തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Monday 22 June 2015

SPEAK രണ്ടാം ഘട്ടം

പ്രൈമറി തലത്തിലെ അധ്യാപകര്‍ക്കായി പി.ടി.എ യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇംഗ്ലീഷ് പരിശീലന പരിപാടി SPEAK(Special Programme on English Acquistion at Kakkat) ന്റെ രണ്ടാം ഘട്ടത്തിന്റെ ഉത്ഘാടനം ഹെഡ്മാസ്റ്റര്‍ ഇ.പി.രാജഗോപാലന്‍  നിര്‍വ്വഹിച്ചു.  സി.ടി.പ്രഭാകരന്‍ ക്ലാസ്സ് കൈകാര്യം ചെയ്തു.


ബസ്സ്, പാരന്റ് അലെര്‍ട്ട് സോഫ്റ്റ്വെയര്‍ ഉത്ഘാടനവും അനുമോദനവും

 സ്കൂളിന്    എം.പി ഫണ്ടില്‍ നിന്നും അനുവദിച്ച ബസ്സിന്റെ ഫ്ലാഗ് ഓഫ്  കാസര്‍ഗോഡ് എം.പി  പി.കരുണാകരന്‍ നിര്‍വ്വഹിച്ചു. യാത്രാക്ലേശം അനുഭവിക്കുന്ന സ്കൂളിന്റെ ഏറെ നാളത്തെ ആവശ്യമായിരുന്നു ബസ്സ്. സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സഹകരിക്കുന്ന ബഹു.എം.പി ഈ ആവശ്യം പരിഗണിച്ച് അദ്ദേഹത്തിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ബസ്സ് അനുവദിക്കുകയായിരുന്നു. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് വി.രാജന്‍ അധ്യക്ഷം വഹിച്ചു. പ്രസ്തുത ചടങ്ങില്‍ വച്ച് ഹയര്‍ സെക്കന്‍ററി വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പെടുത്തിയ പാരന്‍റ് അലെര്‍ട്ട് സംവിധാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി നിര്‍വ്വഹിച്ചു. ഈ സംവിധാനത്തിലൂടെ വിദ്യാര്‍ത്ഥികളുടെ എല്ലാ വിവരങ്ങളും മൊബൈല്‍ സന്ദേശങ്ങളായി രക്ഷിതാക്കള്‍ക്ക് അറിയാന്‍ കഴിയും.
ഈ ചടങ്ങില്‍ വച്ച് കൗമുദി ടീച്ചര്‍ അവാര്‍ഡ് ജേതാവും കക്കാട്ട് സ്കൂള്‍ അധ്യാപകനുമായ  വത്സന്‍ പിലിക്കോടിനെ അനുമോദിച്ചു.ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമറ്റി ചെയര്‍പേര്‍സണ്‍ കെ സുജാത, പഞ്ചായത്ത് മെമ്പര്‍മാരായ ശ്രീ. ബി. നാരായണന്‍,  ഗോപാലകൃഷ്ണന്‍, എസ്.എം.സി.ചെയര്‍മാന്‍ വി.പ്രകാശന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് നാരായണന്‍, മുന്‍ ഹെഡ്മിസ്ട്രസ്സ് സി പി വനജ  എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഡോ.എം.കെ രാജശേഖരന്‍ സ്വാഗതവും, ഹെഡ്മാസ്റ്റര്‍  ഇ.പി. രാജഗോപാലന്‍ നന്ദിയും പറഞ്ഞു.


മാജിക്കല്‍ റിയലിസതിനായി ഒരു വൈകുന്നേരം

വായനവാരത്തോടനുബന്ധിച്ച് ജൂണ്‍ 23 ന് വൈകുന്നേരം 3മണിക്ക് ഗബ്രിയേല്‍ ഗാര്‍സ്യ  മാര്‍കേസ്: കഥയും ജീവിതവും എന്ന വിഷയത്തില്‍ ഡോ. പി കെ ജയരാജിന്‍റെ പ്രഭാഷണം. എട്ട്,പത്ത്(ഇംഗ്ലീഷ്), പന്ത്രണ്ട്(മലയാളം) ക്ലാസുകളില്‍ മാര്‍കേസ്കഥകള്‍ പഠിക്കാനുണ്ട്

