തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Thursday 10 August 2023

ഫ്രീഡം ക്വിസ്സ് മാളവികക്ക് രണ്ടാം സ്ഥാനം

കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ഹൊസ്ദുര്‍ഗ് സബ് ജില്ലാ തല ഫ്രീഡം ക്വിസ്സ് മത്സരത്തിൽ മാളവിക രാജൻ രണ്ടാം സ്ഥാനം നേടി ജില്ലാ തലത്തിലേക്ക് യോഗ്യത നേടി.

ആരാധ്യ ഖൊ-ഖൊ ജില്ലാ ടീമിലേക്ക്

കാസർഗോഡ് ജില്ലാ മിനി ഖൊ-ഖൊ ടീമിലേക്ക് കക്കാട്ട് സ്കൂളിലെ ആരാധ്യ കെ വി തിരഞ്ഞെടുക്കപ്പെട്ടു.

ലഹരി വിരുദ്ധ കാമ്പെയ്ൻ(05/08/2023)

ലഹരി മുക്ത സമൂഹത്തെ സൃഷ്ടിക്കാൻ 'കുട്ടി പോലീസ്‌' രംഗത്ത്. കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റുകളാണ് "ലഹരി തീണ്ടാത്ത വീട് "എന്ന് പേരിട്ട് ലഹരി വിരുദ്ധ സന്ദേശം വീടുകളിൽ നിന്നും തുടങ്ങുന്ന പദ്ധതിയുമായി മുന്നിൽ വന്നിരിക്കുന്നത്. 'ലഹരി ഉപയോഗിക്കാത്ത വീട്ടുകാർ ഈ വീടിൻ്റെ ഐശ്വര്യം' എന്ന സ്റ്റിക്കർ വീടുകളിൽ പതിപ്പിച്ചു കൊണ്ടാണ് പ്രവർത്തനം തുടങ്ങിയിരിക്കുന്നത് കേരളത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഇങ്ങനെയൊരു മാതൃകാ പരിപാടി നടപ്പിലാക്കുന്നത്. നീലേശ്വരം ജനമൈത്രി ശിശുസൗഹൃദ പോലീസ് സ്റ്റേഷൻ്റെയും കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.SPC സീനിയർ കേഡറ്റ് ശ്രേയ എ.വി.യുടെ വീട്ടിൽ നടന്ന ചടങ്ങിൽ കാഞ്ഞങ്ങാട് DYSP പി.ബാലകൃഷ്ണൻ നായർ വീട്ടു ചുമരിൽ സ്റ്റിക്കർ പതിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ മനോജ് കുമാർ എം. അധ്യക്ഷത വഹിച്ചു.SPC ജില്ലാ അസിസ്റ്റൻറ് നോഡൽ ഓഫീസർ ടി.തമ്പാൻ സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കൊതോളി നന്ദിയും പറഞ്ഞു. പി.ടി എ പ്രസിഡണ്ട് കെ.വി മധു, ജനമൈത്രി ബീറ്റ് ഓഫീസർ എം.ശൈലജ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഡോ. ദീപക് പി.കെ, ഗൃഹനാഥൻ സി.വി.കുഞ്ഞികൃഷ്ണൻ, സീനിയർ അസിസ്റ്റൻ്റ് കെ.സന്തോഷ്, സ്റ്റാഫ് സെക്രട്ടറി പി.വി.പ്രകാശൻ, SPC ഗാർഡിയൻ PTA ഗ്രീഷ്മ പി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു

സ്കൂളിൽ പച്ചക്കറിത്തോട്ടം ഒരുക്കി

ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ പച്ചക്കറിത്തോട്ടം ഒരുക്കി. രജില ടീച്ചർ, ത്രിവേണി ടീച്ചർ, രാജേഷ് മാസ്റ്റർ, സതീശൻ മാസ്റ്റർ എന്നിവർ നേതൃത്വം നല്കി,

സ്കൂൾ തല മേള2023

2023ലെ സ്കൂൾ തല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഐ ടി മേളകൾ 29/07/2023ശനിയാഴ്ച നടന്നു. പി ടി എ പ്രസിഡന്റ് ശ്രീ കെവി മധുവിന്റെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ ശ്രീ എം മനോജ് കുമാർ ഉത്ഘാടനം ചെയ്തു. വിവിധ മേളകളിലായി 200 ഓളം കുട്ടികൾ പങ്കെടുത്തു.

എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീലനം

27/07/2023ന് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീലന വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. എനർജി മാനേജ്മെന്റ് സെന്റർ കോഡിനേറ്റർ ശ്രീ സാബിർ ക്ലാസ്സ് കൈകാര്യം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ എം മനോജ് കുമാർ ഉത്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീ കെ സന്തോഷ്, ശ്രീ നാരായണൻ കുണ്ടത്തിൽ, ശ്രീ അനിൽകുമാർ കെ വി, ശ്രീമതി എം സുഷമ എന്നിവർ സംസാരിച്ചു. വർക്ക് ഷോപ്പിൽ നൂറ് കുട്ടികൾ പങ്കെടുത്തു.

"സല്യൂട്ട്"കാർഗിൽ വിജയദിനം ആഘോഷിച്ചു(26/07/2023)

നീലേശ്വരം ജനമൈത്രീ ശിശു സൗഹൃദ പോലീസിന്റെയും കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂൾ SPC യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കാർഗിൽ വിജയദിനം ആചരിച്ചു. കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടി സ്ക്കൂൾ ഹെഡ്മാസ്റ്റർ മനോജ് കുമാർ എം ന്റെ അധ്യക്ഷതയിൽ നീലേശ്വരം പോലീസ് ഇൻസ്പെക്ടർ പ്രേംസദൻ കെ ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥികൾ ആയ റിട്ട. ഹോണറബിൾ ക്യാപ്‌റ്റൺ ഇ രാജഗോപാലൻനായർ , റിട്ട. ഹോണററി ഫ്ലയിംഗ് ഓഫീസ്സർ പി.പി സഹദേവൻ എന്നിവർ കുട്ടികളുമായി സംവദിച്ചു. നീലേശ്വരം പോലീസ് സബ്. ഇൻസ്പെക്ടർ വിശാഖ് ടി, ജനമൈത്രി ജാഗ്രതാ സമിതി അംഗം ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, സീനിയർ അസിസ്റ്റന്റ് കെ. സന്തോഷ്, സ്റ്റാഫ് സെക്രട്ടറി പി.വി പ്രകാശൻ , ജനമൈത്രീ ശിശു സൗഹൃദ ഓഫീസ്സർ ശൈലജ എം, SPC ഗാർഡിയൻ PTA പ്രസിഡന്റ് ഗ്രീഷ്മ പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജനമൈത്രി ബീറ്റ് ഓഫീസ്സർ പ്രദീപൻ കോതോളി സ്വാഗതവും കമ്മ്യൂണിറ്റി പോലീസ് ഓഫീസ്സർ ഡോ. ദീപക് പി.കെ. നന്ദിയും അറിയിച്ചു.

വിജയോത്സവം 2023

2023ലെ എസ് എസ് എൽ സി , പ്ലസ് ടു ഉന്നതവിജയികൾക്കും, എൻ എം എം എസ് , ഇൻസ്പയർ അവാർഡ് വിജയികൾകളെയും 22/07/2023ശനിയാഴ്ച സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ അനുമോദിച്ചു. കാസർഗോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ഷാനവാസ് പാദൂർ ഉത്ഘാടനവും ഉപഹാരവിതരണവും നടത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ അബ്ദുൾ റഹിമാൻ, മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എസ് പ്രീത,വാർഡ് മെമ്പർ ശ്രീമതി കെ രാധ, പി ടി എ പ്രസി‍ഡന്റ് ശ്രീ കെ വി മധു, പ്രിൻസിപ്പൽ ശ്രീമതി ഹേമലത, ഹെ‍ഡ്മാസ്റ്റർ ശ്രീ എം മനോജ് കുമാർ, സീനിയർ അസിസ്റ്റന്റ് ശ്രീ കെ സന്തോഷ്, സ്റ്റാഫ് സെക്രട്ടറി ശ്രീ പി വി പ്രകാശൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

