തുടര്‍ച്ചയായി പതിനഞ്ചാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Saturday, 12 August 2017

സബ്‍ജില്ലാ സയന്‍സ് സെമിനാര്‍

ഹൊസ്ദുര്‍ഗ് സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബി ആര്‍ സി ഹൊസ്ദുര്‍ഗില്‍ വച്ച്നടന്ന  സബ്‍ജില്ലാ സയന്‍സ് സെമിനാറില്‍ 9A ക്ലാസ്സിലെ അനന്യ ഭാസ്ക്കരന്‍ രണ്ടാം സ്ഥാനം നേടി.

മരങ്ങളുടെ സ്കൂള്‍ :: ഡോക്യുമെന്‍ടറി

കക്കാട്ട് സ്കൂള്‍ വളപ്പിലെ മുപ്പത്തഞ്ചിലധികം തരം മരങ്ങളെ ദൃശ്യവത്കരിക്കുന്ന ഡോക്യുമെന്‍ടറി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. എട്ടേക്കര്‍ വരുന്ന സ്കൂള്‍ വളപ്പില്‍ മണ്ണ് ഇല്ല.ലാറ്ററൈറ്റ് പറയാണ്. എങ്കിലും പച്ചപ്പ്‌ പകരുന്ന നിരവധിമരങ്ങള്‍ ഉണ്ട്. നാട്ടു മരങ്ങളുംമറുനാടന്‍ മരങ്ങളും ഉണ്ട്.നട്ടുവളര്‍ത്തിയവയും താനേമുളച്ചുവളര്‍ന്നവയും .
മരങ്ങളുടെ ശാസ്ത്രീയമായ അറിവുകളും സാംസ്കാരികപ്രത്യേകതകളുംസമന്വയിപ്പിച്ചുകൊണ്ടാണ് ഡോക്യുമെന്‍ടറി ഒരുക്കിയത്. മുപ്പതോളം സ്കൂള്‍കുട്ടികള്‍ പങ്കാളികളായി.
മരങ്ങളുടെ സ്കൂള്‍ എന്നാണ് പേര്.ഗവേഷണം: കെ.പുഷ്പലത
സംഘാടനം: കെ.തങ്കമണി., ശ്യാമ ശശി, പി.എസ് അനിൽകുമാർ
സഹകരണം:
സീ- നെറ്റ് ടെലി ചാനൽ ,നീലേശ്വരം
Friday, 21 July 2017

ചാന്ദ്രദിനം

ചാന്ദ്രദിനത്തോടനുബന്ധിച്ച് എല്‍ പി, യു.പി, ഹൈസ്കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. കെ സന്തോഷ്, കെ പ്രീത, പുഷ്പരാജന്‍, മണി വി പി, പി വി ശശിധരന്‍, പി എസ് അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. ഹൈസ്കൂള്‍ വിഭാഗത്തില്‍ 9A ക്ലാസ്സിലെ സജിനയും കൃഷ്ണേന്ദുവുമടങ്ങുന്ന ടീം ഒന്നാം സ്ഥാനം നേടി. 10A  ക്ലാസ്സിലെ അതുല്‍ സതീഷും കൃഷ്ണപ്രിയയും അടങ്ങിയ ടീം രണ്ടാം സ്ഥാനവും 8C ക്ലാസ്സിലെ അതുലും, ഇജാസ് അഹമ്മദും അടങ്ങുന്ന ടീം മൂന്നാം  സ്ഥാനവും നേടി.
ഒന്നാം സ്ഥാനം- കൃഷ്മേന്ദു & സജിന

രണ്ടാം സ്ഥാനം- അതുല്‍ സതീഷ് & കൃഷ്ണപ്രിയ എം വി

മൂന്നാം സ്ഥാനം- ഇജാസ് & അതുല്‍

Wednesday, 21 June 2017

യോഗദിനം

യോഗദിനത്തോട് അനുബന്ധിച്ച് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വിദ്യാര്‍ത്ഥികളുടെ യോഗ പ്രദര്‍ശനം നടന്നു. ശ്രീമതി പ്രീതിമോള്‍ നേതൃത്വം നല്കി.വായനാദിനം

വായനാദിനത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി ചേര്‍ന്നു. ശ്രീമതി ഷെര്‍ലി ജോര്‍ജ്, ശ്രീമതി ശ്രീകല ,അന്നു പി സന്തോഷ്എന്നിവര്‍ സംസാരിച്ചു. കാന്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലാതല കേട്ടെഴുത്ത് മത്സരത്തില്‍ ഒന്നും രണ്ടും സമ്മാനങ്ങള്‍ നേടിയ ഫാത്തിമത്ത് നഫ, മാധവ് ടി വി എന്നീ കുട്ടികള്‍ക്കുള്ള സമ്മാനം സീനിയര്‍ അസിസ്റ്റന്റ് ഷെര്‍ലി ടീച്ചര്‍ വിതരണം ചെയ്തു.
Monday, 5 June 2017

പരിസ്ഥിതി ദിനം

വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷതൈകള്‍ വിതരണം ചെയ്ത് കൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചു. സീനിയര്‍  അസിസ്റ്റന്റ് ഷെര്‍ലി ടീച്ചര്‍,  ശ്യാമ ശശി മാസ്റ്റര്‍, മാസ്റ്റര്‍ വൈഭവ് എന്നിവര്‍ സംസാരിച്ചു.
പ്രവേശനോത്സവം

സ്കൂള്‍ തല പ്രവേശനോത്സവം പഞ്ചായത്ത് മെമ്പര്‍ ശ്രീമതി രുഗ്മിണി ഉത്ഘാടനം ചെയ്തു. പുതുതായി സ്കൂളിലെത്തിയ നാനൂറോളം കുട്ടികളെ ആനയിച്ച് കൊണ്ടുള്ള ഘോഷയാത്രയുണ്ടായിരുന്നു. ഇ പി രാജഗോപാലന്‍ സ്വാഗതവും കെ കൃഷ്ണന്‍ നന്ദിയും പറഞ്ഞു. പി ടി എ പ്രസിഡന്റ് വി രാജന്‍ അധ്യക്ഷത വഹിച്ചു. എസ് എം സി ചെയര്‍മാന്‍ വി  പ്രകാശന്‍, നിലേശ്വരം മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കെ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Saturday, 6 May 2017

തുടര്‍ച്ചയായ പതിനഞ്ചാം വര്‍ഷവും നൂറ് ശതമാനം

എസ്.എസ്.എല്‍ സി പരീക്ഷയില്‍ തുടര്‍ച്ചയായ പതിനഞ്ചാം വര്‍ഷവും കക്കാട്ട് സ്കൂളിന് നൂറ് ശതമാനം വിജയം. നൂറ്റി പതിനാല് കുട്ടികള്‍ പരീക്ഷയെഴുതി മുഴുവന്‍ കുട്ടികളെയും വിജയിപ്പിച്ച് കക്കാട്ട് സ്കൂള്‍ മടിക്കൈ പഞ്ചായത്തിന് അഭിമാനമായി മാറി. ഏഴ് കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്സും, ഏഴ് കുട്ടികള്‍ക്ക് ഒന്‍പത് എ പ്ലസ്സും, ആറ് കുട്ടികള്‍ക്ക് എട്ട് എ പ്ലസ്സും ലഭിച്ചു.
മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്സ് ലഭിച്ചവര്‍
1  അനിരുദ്ധ് കെ
2  നിധിന്‍ എം
3  ശ്രേയ പുരുഷോത്തമന്‍
4  മീര എ
5  ശ്രുതി എന്‍
6  ശരണ്യ എ ടി വി
7  ആര്യ കെ വി
ഒന്‍പത് എ പ്ലസ്സ് ലഭിച്ചവര്‍
1  അഞ്ജന എം
2  സരിഗ പി വി
3  കൃഷ്ണപ്രിയ കെ
4  നയന പ്രദീപ്
5  ദേവിക കെ
6  അഞ്ജിമ പി വി
7  ശ്രുതി കെ വി
Sunday, 19 March 2017

ജന പിന്തുണയുടെ ആവേശത്തോടെ വിദ്യാലയ വികസന സെമിനാര്‍

സംസ്ഥാന ബജറ്റിലെ നിര്‍ദ്ദേശമനുസരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന മികവിന്റെ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട കക്കാട്ട് സ്കൂളില്‍ നടന്ന വിദ്യാലയ വികസന സെമിനാര്‍ രക്ഷിതാക്കളുടെയും പൊതു പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും സജീവമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സ്ഥലം എം എല്‍ എ കൂടിയായ ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി ശ്രീ ഇ ചന്ദ്രശേഖരന്‍ സെമിനാര്‍ ഉത്ഘാടനം ചെയ്തു.മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി പ്രഭാകരന്‍ അധ്യക്ഷം വഹിച്ചു. പി കരുണാകരന്‍ എം പി വികസനരേക പ്രകാശനം ചെയ്തു.വി പ്രകാശന്‍ ഏറ്റു വാങ്ങി. ഡോ. എം കെ രാജശേഖരന്‍ വികസനരേഖ അവതരിപ്പിച്ചു.എം കേളു പണിക്കര്‍, എം നാരായണന്‍, എന്‍ യമുന, എ അബ്ദുള്‍ റഹിമാന്‍, എം വി രുഗ്മിണി,ബങ്കളം കുഞ്ഞികൃഷ്ണന്‍, വി. എ നാരായണന്‍, ബി ബാലന്‍, കെ കൃഷ്ണന്‍,വി സുരേഷ് ബാബു, സി പി വനജ,കെ നാരായമന്‍, പി നാരായണന്‍, എം ഗോപാലകൃഷ്ണന്‍, ബി നാരായണന്‍, വി കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. വി രാജന്‍ സ്വാഗതവും ഇ പി രാജഗോപാലന്‍ നന്ദിയും പറഞ്ഞു.
 19.25കോടി രൂപയുടെ വികസന പദ്ധതിക്ക് സെമിനാര്‍ രൂപം നല്കി. യോഗത്തില്‍ വച്ച് പൂര്‍വ്വ അധ്യാപിക വി സരോജിനി തന്റെ സ്വര്‍ണ്ണവള ഊരി വികസന നിധിയിലേക്കായി വേദിയിലിരിക്കുന്ന റവന്യൂ മന്ത്രിയെ ഏല്പിച്ചു. നിരവധി രക്ഷിതാക്കളും നാട്ടുകാരും ബങ്കളം ജമാ അത്ത് പള്ളി കമ്മറ്റി ഭാരവാഹികളും, വിവിധ സാസ്കാരിക സംഘടനാ പ്രതിനിധികളും സഹായ വാഗ്ദാനം നടത്തി. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പത്ത് ലക്ഷം രൂപയും, പി ടി എ നിര്‍വ്വാഹക സമിതി അംഗങ്ങള്‍ 1.65 ലക്ഷം രൂപയും, സ്കൂള്‍ സ്റ്റാഫ് 2.5ലക്ഷം രൂപയും, നല്കും.സ്കൂളിന്റെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളായ ശ്രീ വിഷ്ണു പട്ടേരിയുടെ സ്മരണയ്ക്ക് കുടുംബാഗങ്ങള്‍ സ്കൂള്‍ ലൈബ്രറിക്കാവശ്യമായ തുക സംഭാവന നല്കി.കേരള ലളിത കലാ അക്കാദമി കക്കാട്ട്സ്കൂളില്‍ അഞ്ച് ലക്ഷം രൂപ ചിലവില്‍ ശില്പ സമുച്ചയം നിര്‍മ്മിക്കുന്ന കാര്യവും സെമിനാറില്‍ അറിയിച്ചു.
ഗ്രൂപ്പ് ചര്‍ച്ചയില്‍ വികസന പദ്ധതി സംബദ്ധിച്ച വിശകലനവും തുടര്‍ന്ന് ക്രോഡീകരണവും നടന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാറ്റം വരുത്തുന്ന വികസനരേഖയായിരിക്കും സര്‍ക്കാറിലേക്ക് സമര്‍പ്പിക്കുക. എം കേളു പണിക്കര്‍ ചെയര്‍മാനും വി പ്രകാശന്‍ വര്‍ക്കിങ്ങ് ചെയര്‍മാനും ഡോ എം കെ രാജശേഖരന്‍ കണ്‍വീനറും, ഇ പി രാജഗോപാലന്‍ ജോ.കണ്‍വീനറുമായി സ്കൂള്‍ വികസന സമിതി രൂപീകരിച്ചു.