തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Saturday 30 January 2016

MAPMATHS

MAPMATHS ന്റെ ഭാഗമായി സ്കൂളില്‍ വിവിധ പരിപാടികള്‍ നടന്നു. ഗണിതപ്രശ്നങ്ങളെ അടിസ്ഥാനമാക്കി വിവിധ ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ നാടകങ്ങള്‍ അവതരിപ്പിച്ചു. കൂടാതെ വിദ്യാര്‍ത്ഥികള്‍ ഉണ്ടാക്കിയ മോഡലുകള്‍ ചാര്‍ട്ടുകള്‍ എന്നിവയുടെ പ്രദര്‍ശനവും നടന്നു.










Wednesday 13 January 2016

പ്രിയ കഥാകാരന് നന്ദി

സ്കൂളിലെ കുട്ടികളുടെ  ചിത്രങ്ങൾ ഉൾക്കൊള്ളിച്ച് അച്ചടിച്ച  നവവൽസരക്കാർഡുകൾ   എം.  ടി. വാസുദേവൻ‌  നായർക്ക്‌ അയച്ചിരുന്നു . എം .ടി. കുട്ടികളെ  ഈ  കത്തിലൂടെ അനുമോദിക്കുന്നു .
പ്രിയ കഥാകാരന് നന്ദി


മൺകൂട്ടായ്മ ' കൂട് 'മാസികയിൽ

മൺകൂട്ടായ്മ ' കൂട് 'മാസികയുടെ 2016 ലെ  ഒന്നാം ലക്കത്തിൽ 'പരിസ്ഥിതിവാർത്തകളി'ൽ   ഇടം നേടി .

Friday 1 January 2016

വായനാകേന്ദ്രങ്ങള്‍ ഉത്ഘാടനം ചെയ്തു

കക്കാട്ട് പ്രദേശത്തെ സാംസ്കാരിക സ്ഥാപനങ്ങള്‍, ക്ലബ്ബുകള്‍ ,വായനശാലകള്‍ എന്നിവയുമായി സഹകരിച്ച്  സ്കൂളിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്കായുള്ള രാത്രികാല വായനാകേന്ദ്രങ്ങള്‍ ആരംഭിച്ചു. സൂര്യ സാംസ്കാരിക കേന്ദ്രം കക്കാട്ട് ഹെഡ്മാസ്റ്റര്‍ ഇ.പി രാജഗോപാലനും, സഹൃദയ വായനാശാലയില്‍ എസ്.എം.സി ചെയര്‍മാന്‍ വി. പ്രകാശനും, അക്ഷയ കുട്ടുപ്പുന്നയില്‍ പി.ടി.എ പ്രസിഡന്റ് വി.രാജനും ഉത്ഘാടനം ചെയ്തു. കൂടാതെ ബി.എ.സി ചിറപ്പുറം, ഫ്രണ്ട്സ് പഴനെല്ലി, എ.കെ.ജി തെക്കന്‍ ബങ്കളം, കാര്‍പെന്ററി വര്‍ക്കേര്‍സ് യൂണിയന്‍ ഓഫീസ് കക്കാട്ട്, അങ്കകളരി, വാഴുന്നോറൊടി വിശ്വകര്‍മസമാജം എന്നിവിടങ്ങളിലും അടുത്തയാഴ്ച രാത്രി കാല വായനാകേന്ദ്രങ്ങള്‍ തുടങ്ങുന്നുണ്ട്.

രാവിലെ ഒന്‍പതുമണിതൊട്ട് വൈകുന്നേരം അഞ്ചരമണിവരെ കുട്ടികള്‍ സ്കൂളില്‍തന്നെ ഉണ്ടാകും. എഴുമണി മുതല്‍ ഒമ്പതേമുപ്പത് വരെയാണ് വായനാകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. ഒഴിവുദിനങ്ങള്‍ ഇല്ല. മാര്‍ച്ച്‌ ഒമ്പതിന്എസ്.എസ്.എല്‍.സി പരീക്ഷ തുടങ്ങന്നുതുവരെ കേന്ദ്രങ്ങള്‍ തുടരും. അതാത് സമിതികളുടെ പ്രവര്‍ത്തകരും കുട്ടികളുടെ രക്ഷിതാക്കളും കേന്ദ്രങ്ങളില്‍ ഉണ്ടാകും. കുട്ടികള്‍ക്ക് ലഘുഭക്ഷണം ഏര്‍പ്പാടാക്കുന്നുണ്ട്.





വിനിമയം (വിതരണം )

നവവത്സരകാര്‍ഡുകള്‍ ::: വിനിമയം (വിതരണം )