തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Thursday 10 August 2023

ലഹരി വിരുദ്ധ കാമ്പെയ്ൻ(05/08/2023)

ലഹരി മുക്ത സമൂഹത്തെ സൃഷ്ടിക്കാൻ 'കുട്ടി പോലീസ്‌' രംഗത്ത്. കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റുകളാണ് "ലഹരി തീണ്ടാത്ത വീട് "എന്ന് പേരിട്ട് ലഹരി വിരുദ്ധ സന്ദേശം വീടുകളിൽ നിന്നും തുടങ്ങുന്ന പദ്ധതിയുമായി മുന്നിൽ വന്നിരിക്കുന്നത്. 'ലഹരി ഉപയോഗിക്കാത്ത വീട്ടുകാർ ഈ വീടിൻ്റെ ഐശ്വര്യം' എന്ന സ്റ്റിക്കർ വീടുകളിൽ പതിപ്പിച്ചു കൊണ്ടാണ് പ്രവർത്തനം തുടങ്ങിയിരിക്കുന്നത് കേരളത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഇങ്ങനെയൊരു മാതൃകാ പരിപാടി നടപ്പിലാക്കുന്നത്. നീലേശ്വരം ജനമൈത്രി ശിശുസൗഹൃദ പോലീസ് സ്റ്റേഷൻ്റെയും കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.SPC സീനിയർ കേഡറ്റ് ശ്രേയ എ.വി.യുടെ വീട്ടിൽ നടന്ന ചടങ്ങിൽ കാഞ്ഞങ്ങാട് DYSP പി.ബാലകൃഷ്ണൻ നായർ വീട്ടു ചുമരിൽ സ്റ്റിക്കർ പതിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ മനോജ് കുമാർ എം. അധ്യക്ഷത വഹിച്ചു.SPC ജില്ലാ അസിസ്റ്റൻറ് നോഡൽ ഓഫീസർ ടി.തമ്പാൻ സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കൊതോളി നന്ദിയും പറഞ്ഞു. പി.ടി എ പ്രസിഡണ്ട് കെ.വി മധു, ജനമൈത്രി ബീറ്റ് ഓഫീസർ എം.ശൈലജ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഡോ. ദീപക് പി.കെ, ഗൃഹനാഥൻ സി.വി.കുഞ്ഞികൃഷ്ണൻ, സീനിയർ അസിസ്റ്റൻ്റ് കെ.സന്തോഷ്, സ്റ്റാഫ് സെക്രട്ടറി പി.വി.പ്രകാശൻ, SPC ഗാർഡിയൻ PTA ഗ്രീഷ്മ പി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു

No comments:

Post a Comment