Thursday 18 June 2015

വായനവാരം



വായനവാരത്തോടനുബന്ധിച്ച് വ്യത്യസ്തങ്ങളായ പരിപാടികള്‍ സ്കൂളില്‍ ആസൂത്രണം ചെയ്തു.ശില്പ വായന, ക്വിസ്സ് മത്സരം, മൂന്ന് ഭാഷകളിലുള്ള അസംബ്ലി, വായനക്കാരനുമായുള്ള അഭിമുഖം തുടങ്ങിയവ ഉള്‍പ്പെടുന്നു.





                                  ശില്പവായന




എല്‍.എസ്സ്.എസ്സ്.സ്കോളര്‍ഷിപ്പ്

എല്‍.എസ്സ്.എസ്സ്.സ്കോളര്‍ഷിപ്പ് നേടിയ അന്നു.പി.സന്തോഷ്

Wednesday 17 June 2015

ക്ലാസ്സ് പി.ടി.​എ

കക്കാട്ട് ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ 1 മുതല്‍ 10 വരെയുള്ള ക്ലാസ്സുകളിലെ ക്ലാസ്സ് പി.ടി.എ യോഗങ്ങള്‍ നടന്നു. എല്‍.പി വിഭാഗത്തിന്റെത് 12/06/2015 വെള്ളിയാഴ്ചയും , യു.പി വിഭാഗത്തിന്റെത് 16/06/2015 ചൊവ്വാഴ്ചയും ഹൈസ്കൂള്‍ വിഭാഗത്തിന്റേത് 17/06/2015 ബുധനാഴ്ചയും നടന്നു. സ്കൂളിന്റെ പൊതുവായ വികസനത്തെകുറിച്ചും അക്കാദമികകാര്യങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു. ഹെഡ്മാസ്ററര്‍ ഇ.പി.രാജഗോപാലന്‍, പ്രിന്‍സിപ്പല്‍ ഡോ.എം.കെ രാജശേഖരന്‍,  സീനിയര്‍ അസിസ്റ്റന്റ് മോഹനന്‍ മാസ്റ്റര്‍.  പി.ടി.എ. പ്രസിഡന്റ് വി.രാജന്‍ ,വൈ. പ്രസിഡന്റ് സുധാകരന്‍, എസ്.എം.സി. ചെയര്‍മാന്‍ വി.പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു.

മഴയാത്ര

കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 13/06/2015 ശനിയാഴ്ച ഗുരുവനത്ത് നിന്ന് മേക്കാട്ട് സ്കൂളിലേക്ക് മഴയാത്ര സംഘടിപ്പിച്ചു. വിവിധ സ്കൂളുകളില്‍ നിന്നായി 2000 ത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.




Thursday 4 June 2015

പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി ദിനത്തോടനുബദ്ധിച്ച് രാവിലെ പ്രത്യേക അസംബ്ളി സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ ഇ.പി രാജഗോപാലന്‍ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. തുടര്‍ന്ന് ശശി മാസ്റ്റര്‍,യു.പി, എച്ച്.എസ്സ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ സംസാരിച്ചു. പരിസ്ഥിതി ദിന സന്ദേശ പോസ്റ്റര്‍ ഹെഡ്മാസ്റ്റര്‍ സ്കൂള്‍ ലീഡര്‍ക്ക് നല്കി നിര്‍വ്വഹിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷതൈകള്‍ നല്കുി. അതിന് ശേഷം സ്കൗട്ട്സ് ആന്റ് ഗൈഡ്സിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിന സന്ദേശ റാലി നടത്തി. സ്കൂൂള്‍ ക്യാമ്പസില്‍ വൃക്ഷതൈകള്‍ നട്ടു. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശശിമാഷുടെ  നേതൃത്വത്തില്‍ സമൂഹ പോസ്ററര്‍ രചന നടത്തി. എന്‍.എസ്സ്,എസ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വൃക്ഷതൈ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു.