തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Wednesday 23 October 2019

മുനവ്വിറിന് ഒന്നാം സ്ഥാനം

ജില്ലാ വെയിറ്റ്ലിഫ്റ്റിങ്ങില്‍ പത്താം തരത്തിലെ മുനവ്വിര്‍ എം ടി പി ഒന്നാം സ്ഥാനം നേടി.

Monday 21 October 2019

പച്ചക്കറി കൃഷി

സ്കൂള്‍ പച്ചക്കറി കൃ‍ഷി - ചില ദൃശ്യങ്ങള്‍



കൊയ്ത്ത്

സ്കൂള്‍ നെല്‍കൃഷിയുടെ കൊയ്ത്ത്  ബങ്കളത്തിന്റെ കര്‍ഷക കാരണവര്‍ വെളുത്തമ്പു മൂസോര്‍ നിര്‍വ്വഹിക്കുന്നു.



Friday 18 October 2019

ഇജാസിന് രണ്ടാം സ്ഥാനം

സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലാതല ക്വിസ്സ് മത്സരത്തില്‍ പത്താം തരത്തിലെ ഇജാസ് അഹമ്മദ് യൂസഫ് രണ്ടാം സ്ഥാനം നേടി.

Tuesday 15 October 2019

ഉപജില്ലാ ഐ ടി ക്വിസ്സ് അതുലിന് ഒന്നാം സ്ഥാനം

ദുര്‍ഗാ ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് നടന്ന ഹൊസ്ദുര്‍ഗ് ഉപജില്ലാ ഐ ടി ക്വിസ് മത്സരത്തില്‍ പത്താം തരത്തിലെ അതു‌ല്‍ എം വി ഒന്നാം സ്ഥാനം നേടി.

അക്ഷരമുറ്റം ക്വിസ് വിജയികള്‍

ദേശാഭിമാനി അക്ഷരമുറ്റം ഹൊസ്ദുര്‍ഗ് ഉപജില്ലാ ഹൈസ്കൂള്‍ വിഭാഗത്തില്‍  രഞ്ജിമ വി ഒന്നാം സ്ഥാനവും ഇജാസ് അഹമ്മദ് യൂസഫ് ണൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഉപ ജില്ലാ ശാസ്ത്ര മേളയില്‍ കക്കാട്ട് സ്കൂളിന് മികച്ച വിജയം

ഹൊസ്ദുര്‍ഗ് ഉപജില്ലാ  ശാസ്ത്ര,ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവര്‍ത്തിപരിചയ, ഐ ടി മേളയില്‍ കക്കാട്ട് സ്കൂളിന് മികച്ച വിജയം. ശാസ്ത്രമേളയില്‍, യു പി വിഭാഗത്തില്‍ വര്‍ക്കിങ്ങ് മോഡലില്‍  ഒന്നാം സ്ഥാനം   എ ഗ്രേഡ് (ഉജ്വല്‍ ഹിരണ്‍,    ), റിസര്‍ച്ച് ടൈപ്പ് പ്രൊജക്ട് രണ്ടാം സ്ഥാനം എ ഗ്രേഡ് ( അശ്വന്ത് എ കുമാര്‍,  ) സ്റ്റില്‍ മോഡല്‍ മൂന്നാം സ്ഥാനം മൂന്നാം സ്ഥാനം എ ഗ്രേഡ്( മേധ മധു, വേദ എസ് രഘു) , ഇംപ്രൊവൈസ്ഡ് എക്സിപിരിമെന്റ് നാലാം സ്ഥാനം എ ഗ്രേഡ് എന്നിവ കരസ്ഥമാക്കി. ഹൈസ്കൂള്‍ വിഭാഗത്തില്‍ റിസര്‍ച്ച് ടൈപ്പ് പ്രൊജക്ട് മൂന്നാം സ്ഥാനം എ ഗ്രേഡ് ( നന്ദിത എന്‍ എസ്, അഭിനന്ദ ടി കെ) നേടി.
സാമൂഹ്യ ശാസ്ത്രമേളയില്‍ വര്‍ക്കിങ്ങ് മോഡല്‍ എച്ച് എസ് രണ്ടാം സ്ഥാനം എ ഗ്രേഡ്, പ്രസംഗം ഹൈസ്കൂള്‍ നാലാം സ്ഥാനം എഗ്രേഡ്, യു പി മൂന്നാം സ്ഥാനം എ ഗ്രേഡ് എന്നിവ കരസ്ഥമാക്കി.
ഐ ടി മേളയില്‍ അഭിലാഷ് കെ മലയാളം ടൈപ്പിങ്ങും രൂപകല്പനയും മത്സരത്തില്‍ എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനത്തെത്തി.  ഹൈസ്കൂള്‍ വിഭാഗം ക്വിസ് മത്സരത്തില്‍ അതുല്‍ എം വി ഒന്നാം സ്ഥാനം നേടി.

