെന്നിസ്ഫ്രാൻസ് ടെന്നീസിന്റെ ജന്മനാടായി കണക്കാക്കുന്നു.1872ൽ ആദ്യ ടെന്നീസ് ക്ലബ് ആയാ ലാമിങ്ടൺ നിലവിൽ വന്നു.ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ടെന്നീസ് മത്സരപരമ്പരകളെയാണ് ഗ്രാന്റ്സ്ലാം എന്ന് വിളിക്കുന്നത്.  നാല് ഗ്രാൻ‌റ്സ്ലാം ടൂർണ്ണമെൻ‌റുകൾ ആണ് ഇപ്പോഴുള്ളത്

ഇന്ത്യയില്‍
ഇന്ത്യൻ ടെന്നിസിന്റെ വിജയ യുഗം ആരംഭിച്ചത് അമൃതരാജ് സഹോദരന്മാർ എന്നറിയപ്പെട്ട വിജയ് അമൃതരാജ്, ആനന്ദ് അമൃതരാജ് എന്നിവരിലൂടെയാണ്. പിന്നീട് മഹേഷ്ഭൂപതി - ലിയാൻഡർ പെയ്സ് സഖ്യം ഇന്ത്യൻ ടെന്നിസിന്റെ നടുനായകത്വം വഹിക്കുന്നവരായി.ആദ്യ ദേശീയ ടെന്നീസ് ചാമ്പ്യൻഷിപ്പ് നടന്നത് 1910ൽ അണ്. വിംബിൾഡൺ സ്വീഡ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ താരം ദ്വിലീപ് ബോസ് (1950) അണ്. ജൂനിയർ വിംബിൾഡണിൽ വിജയിച്ച താരങ്ങൾ രാമനാഥ് കൃഷ്ണൻ (1954)ൽ, രമേഷ് കൃഷ്ണൻ (1979)ൽ, ലിയാണ്ടർ പേസ് (1991)ൽ എന്നിങ്ങനെ. ഫ്രഞ്ച് ഓപ്പൺ ഡബിൾസ് കിരീടം നേടിയ ആദ്യ ഇന്ത്യൻ ജോഡിയണ് ലിയാണ്ടർ പേസ് - മഹേഷ്ഭുപതി എന്നി താരങ്ങൾ. ഇന്ത്യ ആദ്യമായി ഡേവിസ് കപ്പിൽ പങ്കെടുത്തത് 1921ൽ അണ് ജൂനിയർ ഫ്രഞ്ച് ഓപ്പൺ വിജയിച്ച ഇന്ത്യൻ താരം രമേശ് കൃഷ്ണൻ ‌-1979ൽ ( രമേശ് കൃഷ്ണൻ പത്തുതവണ ദേശീയ കിരീടം നേടിയിട്ടുണ്ട്). ബ്രിട്ടാനിയ അമൃതരാജ് ടെന്നീസ് അക്കാഡമി സ്ഥിതി ചെയ്യുന്നത് ചെന്നൈയിൽ ആണ് (1984ൽ സ്ഥാപിതമായി). രാമനാഥ് കൃഷ്ണനാണ് ആദ്യ അർജുന അവർഡ് ലഭിച്ച ടെന്നീസ് താരം. ഫ്ലഷിങ് മെഡോസ് എന്നറിയപ്പെടുന്നത് U.S.ഓപ്പൺ അരങ്ങേറുന്ന ഗ്രൌണ്ട് അണ്. ഗ്രാൻറ് സ്‌ളാം ടൂർണമെൻ‌‌റിന്റെ ഒന്നാം റൌണ്ട് കടന്ന ആദ്യ ഇന്ത്യൻ വനിതയാണ് നിരുപമാ വൈദ്യനാഥൻ

Friday, 9 December 2016

Hello English

ലോവര്‍ പ്രൈമറി കുട്ടികളുടെ ഇംഗ്ലിഷ് അറിവ് ക്രീയാത്മകമായി മെച്ചപ്പെടുത്താനുള്ള  പരിശീലനപ്രവര്‍ത്തനമാണ്HELLO ENGLISH. പരിപാടിയുടെ സ്കൂള്‍ തല ഉത്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം പി ഗീത നിര്‍വ്വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ്  ഷെര്‍ലി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു.  പി. വി പ്രകാശന്‍, പി രത്നവല്ലി, കെ.കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് എല്‍. പി വിഭാഗം കുട്ടികളുടെ വിവിധ ഇംഗ്ലിഷ്പരിപാടികള്‍ അരങ്ങേറി.Thursday, 8 December 2016

ജില്ലാ കേരളോത്സവം


കാസറഗോഡ് ജില്ലാ പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിലുള്ള
ജില്ലാതലകേരളോത്സവം
കക്കാട്ട് സ്കൂളില്‍വെച്ച് ഡിസംബര്‍ 26,27 തീയതികളില്‍ നടക്കും. 8-)൦ തീയ്യതി സ്കൂള്‍ ഓഡിറ്റൊറിയത്തില്‍ വെച്ച് സംഘാടക സമിതി രൂപികരണയോഗം നടന്നു.

അനുമോദനം


കേരളസാഹിത്യഅക്കാദമി നിര്‍വാഹകസമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട കക്കാട്ട് സ്കൂള്‍ ഹെഡ്മാസ്ററര്‍ ഇ .പി .രാജഗോപാലനെ സ്ററാഫ൦ഗങ്ങള്‍ യോഗംചേര്‍ന്ന് അനുമോദിച്ചു.
  കെ.കൃഷ്ണന്‍, കെ. വിജയന്‍,
കെ.സന്തോഷ്‌,ഷേര്‍ലി ജോര്‍ജ്ജ്,കെ സി അനില്‍കുമാര്‍, ജയന്‍ നീലെശ്വരം, എസ് .ശ്രീലേഖ,കെ.കുഞ്ഞികൃഷ്ണപിഷാരടി, ശ്യാമ ശശി എന്നിവര്‍ സംസാരിച്ചു.മൂന്നു പുസ്തകങ്ങള്‍ സ്നേഹസമ്മാനമായി നല്‍കി. ഇ.പി രാജഗോപാലന്‍ നന്ദി പറഞ്ഞു.സ്റ്റാഫ് അംഗങ്ങളുടെ അനുമോദനത്തിന് രാജഗോപാലന്‍ മാഷുടെ മറുമൊഴി