തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Monday 29 September 2014

സ്കൂള്‍ കലോല്‍സവത്തിന് തിരി തെളിഞ്ഞു

കക്കാട്ട് സ്കൂളിലെ 2014-15 വര്‍ഷത്തെ സ്കൂള്‍ കലോല്‍സവം പ്രിന്‍സിപ്പല്‍ ഡോ.കെ.എം.രാജശേഖരന്റെ അധ്യക്ഷതയില്‍ പി.ടി.എ പ്രസിഡന്റ് ശ്രീ. പി.രാജന്‍ ഉത്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി സി.പി.വനജ സ്വാഗതവും കലോല്‍സവ കണ്‍വീനര്‍ കുഞ്ഞികൃഷ്ണ പിഷാരടി നന്ദിയും പറഞ്ഞു.സ്റ്റാഫി സെക്രട്ടറി. കെ തങ്കമണി ആശംസകളര്‍പ്പിച്ച് സംസാരിച്ചു.നാലു വേദികളിലായാണ് മത്സരങ്ങള്‍ നടന്നത്.ലളിതഗാനം, പദ്യംചൊല്ലല്‍, മാപ്പിളപ്പാട്ട്, കഥാപ്രസംഗം, പ്രസംഗമത്സരങ്ങള്‍, പൂരക്കളി, നാടകം,എല്‍.പി വിഭാഗത്തിന്റെ വിവിധ മത്സരങ്ങള്‍ നൃത്യനൃത്തങ്ങള്‍എന്നിവയിലാണ് മത്സരങ്ങള്‍ നടക്കുക.











Wednesday 24 September 2014

മംഗള്‍യാന്‍ വിജയാഘോഷം

ഇന്ത്യയുടെ ചൊവ്വ ദൗത്യം മംഗള്‍യാന്‍ വിജയകരമായി ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയതിന്റെ ആഘോഷത്തില്‍ കക്കാട്ട് സ്കുളിലെ കുട്ടികളും. വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ചും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ക്കും ISRO യ്കും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചും  സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍  കുട്ടികള്‍ ബങ്കളം ടൗണിലൂടെ റാലി നടത്തി. സീനിയര്‍ അസിസ്റ്റന്റ് മോഹനന്‍ മാസ്റ്റര്‍, കെ. സന്തോഷ്, മനോജ്.കെ.മാത്യു, ശ്യാമ ശശി, കെ പ്രീത, യമുന എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് മംഗള്‍യാന്‍ പദ്ധതിയെ കുറിച്ച് കുട്ടികളോട് സംസാരിച്ചു.









Saturday 20 September 2014

കക്കാട്ട് സ്കൂള്‍ സെമിയില്‍

ദുര്‍ഗാ ഹൈസ്കൂളില്‍ വച്ച് നടക്കുന്ന ഹൊസ്ദുര്‍ഗ് സബ് ജില്ലാ സ്കുള്‍ ഗെയിംസ് മത്സരത്തില്‍ ജൂനിയര്‍ വിഭാഗം ഫുട്ബോളില്‍ കക്കാട്ട് സ്കൂള്‍ സെമിയില്‍ പ്രവേശിച്ചു. ആദ്യ മത്സരത്തില്‍ GHSS  തായന്നൂരിനെ എതിരില്ലാത മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചു. ക്വാര്‍ട്ടറില്‍ രാജാസ് ഹയര്‍സെക്കന്ററി സ്കൂളിനെ സഡന്‍ഡെത്തില്‍ പരാജയപെടുത്തി.തിങ്കളാഴ്ച നടക്കുന്ന സെമിയില്‍ കക്കാട്ട് സ്കൂള്‍ GHSS ഹൊസ് ദുര്‍ഗിനെ നേരിടും.

രാജ്യപുരസ്കാര്‍ ജേതാക്കള്‍


Wednesday 17 September 2014

സാക്ഷരം ക്യാമ്പ്

2014 സെപ്തംബര്‍ 11 ന് വ്യാഴാഴ്ച സ്കൂളില്‍ സാക്ഷരം പരിപാടിയുടെ ഭാഗമായി ഉണര്‍ത്ത് ക്യാമ്പ് സംഘടിപ്പിച്ചു.
രാവിലെ 10 മണിക്ക് ക്യാമ്പിലെ പരിപാടികള്‍ ആരംഭിച്ചു. അവധിക്കാല വിശേഷങ്ങളുമായി കുട്ടികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഓണക്കളികളെ കുറിച്ചും അതില്‍ അവരുടെ പങ്കാളിത്തത്തെകുറിച്ചും എല്ലാകുട്ടികളും സംസാരിച്ചു. തുടര്‍ന്ന് മോഡ്യൂള്‍ പ്രകാരം കാര്യപരിപാടികള്‍ സംഘടിപ്പിച്ചു. 11.30 ന് ചായയ്ക്ക പിരിഞ്ഞതിന് ശേഷം കുട്ടികള്‍ ഗ്രുപ്പായി വിവിധ നാടന്‍ കളികളില്‍ ഏര്‍പ്പെട്ടു. കുട്ടികള്‍ക്കുള്ള ഭക്ഷണം പാചകം ചെയ്യുന്നതിന് രക്ഷിതാക്കളുടെ സഹകരണം നന്നായിട്ടുണ്ടായിരുന്നു. രുചികരമായ കറികള്‍ കൊണ്ടുവന്നും അമ്മമാര്‍ ക്യാമ്പിനെ സജീവമാക്കി.
     പിന്നോക്കക്കാരായ കുട്ടികള്‍ക്ക് ഈ  ഒരു ദിവസം കൊണ്ട് തന്നെ അധ്യാപകരോടും മറ്റുള്ളവരോടും ഉന്മേഷത്തോടെയും മടിയില്ലാതെയും സംസാരിക്കാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള ഒരു മാറ്റം കണ്ടെത്താന്‍ ഈ ക്യാമ്പിലൂടെ സാധിച്ചു. വൈകീട്ട് ഹെഡ്മിസ്ട്രസ്സിന്റെ അധ്യക്ഷതയില്‍ ക്യാമ്പ് അവസാനിപ്പിച്ചു.

Friday 5 September 2014

ഗുരുവന്ദനം

കക്കാട്ട് ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ അധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു.സീനിയര്‍ അസിസ്ററന്റ് ശ്രീ കെ.വി.മോഹനന്‍ അധ്യാപക ദിന സന്ദേശം നല്കി. സ്റ്റാഫ് സെക്രട്ടറി കെ തങ്കമണി, കെ.കൃഷ്ണന്‍, സീത, എന്നിവര്‍ സംസാരിച്ചു. സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ആഭിമുഖ്യത്തില്‍ ഗുരുവന്ദനം നടത്തി.സ്കൗട്ട് അധ്യാപകന്‍ ശ്രീ. കെ.കുഞ്ഞികൃഷ്ണ പിഷാരടിയുടെ നേതൃത്വത്തില്‍ പൂക്കളും മധുരവും നല്കി കുട്ടികള്‍ അധ്യാപകരെ ആദരിച്ചു.

ആര്‍പ്പോ ഇര്‍റോ ഇര്‍റോ

കക്കാട്ട് സ്കൂളിലെ ഓണാഘോഷം വിവധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. രാവിലെ LP, UP, HS,HSS വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പൂക്കള മത്സരം സംഘടിപ്പിച്ചു. തുടര്‍ന്ന് വിവിധ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി വൈവിധ്യമാര്‍ന്ന മത്സരങ്ങള്‍ നടത്തി. ഉച്ചയ്ക്ക് പായസത്തോടുകൂടിയ ഓണ സദ്യയും ഉണ്ടായിരുന്നു. കുട്ടികളുടെ രചനകള്‍ ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ ഓണപതിപ്പുകളും പുറത്തിറക്കി.