തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Friday 23 December 2022

ക്രിസ്മസ് ആഘോഷം

2022ലെ ക്രിസ്മസ് ആഘോഷം ഡിസംബർ 23 ന് വിവിധ പരിപാടികളോടെ ആഘോഷിച്ചു. രക്ഷിതാക്കൾക്കായി കേക്ക് പ്രദർശന മത്സരം, കുട്ടികൾക്ക് കേക്ക് വിതരണം, ആശംസാകാർഡ് നിർമ്മാണം, പുൽക്കൂട് ഒരുക്കൽ, സാന്റാക്ലോസ് എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി. പരിപാടികൾ മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി‍ഡന്റ് ശ്രീ വി പ്രകാശൻ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു അധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ, എസ് എം സി ചെയർമാൻ ശ്രീ ടി പ്രകാശൻ, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

Thursday 8 December 2022

ലിറ്റില്‍ കൈറ്റ്സ് ഏകദിന ക്യാമ്പ്

ലിറ്റില്‍ കൈറ്റ്സ് 2021-24 ബാച്ചിന്റെ സ്കൂള്‍തല ഏകദിന ക്യാമ്പ് ഡിസംബര്‍ 3 ശനിയാഴ്ച നടന്നു. കുട്ടികള്‍ക്ക് ആനിമേഷന്‍, പ്രോഗ്രാമിങ്ങ് മൊബൈല്‍ ആപ്പ് എന്നി മേഖലകളില്‍ പരിശീലനം നല്കി. കൈറ്റ് മാസ്റ്റര്‍ കെ സന്തോഷ്, മിസ്ട്രസ്സ് സി ഷീല എന്നിവര്‍ നേതൃത്വം നല്കി.ഉജ്വല്‍ ഹിരണ്‍, കെ ഷറഫുള്ള, ഫാത്തിമത്ത് ഫിദ എന്നിവര്‍ സംസാരിച്ചു

മില്ലറ്റ് ഫെസ്റ്റ്

അന്താരാഷ്ട്ര മില്ലറ്റ് വർഷാചരണത്തോടനുബന്ധിച്ച് ഇന്ന് എൽ പി വിഭാഗത്തിലെ കൊച്ചുമക്കളും അവരുടെ രക്ഷിതാക്കളും ക്ലാസധ്യാപകരും ചേർന്ന് മില്ലറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു.ഹെഡ്മാസ്റ്റർ പി വിജയന്‍, വത്സൻ പിലിക്കോട്, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശന്‍ , പി ടി എ പ്രസിഡൻ്റ് കെ വി മധു, മറ്റധ്യാപകർ എന്നിവര്‍ സന്നിഹിതരായി.

പച്ചക്കറി തോട്ടം

കുട്ടികളുടെ വക പച്ചക്കറിതോട്ട തോട്ടത്തിന് തുടക്കം കുറിച്ചു

പ്രതിമാസ വായന പുരസ്കാര വിതരണവും കലാപ്രതിഭകൾക്ക് അനുമോദനവും

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിമാസ വായന പുരസ്കാര വിതരണവും ഹൊസ്ദുർഗ് ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ UP വിഭാഗത്തിലെയും, LP, ഹൈസ്കൂൾ വിഭാഗത്തിലെയും കലാപ്രതിഭകളെ അനുമോദിക്കുകയും ചെയ്തു.കണ്ണൂർ യൂണിവേഴ്സിറ്റി മുൻ പരീക്ഷാ കൺട്രോളർ പ്രൊഫ.കെ.പി.ജയരാജൻ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി .വായനയും അനുഭവങ്ങളും അദ്ദേഹം വിദ്യാർത്ഥികളുമായി പങ്കുവെച്ചു.വിജയ് പ്രശാന്ത്( 3 A), ആയിഷ റീഹ(7B), ഫാത്തിമ എൻ.പി (8C)എന്നീ വിദ്യാർത്ഥികൾ വായന പുരസ്കാരം ഏറ്റുവാങ്ങി. മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.പ്രകാശൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി.വിജയൻ, ഡോ. വത്സൻ പിലിക്കോട്, സീനിയർ അസിസ്റ്റൻ്റ് കെ.സന്തോഷ്, സ്റ്റാഫ് സെക്രട്ടറി പി.വി പ്രകാശൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.വിദ്യാരംഗം കോഡിനേറ്റർ ഡോ.പി.കെ.ദീപക് സ്വാഗതവും അസിസ്റ്റൻ്റ് കോഡിനേറ്റർ ടി.വി.സുധീർ കുമാർ നന്ദിയും പറഞ്ഞു.