പൈ അപ്രോക്സിമേഷൻ ഡേ

ജൂലൈ 21ന് പൈ അപ്രോക്സിമേഷൻ ഡേ യോട് അനുബന്ധിച്ച് മാത്ത്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിത തിരുവാതിര നടന്നു. പൈ യുടെ പ്രാധാന്യം വ്യക്തമാക്കുന്ന ചാർട്ട് പ്രദർശനവും ക്ലാസ്സും നടന്നു. അര്‍ജുന്‍ കെ, ആദിദേവ് എന്നിവര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു. മുനീര്‍ മാസ്റ്റര്‍, റീന ടീച്ചര്‍, രതി ടീച്ചര്‍ എന്നിലര്‍ നേതൃത്വം നല്കി.

ചാന്ദ്രദിനം

2023ലെ ചാന്ദ്രദിനത്തോട് അനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ റോക്കറ്റ് മാതൃകകൾ, ചാന്ദ്രദിനപതിപ്പുകൾ, പോസ്റ്ററുകൾ എന്നിവയുടെ പ്രദർശനം നടന്നു.ഉച്ചയ്ക്ക് വാട്ടർ റോക്കറ്റ് വിക്ഷപണം നടന്നു.ഷെഫിൻഷാ, ശ്രീനന്ദൻ എന്നിവർ നേതൃത്വം നല്കി. തുടർന്ന് നടന്ന ഡിജിറ്റൽ ക്വിസ്സ് മത്സരത്തിൽ 10 ബി ക്ലാസ്സിലെ ദീപക്ദേവ്, മാളവിക രാജൻ ടീം ഒന്നാം സ്ഥാനം നേടി. 10എ ക്ലാസ്സിലെ അമൽ ശങ്കർ നവനീത് ടീം രണ്ടാം സ്ഥാനവും 9സിയിലെ ശ്രേയ, അനാമിക 9എയിലെ ആദിദേവ് ,അഭിദേവ് എന്നിവർ മൂന്നാം സ്ഥാനവും നേടി. ചാന്ദ്രയാൻ -3നെകുറിച്ച്സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ കാർത്തിക് സി മാണിയൂർ ക്ലാസ്സ് എടുത്തു.

ജനസംഖ്യാദിനം

ജൂലൈ 11ന് ജനസംഖ്യാദിനത്തോട് അനുബന്ധിച്ച് പ്രത്യേകഅസംബ്ലി സംഘടിപ്പിച്ചു. ജീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ബാബു ജനസംഖ്യാദിന സന്ദേശം നല്കി.ഹെഡ്മാസ്റ്റർ ശ്രീ മനോജ് കുമാർ സംസാരിച്ചു. തുടർന്ന് വിവിധമത്സരങ്ങളിൽ വിജയികളായകുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തു.

ബഷീർ ദിനം

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വൈക്കം മൂഹമ്മദ് ബഷീർ അനുസ്മരണം നടത്തി. ജീവിതാനുഭവങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് ലളിതമായ ഭാഷയില്‍ വായനക്കാര്‍ക്ക് പകര്‍ന്ന് കൊടുത്ത ബഷീര്‍ എന്ന വലിയ ചെറിയ മനുഷ്യന്റെ ഓര്‍മ്മദിനത്തില്‍ കുട്ടികള്‍ അദ്ദേഹത്തിന്റെ പ്രസിദ്ധ കഥാപാത്രങ്ങളായി വേഷപകര്‍ച്ച നടത്തി. ബഷീറിനെ കുറിച്ച് കൂടുതല്‍ അറിയാനായി ബഷീര്‍ഗിന ക്വിസ്സ് മത്സരം നടത്തുകയും സമ്മാനവിതരണം നടത്തുകയും ചെയ്തു.

