തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Wednesday 14 November 2018

ശിശുദിനാഘോഷം


ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ചാച്ചാജിയുടെ വേഷമണിഞ്ഞ കുട്ടികള്‍ ക്ളാസ്സുകളില്‍ ചെന്ന് കുട്ടികളെ അഭിവാദ്യം ചെയ്തു. വേകുന്നേരം ശിശുദിന റാലിയും മധുരപലഹാര വിതരണവും സംഘടിപ്പിച്ച‌ു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള, പി ടി എ പ്രസിഡന്റ് ശ്രീ മധു, സ്റ്റാഫ് സെക്രട്ടറി പി എസ് അനില്‍ക‌ുമാര്‍, സുധീര്‍ മാഷ്, പുഷ്പരാജന്‍ മാസ്റ്റര്‍, വല്‍സമ്മ ടീച്ചര്‍, ത്രിവേണി ടീച്ചര്‍ എന്നിവര്‍‌ നേതൃത്വം നല്‍കി.




Saturday 10 November 2018

സ്കൂള്‍ പൗള്‍ട്രീ ക്ളബ്ബിന്റെ ഉത്ഘാടനവും , മുട്ടക്കോഴി വിതരണവും


മടിക്കൈ ഗ്രാമ പഞ്ചായത്തിന്റെയും മ‍ൃഗസംരക്ഷണ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ സ്കൂള്‍ പൗള്‍ട്രീ ക്ളബ്ബിന്റെ ഉത്ഘാടനവും വിദ്യാര്‍ത്ഥികള്‍‌ക്കുള്ള മുട്ടക്കോഴി വിതരണവും നടന്നു. പഞ്ചായത്ത് മെമ്പര്‍ ശ്രീമതി രുഗ്മിണി, പി ടി എ പ്രസിഡന്റ് മധു, പ്രിന്‍സിപ്പല്‍ ടി കെ ഗോവര്‍ദ്ധനന്‍. ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള,മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.






Monday 5 November 2018

ദുരന്ത നിവാരണ ക്ലാസ്സും പ്രദര്‍ശനവും



കാഞ്ഞങ്ങാട് ഫയര്‍ ഫോഴ്സിന്റെ ആഭിമുഖ്യത്തില്‍ ദുരന്ത നിവാരണ ക്ലാസ്സും പ്രദര്‍ശനവും സംഘടിപ്പിച്ചു‌.



Thursday 1 November 2018

കേരള പിറവി -പ്രതിജ്ഞ

കേരള  പിറവി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ളിയും പ്രതിജ്ഞയും നടന്നു.