തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Sunday 26 December 2021

സ്പെഷ്യൽ കെയർ സെൻ്റർ ഉദ്ഘാടനം ചെയ്തു

സമഗ്ര ശിക്ഷാ കേരളം ഹോസ്ദുർഗ്ഗ് ബി.ആർ.സി യുടെ കീഴിൽ പ്രവർത്തിക്കുന്ന മടിക്കൈ ഗ്രാമ പഞ്ചായത്തിലെ സ്പെഷ്യൽ കെയർ സെൻ്റർ ഉദ്ഘാടനം 23.12.21 വ്യാഴം ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.പ്രകാശൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ എം.രാധ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് മധു ബങ്കളം, പ്രിൻസിപ്പാൾ ചന്ദ്രശേഖരൻ, എച്ച്.എം വിജയൻ പി, സ്റ്റാഫ് സെക്രട്ടറി പി.വി പ്രകാശൻ, സി.ആർ.സി കോർഡിനേറ്റർ ശ്രീ സജീഷ് യു.വി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹോസ്ദുർഗ് ബി.പി.സി സുനിൽ കുമാർ.എം സ്വാഗതവും സ്പെഷ്യൽ എഡ്യുക്കേറ്റർ രജനി പി.യു നന്ദിയും രേഖപ്പെടുത്തി. സ്പെഷ്യൽ എഡ്യുക്കേറ്റർ ജോഫി, അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു. പഞ്ചായത്തിലെ എല്ലാ ഭിന്നശേഷി കുട്ടികൾക്കും സ്പെഷ്യൽ എഡ്യുകേഷൻ, തെറാപ്പി തുടങ്ങിയ സേവനങ്ങൾ സ്പെഷ്യൽ കെയർ സെന്റർ വഴി നൽകുന്നു. എല്ലാ ഒന്നാം ശനിയാഴ്ചയും മൂന്നാം ശനിയാഴ്ചയും കുട്ടികളെ ഇവിടെ വരുത്തി അവർക്ക് സ്പെഷ്യൽ എഡ്യുകേറ്ററുടെ സേവനം ലഭ്യമാക്കുന്നു.

പ്രഥമ ശുശ്രൂഷ ക്ലാസ്സ്

ജൂനിയര്‍ റെഡ്ക്രോസ്സിന്റെ ആഭിമുഖ്യത്തില്‍ പ്രഥമ ശുശ്രൂഷ എന്ത് എങ്ങിനെ ? എന്നതിനെകുറിച്ച് ക്ലാസ്സ് സംഘടിപ്പിച്ചു. മടിക്കൈ FHC യിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ അബ്ദുള്‍ സലീം ടി ക്ലാസ്സ് കൈകാര്യം ചെയ്തു.

സ്കൗട്ട്സ് ആൻറ് ഗൈഡ്സ് സ്നേഹ ഭവനം ആദ്യ ഫണ്ട് ഏറ്റ് വാങ്ങി

ഭാരത് സ്കൗട്ട്‌സ് & ഗൈഡ്സ് വിഷൻ പരിപാടിയുടെ ഭാഗമായി സ്നേഹഭവനത്തിന് ഹോസ്ദുർഗ് ഉപജില്ലയിൽ തുടക്കം കുറിച്ചു. കക്കാട്ട് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ ഗൈഡ് അംഗം കൂടിയായ അശ്വതി കൃഷ്ണക്കാണ് സ്നേഹഭവനം ഒരുക്കുന്നത്.യോഗം കാഞ്ഞങ്ങാട് നഗരസഭ ചെയർ പേഴ്സൺ കെവി സുജാത ഉദ്ഘാടനം ചെയ്ത് ആദ്യ ഫണ്ട് മുൻ ഡി ഇ ഒയും മുൻ ജില്ലാ പ്രസിഡൻ്റ് കൂടിയായ സി ഉഷയിൽ നിന്നും ഏറ്റ് വാങ്ങി. ഹോസ്ദുർഗ് ഉപജില്ല ഓഫീസർ കെ.ടി ഗണേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ഉപ ജില്ല സെക്രട്ടറി എംവി ജയ സ്വാഗതം പറഞ്ഞു. ഉപജില്ല പ്രസിഡൻറ് പി.വി ജയരാജ്,സി രമ, ജില്ല സെക്രട്ടറി വി വി മനോജ് കുമാർ, ജില്ല ഓർഗനൈസിങ്ങ് കമ്മീഷണർമാരായ വി കെ ഭാസ്കരൻ, ടി.ഇ സുധാണി, പിപി ബാബുരാജ്, പ്രൊഫ യു ശശി മേനോൻ, പി ബിന്ദു, എം ശശിലേഖ, പി പ്രേമജ എന്നിവർ സംസാരിച്ചു.

ഇന്‍കം ടാക്സ് ക്ലാസ്സ്

ഈ സാമ്പത്തിക വര്‍ഷത്തെ ഇന്‍കം ടാക്സ് കണക്കാക്കി ടാക്സ് സ്റ്റേറ്റ്മെന്റ് സ്വയം എങ്ങിനെ തയ്യാറാക്കാം എന്നതിനെ കുറിച്ച് ഒരു ക്ലാസ്സ് അദ്യാപകര്‍ക്കായി സംഘടിപ്പിച്ചു. ശ്രീ സന്തോഷ് മാസ്റ്റര്‍, ശ്രീ രവീന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു.

അന്താരാഷ്ട്ര ഊര്‍ജ്ജ സംരക്ഷണ ദിനം

ഡിസംബര്‍ 14അന്താരാഷ്ട്ര ഊര്‍ജ്ജസംരക്ഷണ ദിനം വിവിധ പരിപാടികളോടെ അഘോഷിച്ചു.Coserve Energy to preserve Future എന്ന വിഷയത്തില്‍ പെന്‍സില്‍ ഡ്രോയിങ്ങ് മത്സരം സംഘചിപ്പിച്ചു. "കരുതാം ഊര്‍ജ്ജം", "ഊര്‍ജ്ജസംരക്ഷണ ചാലഞ്ച് "എന്നിവയും സംഘടിപ്പിച്ചു.

രാഷ്ട്രീയ ആവിഷ്കാര്‍ അഭിയാൻ യുപി തല ജില്ലാതല ക്വിസ് മത്സര വിജയി

രാഷ്ട്രീയ ആവിഷ്ക അഭിയാൻ യുപി തല ജില്ലാതല ക്വിസ് മത്സരം ഏഴാം ക്ലാസിലെ ആദിദേവ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

ജില്ലാ അത് ലറ്റിക് മീറ്റില്‍ കക്കാട്ട് സ്കൂളിന് മികച്ച നേട്ടം

12,13 തിയ്യതികളിൽ കാസറഗോഡ് പെരിയടുക്ക ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടന്ന ജില്ലാ അത്‌ലറ്റിക് മീറ്റിൽ വിജയികളായ HSS,HS, UP കായിക താരങ്ങൾ .

Friday 3 December 2021

ലോക ഭിന്നശേഷി ദിനം

 ലോകഭിന്നശേഷി ദിനത്തോട് അനുബന്ധിച്ച് എസ് പി സി  കാഡറ്റുകള്‍ ഒന്‍പതാം ക്ളാസ്സില്‍ പഠിക്കുന്ന അഭിജിത്തിന്റെ വീട് സന്ദര്‍ശിക്കുകയും പരിപാടികള്‍ അവതരിപ്പിക്കുകയൂം ചെയ്തു. ഹെഡ്മാസ്റ്റര്‍  പി വിജയന്‍, പി ടി എ പ്രസിഡന്റ് കെ വി മധു, ഹരിനാരായണന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു. മഹേഷ് മാസ്റ്റര്‍, തങ്കമണി ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്കി





എയിഡ്സ് ദിനാചരണം

 

 ലോക എയിഡ്സ് ദിനാചരണത്തിന്റെ ഭാഗമായി സയന്‍സ് ക്ലബ്ബിന്റെയും എസ് പി സി യുടെയും ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.

സയന്‍സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ "അതിജീവനം" എന്ന പേരില്‍ റേഡിയോ പ്രക്ഷേപണവും വീഡിയോ പ്രദര്‍ശനവും സംഘടിപ്പിച്ചു.

ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ജി എച്ച് എസ് കക്കാട് എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ എയ്ഡ്സ് ബോധവൽക്കരണ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് സൈക്കിൾ റാലി സംഘടിപ്പിച്ചു.  നീലേശ്വരം സബ് ഇൻസ്പെക്ടർ ശ്രീ ജയചന്ദ്രൻ  ഇ ഫ്ലാഗ് ഓഫ് നിർവഹിച്ചു.ജനമൈത്രി പോലീസ് ഓഫീസർ മാരായ ശ്രീമതി ശൈലജ എം,പ്രദീപൻ കെ.വി , ഹെഡ്മാസ്റ്റർ  ശ്രീ.പി. വിജയൻ,പ്രിൻസിപ്പൽ ശ്രീ ചന്ദ്രശേഖൻ  യു , എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ മധു എം. മറ്റ് അധ്യാപകർ എന്നിവർ റാലിക്ക് നേതൃത്വം നൽകി സി പി ഒ ശ്രീ മഹേഷ് എം സ്വാഗതവും എ സി പി ഒ തങ്കമണി പി പി നന്ദിയും അറിയിച്ചു.