ഡോക്ടേഴ്സ് ഡേ ആചരിച്ചു

ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 01/07/2023ന് ഡോക്ടേഴ്സ് ദിനം ആചരിച്ചു. ബഹു.HM മനോജ് സർ ഡോക്ടേഴ്സ് ദിന സന്ദേശം നൽകി. കുട്ടികൾ തയ്യാറാക്കിയ ആശംസാ കാർഡുകൾ ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങി.

സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു

സ്കൂൾ പരിസരത്തെ സുരക്ഷയുമായി ബന്ധപെട്ട് ആണ് സ്ക്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചത്. PTA പ്രസിഡന്റ് കെ.വി മധുവിന്റെ അധ്യക്ഷതയിൽ മടിക്കൈ ഗ്രാമ പഞ്ചായത്ത് മെമ്പർ രാധ വി ഉദ്ഘാടനം ചെയ്തു. ജനമൈത്രിബീറ്റ് ഓഫീസർമാരായ പ്രദീപൻ കൊതോളി, ശൈലജ എം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ , ബാബു കെ. എക്സൈസ് പ്രിവന്റീവ് ഓഫീസർ ഗോവിന്ദൻ പി.എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ മനോജ് കുമാർ എം സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് കെ.സന്തോഷ് നന്ദിയും പറഞ്ഞു. അധ്യാപകർ, പ്രദേശത്തെ വ്യാപാരികൾ,ചുമട്ട് തൊഴിലാളികൾ, ഓട്ടോ തൊഴിലാളികൾ , രക്ഷിതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ലഹരി ഉപയോഗം, മൊബൈൽ ഫോൺ ദുരുപയോഗം, കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ എന്നിവ തടയുക എന്ന ലക്ഷ്യമാണ് പ്രൊട്ടക്ഷൻ ഗ്രൂപ്പിനുള്ളത്. എല്ലാമാസവും യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുവാനും സ്ക്കൂൾ പരിസരങ്ങൾ നിരീക്ഷിക്കുവാനും തീരുമാനിച്ചു.

Saturday 24 June 2023

ലഹരി വിരുദ്ധ പോസ്റ്റര്‍ രചന

ആരോഗ്യ അസംബ്ലിയും ഡ്രൈഡേയും(23/06/2023)

പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം സ്കൂളിൽ ആരോഗ്യ അസംബ്ലി സംഘടിപ്പിക്കുകയും ഡ്രൈ ഡേ ആചരിക്കുകയും ചെയ്തു. അസംബ്ലിയിൽ ഹെ‍ഡ്മാസ്റ്റർ എം മനോജ്, ശ്രീമതി ഷീബ വി എന്നിവർ പനി പടരാതിരിക്കാനും വന്നാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെകുറിച്ചും വിശദീകരിച്ചു. തുടർന്ന് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ സ്കൂൾ പരിസരം ശുചീകരിച്ചു.

ചരിത്ര താളുകൾ പ്രദർശനം(22/06/2023)

വായനാ മാസാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ അമ്പത് വർഷങ്ങളിൽ പ്രസിദ്ധീകരിച്ച ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. ഹൊസ്ദുർഗ് ബി പി സി ശ്രീ കെ വി രാജേഷ് പരിപാടി ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ എം മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാരംഗം കൺവീനർ ശ്രീ പി കെ ദിപക് സ്വാഗതവും ശ്രീ സുധീർകുമാർ ടി വി നന്ദിയും പറഞ്ഞു. സീനീയർ അസിസ്റ്റന്റ് ശ്രീ കെ സന്തോഷ് ചടങ്ങിന് ആശംസകളർപ്പിച് സംസാരിച്ചു.

യോഗ ദിനം(21/06/2023)

കക്കാട്ട്: ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ SPC യൂണിറ്റ്, ജൂനിയർ റെഡ് ക്രോസ്സ്, ഹെൽത്ത് ക്ലബ്, ജനമൈത്രീ പോലീസ് നീലേശ്വരം എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കക്കാട്ട് ഗവ .ഹയർ സെക്കന്ററി സ്കൂളിൽ യോഗാദിനം ആചരിച്ചു. PTA പ്രസിഡന്റ് മധു കെ.വി യുടെ അധ്യക്ഷതയിൽ നീലേശ്വരം സബ് ഇൻസ്പെക്ടർ വിശാഖ് ടി ഉദ്ഘാടനം ചെയ്തു. ജനമൈത്രീ ബീറ്റ് ഓഫീസ്സറും ഡ്രിൽ ഇൻസ്ട്രക്ടരുമായ പ്രദീപൻ കോതോളി, കമ്യൂണിറ്റി പോലീസ് ഓഫീസ്സർ തങ്കമണി പി.പി, കായികഅധ്യാപികയായ പ്രീതിമോൾ ടി.ആർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. യോഗ ഇൻസ്ട്രക്ടർ പൃഥിരാജ് രാവണേശ്വരം യോഗാസനങ്ങൾ അഭ്യസിപ്പിച്ചു. സ്ക്കൂൾ ഹെഡ് മാസ്റ്റർ മനോജ് കുമാർ എം സ്വാഗതവും, കമ്യൂണിറ്റി പോലീസ് ഓഫീസ്സർ ഡോ. ദീപക് പി.കെ നന്ദിയും പറഞ്ഞു. ഇരുന്നൂറിൽ അധികം കുട്ടികൾ യോഗ പരിശീലനത്തിൽ പങ്കെടുത്തു.

പുരാവസ്തുക്കളുടെ പ്രദർശനം(19/06/2023)

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുരാവസ്തുക്കളുടെ പ്രദർശനം സംഘടിപ്പിച്ചു. അന്യം നിന്ന് പോകുന്ന പല പുരാവസ്തുക്കളും കാണാൻ കുട്ടികൾക്ക് കിട്ടിയ അസുലഭ സന്ദർഭമായിരുന്നു പുരാസവസ്തു പ്രദർശനം

വായനാദിനം

"അക്ഷരം അനശ്വരം" 2023 ലെ വായനാ മാസാചരണ പരിപാടികളുടെ ഉത്ഘാടനവും സ്കൂളിൽ രൂപീകരിച്ച വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനവും മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസി‍ഡന്റ് ശ്രീമതി എസ് പ്രീത നിർവ്വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി രാധ അധ്യക്ഷത വഹിച്ചു .സ്കൂളിലെ മുഴുവൻ കുട്ടികളെയും പ്രാദേശിക ഗ്രന്ഥശാലകളിൽ അംഗങ്ങളാക്കുന്ന പദ്ധതിയുടെ ഉത്ഘാടനം പഞ്ചായത്ത് വൈസ് പ്രസി‍ഡന്റ് ശ്രീ പി പ്രകാശൻ പത്താം തരം വിദ്യാർത്ഥിനി ആദിത്യ ബിനുവിന് സഹൃദയ വായനശാലയുടെ അംഗത്വം നല്കി നിർവ്വഹിച്ചു. ശ്രീ കെ രാഗേഷ് വായനാ ദിന സന്ദേശവും ശ്രീമതി ശാന്ത ജയദേവൻ പി എൻ പണിക്കർ അനുസ്മരണവും നടത്തി. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ എം മനോജ് സ്വാഗതവും വിദ്യാരംഗം കൺവീനർ ഡോ. പി കെ ദിപക് നന്ദിയും പറഞ്ഞു. സീനിയർ അസിസ്റ്റന്റ് ശ്രീ കെ സന്തോഷ്, ശ്രീ കെ നാരായണൻ, ശ്രീമതി എം സുഷമ സഹൃദയ വായനശാല സെക്രട്ടറി നാരായണൻ പാലക്കുന്ന് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ആറാം ക്ലാസ്സിലെ അശ്വഘോഷ് സി ആർ പുസ്തകപരിചയം നടത്തി. കുമാരി സാംബവി കാവ്യാലാപനം നടത്തി. തുടർന്ന് വിദ്യാർത്ഥികൾ വായനാദിന പ്രതിജ്ഞ എടുത്തു.