എം.എല്‍.എയുടെ അസറ്റ് ഡവലപ് മെൻറ് ഫണ്ടില്‍ നിന്നും അനുവദിച്ച അറുപത്തി രണ്ടു ലക്ഷം രൂപ ചെലവാക്കി പണിയുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് വി.രാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പല്‍ എം.കെ രാജശേഖരന്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ ഇ.പി.രാജഗോപാലന്‍ നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് യമുനാ രാഘവന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, നാരായണന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങില്‍ ഹിമാലയന്‍ വുഡ്ബാഡ്ജ് നേടിയ സ്കൗട്ട് മാസ്റ്റര്‍ കെ. കുഞ്ഞികൃഷ്ണ പിഷാരടി, ഇന്‍സ്പയര്‍ ദേശീയ തലത്തിലേക്ക് യോഗ്യത നേടിയ കെ . വി . നിതി ന്‍ കൃഷ്ണന്‍ എന്നിവരെ അനുമോദിച്ചു. ഇവര്‍ക്കുള്ള പി.ടി.എ യുടെ ഉപഹാരം എം.എല്‍.എ വിതരണം ചെയ്തു.
No comments:
Post a Comment