ജില്ലാ കലോത്സവത്തില്‍ കാര്‍ട്ടൂണില്‍ സഞ്ജയ് തന്ത്രിക്ക് രണ്ടാം സ്ഥാനം

ചായ്യോത്ത് വച്ച് നടന്ന കാസര്‍ഗോഡ് ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ കാര്‍ട്ടൂണില്‍ പത്താം തരത്തിലെ സ‍ഞ്ജയ് തന്ത്രി എ ഗ്രേഡോഡ് കൂടി രണ്ടാം സ്ഥാനം നേടി.

ശ്രീനിവാസ രാമാനുജന്‍ പേപ്പര്‍ പ്രസന്റേഷന്‍- മാധവ് സംസ്ഥാനതലത്തിലേക്ക്

കാസര്‍ഗോഡ് ജില്ലതല ശ്രീനിവാസ രാമാനുജന്‍ പേപ്പര്‍ പ്രസന്റേഷനില്‍ ഒന്നാം സ്ഥാനം നേടി ഒന്‍പതാം ക്ലാസ്സിലെ മാധവ് ടി വി സംസഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി

പലഹാരമേള

ഒന്നാം ക്ലാസിലെ പഠനാനുബന്ധ പ്രവർത്തനമായി ഒരുക്കിയ പലഹാരമേള ആവേശകരമായ അനുഭവമായി. രക്ഷിതാക്കളും അധ്യാപകരും ചേർന്നൊരുക്കിയ വൈവിധ്യമാർന്ന വിഭവങ്ങളാൽ സമ്പന്നമായ മേളയ്ക്ക് പിടിഎ പ്രസിഡൻ്റ് മധുവേട്ടന്റേയും എസ് എം സി ചെയർമാൻ പ്രകാശേട്ടന്റേയും സാന്നിധ്യം മാറ്റ് കൂട്ടി.കോവിഡിന്റെ അടച്ചിടലിൽ ഈ മേളകളൊക്കെ നഷ്ടമായിപ്പോയ രണ്ട്, മൂന്ന് ക്ലാസുകളെക്കൂടി ഒപ്പം ചേർത്തു പിടിച്ചപ്പോൾ അവർക്കത് നവ്യാനുഭവമായി; നാലാം ക്ലാസുകാർക്ക് ഓർമ പുതുക്കലും. ഹൈസ്കൂൾ തലം വരെയുള്ള എല്ലാ അധ്യാപകരും ഓഫീസ് സ്റ്റാഫംഗങ്ങളും ഒപ്പം ചേർന്നു.

സബ്‍ജില്ലാ കലോത്സവം യു പി ഓവറോള്‍ ചാമ്പ്യന്‍സ്

കാഞ്ഞങ്ങാട് വച്ച് നടന്ന ഹൊസ്ദുര്‍ഗ് സബ്‍ജില്ലാ കലോത്സവത്തില്‍ കക്കാട്ട് സ്കൂളിന് മികച്ച മുന്നേറ്റം. ഉപജില്ലയിൽ കലാപ്രതിഭകളെ കൊണ്ട് ഏറ്റവും മുന്നിൽ നിൽക്കുന്ന സർക്കാർ സ്കൂളാകാന്‍ കക്കാട്ട് സ്കൂളിന് സാധിച്ചു. യു പി വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായി.