തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Saturday 30 October 2021

സ്കൂൾ ശുചീകരണം

 

നീണ്ട പത്തൊൻപത് മാസങ്ങൾക്ക് ശേഷം സ്കൂളിലേക്ക് കുട്ടികളെ വരവേൽക്കാനായി സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. 
പിടിഎ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ,  രക്ഷിതാക്കൾ, എസ് പി സി, സ്കൗട്ട് ആന്റ് ഗൈഡ്സ് എന്നിവരുടെ നേതൃത്വത്തിൽ
 സ്കൂളും പരിസരവും ,ക്ലാസ്സ് മുറികളും ശുചീകരിച്ചു. കോവിഡ് ബോധവത്കരണ ബോർഡുകളുംസ്ഥാപിച്ചു.





ശാസ്ത്രരംഗം വിജയികൾ

 

ശാസ്ത്രരംഗം സബ് ജില്ലാ തല മത്സരത്തിലെ വിജയികൾ

അമൻ പി വിനയ്    -- വീട്ടിൽ നിന്നും ഒരു പരീക്ഷണം (ഹൈസ്കൂൾ വിഭാഗം)  -- ഒന്നാം സ്ഥാനം

ഭവ്യ പി വി -- നിർമ്മാണ മത്സരം (ഹൈസ്കൂൾ വിഭാഗം) -- മൂന്നാം സ്ഥാനം അനുഗ്രഹ് എൻ പി -- വീട്ടിൽ നിന്നും ഒരു പരീക്ഷണം (യു പി വിഭാഗം) -- രണ്ടാം സ്ഥാനം മാധവ് ടി വി -- ഗണിതാശയാവതരണം (ഹൈസ്കൂൾ വിഭാഗം) --രണ്ടാം സ്ഥാനം

വയലാർ ദിനാചരണം

 

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വയലാർ ദിനം സമുചിതമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്കായി വയലാർ ഗാനാലാപന മത്സരം സംഘടിപ്പിച്ചു. ഡോ. സോന ഭാസ്കരൻ വയലാർ അനുസ്മരണ പ്രഭാക്ഷണം നടത്തി.

12024 vayalar.jpeg

UNITED NATIONS DAY QUIZ

 ഐക്യരാഷ്ട്രദിനത്തോട് അനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബ്ബ് കക്കാട്ടിന്റെ ആഭിമുഖ്യത്തിൽ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ കാർത്തിക് സി മാണിയൂർ ഒന്നാംസ്ഥാനവും മാളവിക രാജൻ, നന്ദിത എൻ എസ്, സൗപർണ്ണിക എന്നീ കുട്ടികൾ മൂന്നാം സ്ഥാനവും നേടി


Friday 15 October 2021

ഗാന്ധി ജയന്തി ചിത്രരചന- ശിവഗംഗയ്ക്ക് ഒന്നാം സ്ഥാനം

 ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാതലത്തിൽ വിദ്യാർത്ഥികൾക്കായി നടത്തിയ ചിത്രരചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയ ശിവഗംഗ. ആർ. എം. 


 

ബഹിരാകാശവാരം

 അന്താരാഷ്ട്ര ബഹിരാകാശ വാരത്തോടനുബന്ധിച്ച് VSSC നടത്തിയ പ്രസംഗമത്സരത്തിൽ 10A ക്ലാസ്സിലെ നന്ദന എൻ എസ്, നന്ദിത എൻ എസ് എന്നീകുട്ടികൾ പങ്കെടുത്തു. കുട്ടികൾക്കായി സ്കൂൾതലത്തിൽ ബഹീരാകാശ ക്വിസ് മത്സരം സംഘടിപ്പിക്കുകയും അതിൽ നിന്ന് മികച്ച മാർക്ക് നേടിയ 10 കുട്ടികൾ VSSCനടത്തിയ ക്വിസ് മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. അതുപോലെ റീച്ച് ഔട്ട് സ്റ്റുഡന്റ് പരിപാടിയിലും സ്കൂളിന്റെ പങ്കാളിത്തം ഉണ്ടായിരുന്നു. യു പി തലത്തിൽ കുട്ടികൾക്കായി "സ്വപ്നങ്ങളുടെ നീല വിഹായസ്സ്"എന്ന പേരിൽ ജനാർദ്ദനൻ മാസ്റ്റുറുടെ സ്പേസ് മോട്ടിവേഷൻ ക്ലാസ്സും സംഘടിപ്പിച്ചു. 


 

എന്റെ വീട്ടിലും കൃഷിത്തോട്ടം

 കേരള സ്റ്റേറ്റ് -ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് വിഷൻ പരിപാടിയുടെ ഭാഗമായുള്ള എൻ്റെ വീട്ടിലും കൃഷിത്തോട്ടം ഹോസ്ദുർഗ് ഉപജില്ലയിലെ ഉദ്ഘാടന ചടങ്ങ് കക്കാട്ട് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട് അഭിനവ് രാജിൻ്റെ എരിക്കുളത്തെ വീട്ടിൽ നടന്നു. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ് പ്രീത ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ എം രജിത അദ്ധ്യക്ഷയായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി ശ്രീലത ജില്ലയിലെ മികച്ച കർഷക അധ്യാപ അവാർഡ് ജേതാവ് ജില്ലാ ഓർഗനൈസിങ്ങ് കമ്മീഷണർ വി.കെ ഭാസ്കരനെ പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ല സെക്രട്ടറി വിവി മനോജ് കുമാർ, കക്കാട്ട് ഹയർ സെക്കൻ്ററി സ്കൂൾ സീനിയർ അസിസ്റ്റൻ്റ് കെ പ്രീത, ഉപജില്ല സെക്രട്ടറി എംവി ജയ, ട്രെയിനിങ്ങ് കൗൺസിലർ എംശശിലേഖ, എ.ഡി.സി എം ബാലകൃഷ്ണൻ, .കെ രതി, അഭിനവ് രാജ് എന്നിവർ സംസാരിച്ചു 






 

Sunday 3 October 2021

അന്താരാഷ്ട്ര വയോജന ദിനം

 അന്താരാഷ്ട്ര വയോജനദിനത്തിന്റെ ഭാഗമായി ഇംഗ്ളീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ "Precious moments with my grandparents "എന്ന വിഷയത്തില്‍ കുട്ടികള്‍ക്കായി 3 മിനിറ്റ് നേരമുള്ള വീഡിയോ മത്സരം സംഘടിപ്പിച്ചു. 9 B യില്‍ പഠിക്കുന്ന മഹാലക്ഷ്മി ഒന്നാം സ്ഥാനവും 9Bയിലെ തന്നെ നയന രണ്ടാം സ്ഥാനവും നേടി.




Friday 1 October 2021

WEBINAR_ STAY SAFE ONLINE

 കൊവിഡ് കാലത്ത് ഓൺലൈൻ ക്ലാസിനെ മാത്രം ആശ്രയിക്കുന്ന കുട്ടികൾക്കായി, അവർ ചതിക്കുഴിയിൽ വീഴാതിരിക്കാനും നേർവഴിയിൽ നയിക്കുവാനുമായി STAY SAFE ONLINE   എന്ന ബോധവൽക്കരണ വെബി നാർ  ജനമൈതി  പോലീസിന്റെ നേതൃത്വത്തിൽ ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നിർദേശപ്രകാരം 02/10/21 ന് (ശനിയാഴ്ച ) രാത്രി 7.30 ന് സംഘടിപ്പിക്കുന്നു.

 


ഗാന്ധിജയന്തി

 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ജി എച്ച് എസ് കക്കാട്ട് ഒരുക്കുന്ന പരിപാടികൾ,

 * *ഞാനറിഞ്ഞ ഗാന്ധി**

  ഗാന്ധിജിയെ കുറിച്ച് കുട്ടികള്‍ക്കറിയാവുന്ന കാര്യങ്ങളൊക്കെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ചുമർ പത്രിക (ഞാനറിഞ്ഞ ഗാന്ധി) നിർമ്മാണം

* ഗാന്ധിജിയുടെ ചിത്രം
* ഗാന്ധി വചനങ്ങൾ
* ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളുടെ ചിത്രങ്ങൾ/ വിവരങ്ങൾ
* ഗാന്ധിജിയെ വരയ്ക്കൽ
* ഗാന്ധി ക്വിസ് ശേഖരണം തുടങ്ങി ....... എന്തും)

*കൂടാതെ ....
ഗാന്ധി - കവിതകളുടെ ആലാപനം,
ദണ്ഡി മാർച്ച്, പ്രസംഗം.... തുടങ്ങി വൈവിധ്യമാർന്നപരിപാടികളോടെ ആഘോഷിക്കുന്നു.