പ്രവര്‍ത്തി പരിചയമേളയില്‍  എച്ച് എസ് വിഭാഗത്തില്‍ അനുപ്രിയ (എംബ്രോയ്ഡറി- ഒന്നാം സ്ഥാനം), അഭിനന്ദ് കെ (വെജിറ്റബിള്‍ പ്രിന്റിങ്ങ് - ഒന്നാം സ്ഥാനം) വര്‍ഷ എം ജെ ( വുഡ് കാര്‍വ്വിങ്ങ്- ഒന്നാം സ്ഥാനം) യു പി വിഭാഗത്തില്‍ ആര്യനന്ദ ( മെറ്റല്‍ എന്‍ഗ്രേവിങ്ങ്- ഒന്നാം സ്ഥാനം) ഋഷികേഷ് ( വുഡ് വര്‍ക്ക് - ഒന്നാം സ്ഥാനം)  അദ്വൈത്( വുഡ് കാര്‍വ്വിങ്ങ്- രണ്ടാം സ്ഥാനം )  എല്‍ പി വാഭാഗത്തില്‍  അക്ഷര(ബുക്ക് ബൈന്‍ഡിങ്ങ്- ഒന്നാം സ്ഥാനം)  പ്രണയ സന്തോഷ് ( സ്ററഫ്ഡ് ടോയ്സ്- ഒന്നാം സ്ഥാനം) ആര്യലക്ഷ്മി( വുഡ് കാര്‍വിങ്ങ്- രണ്ടാം സ്ഥാനം),ദിയ ജി എസ് ( വെജിറ്റബിള്‍ പ്രിന്റിങ്ങ് - എ ഗ്രേഡ്)  അമൃത ( ഫാബ്രിക്ക് പെയിന്റിങ്ങ് - എ ഗ്രേഡ്) കാര്‍ത്തിക് കൃഷ്ണന്‍ ( ത്രെഡ് പാറ്റേണ്‍- എ ഗ്രേഡ്) എന്നി സ്ഥാനങ്ങളും കരസ്ഥമാക്കി.

Wednesday 9 October 2019

സ്മാർട്ടമ്മ-സംസ്ഥാനതല ഉത്ഘാടനം

അമ്മമാർക്കായി കൈറ്റ് തുടങ്ങുന്ന പരിശീലന പദ്ധതിയായ സ്മാർട്ടമ്മയുടെ സംസഥാനതല ഉത്ഘാടനം തൃശ്ശൂരിൽ വച്ച് ബഹു, വിദ്യാഭ്യാസമന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് ഉത്ഘാടനം ചെയ്തു. സൂം വീഡിയെ കോൺഫറൻസിങ്ങ് വഴി കക്കാട്ട് സ്കൂളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളും ഉത്ഘാടന സമ്മേളനത്തിൽ പങ്കാളികളായി.

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2019-21 വർഷത്തെ കുട്ടികൾക്കുള്ള ഏകദിന ക്യാമ്പ് ഹെഡ്മാസ്റ്റർ പി വിജയൻ ഉത്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പി എം മധു അധ്യക്ഷത വഹിച്ചു. സിനിയർ അസിസ്റ്റന്റ് കെ പ്രീത ആശംസകളർപ്പിച്ച് സംസാരിച്ചു. കൈറ്റ് മാസ്റ്റർ കെ സന്തോഷ് സ്വാഗതവും കൈറ്റ് മിസ്ട്രസ്സ് ശ്രീമതി സി റീന നന്ദിയും പറഞ്ഞു. കൈറ്റ് കാസർഗോഡ് മാസ്റ്റർ ട്രെയിനർ എൻ കെ ബാബു മാസ്റ്റർ ക്ലാസ്സ് കൈകാര്യം ചെയ്തു.





Tuesday 1 October 2019

കലോല്‍സവം- കക്കാട്ട്

ഇന്നലേയും ഇന്നുമായി നടന്ന സ്കൂള്‍ കലോല്‍സവത്തിന്റെ വിവിധ ദൃശ്യങ്ങള്‍





ലിറ്റില്‍ കൈറ്റസ് - സൂം വീഡിയോ കോണ്‍ഫറന്‍സ്

ലിറ്റില്‍ കൈറ്റ്സിന്റെ ആഭിമുഖ്യത്തില്‍ എം പി ടി എ അംഗങ്ങള്‍ക്ക് നല്കുന്ന ക്ലാസ്സിനുള്ള  പരിശീലനത്തിന്റെ ഭാഗമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ്


മീനാക്ഷിക്ക് മികച്ച വിജയം

സംസ്ഥാനതല തയ്ക്കോണ്ടോ മത്സരത്തില്‍ കക്കാട്ട് സ്കൂളില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന മീനാക്ഷി വെങ്കലമെഡല്‍ നേടി. നേരത്തെ സബ് ജില്ലാതല മത്സരത്തിലും ജില്ലാതല മത്സരത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു.