തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Wednesday 22 February 2023

ബെസ്റ്റ് പെര്‍ഫോര്‍മര്‍

ഹരിതവിദ്യാലയം സീസണ്‍ 3യില്‍ ബെസ്റ്റ് പെര്‍ഫോര്‍ക്കുള്ള അവാര്‍ഡ് കക്കാട്ട് സ്കൂളിലെ കാര്‍ത്തിക് സി മാണിയൂരിന് ലഭിച്ചു. വനിതാ ഫുട്ബോളിനെ കുറിച്ചും കണക്കിലെ ചോദ്യങ്ങള്‍ക്കുമുള്ള മറുപടിയിലൂടെ ജഡ്ജസ്സിനെ വിസ്മയിപ്പിച്ച കാര്‍ത്തികിന് അര്‍ഹതപെട്ട അംഗീകാരം

പരിചിന്തന്‍ ദിനം

സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ആഭിമുഖ്യത്തില്‍ ബേഡന്‍ പവലിന്റെ ജന്മദിനമായ ഫെബ്രുവരി 22പരിചിന്തന ദിവസമായി ആഘോഷിച്ചു. ഹൊസ്ദുര്‍ഗ് എ ഇ ഒ ശ്രീ അഹമ്മദ് ഷെരീഫ് കുരിക്കള്‍ പരിപാടി ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റ‍ര്‍ ശ്രീ പി വിജയന്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് കെ സന്തോഷ്, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ശശിലേഖ ടീച്ചര്‍ സ്വാഗതവും കുമാരി സൗപര്‍ണിക നന്ദിയും പറഞ്ഞു. ചടങ്ങില്‍ സ്കൗട്ട് ആന്റ്‍ ഗൈഡ്സ് യൂണിറ്റ് നിര്‍മ്മിക്കുന്ന "ശുദ്ധി"സോപ്പിന്റെ വിതരണോത്ഘാടനവും ജെആര്‍സി, സ്കൗട്ട് ആന്റ് ഗൈഡ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന " പറവകള്‍ക്ക് ദാഹജലമൊരുക്കല്‍"പരിപാടിയുടെ ഉത്ഘാടനവും നടന്നു.

ഇംഗ്ലീഷ് കാര്‍ണിവല്‍

ഹൊസ്ദുര്‍ഗ് ബി ആര്‍ സിയുടെ സഹകരണത്തോടെ ഗുണത പഠനപരിപോഷണ പരിപാടിയുടെ ഭാഗമായി "ഇന്‍സ്പേരിയ- A Cultural Fiesa" 22/2/2023 ബുധനാഴ്ച സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ മണികണ്ഠന്‍ പരിപാടി ഉത്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായുള്ള ഇംഗ്ലീഷ് കാര്‍ണിവല്‍ മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രി വി പ്രകാശന്‍ ഉത്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധുവിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ പ്രിന്‍സിപ്പല്‍ ശ്രീമതി ഹേമലത, ബി ആര്‍ ട്രെയിനര്‍ സുബ്രഹ്മണ്യന്‍മാസ്റ്റര്‍, ഹെഡ്മാസ്റ്റര്‍ ശ്രീ പി വിജയന്‍, സീനിയര്‍ അസിസ്റ്റന്റ് ശ്രീ കെ സന്തോഷ്, സ്റ്റാഫ് സെക്രട്ടറി ശ്രീ വി പ്രകാശന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങിന് മാസ്റ്റര്‍ ദില്‍രാജ് വി വി സ്വാഗതവും കുമാരി ദില്‍ന നന്ദിയും പറഞ്ഞു. പരിപാടിയോട് അനുബന്ധിച്ച് ഉപ്പ് സത്യാഗ്രഹം( ദൃശ്യാവിഷ്കാരം),ഭാഷോല്‍സവം (ഹ്രസ്വചിത്രപ്രദര്‍ശനം),ഇംഗ്ലീഷ് സ്കിറ്റ്, മാടായി ഉപജില്ലാ സയന്‍സ് ക്ലബ്ബ് സെക്രട്ടറി ശ്രീ പ്രസാദ് പി വി നയിച്ച പരീക്ഷണകളരിയും നടന്നു.

പഠന പോഷണ പരിപാടി(ELA

പഠന പോഷണ പരിപാടിയുടെ ഭാഗമായി 10/02/2023 വെള്ളിയാഴ്ച ശ്രീ ഉണ്ണികൃഷ്ണൻ അണിഞ്ഞയുടെ നേതൃത്വത്തിൽ ഏകദിന ശില്പശാലയും 11/02/2023ശനിയാഴ്ച ശ്രീ അനിൽ നടക്കാവിന്റെ നേതൃത്വത്തിൽ അഭിനയകളരിയും സംഘടിപ്പിച്ചു

ഹരിത വിദ്യാലയം റിയാലിറ്റി ഷോ സംപ്രേഷണം

ഹരിത വിദ്യാലയം റിയാലിററി ഷോയിൽ കക്കാട്ട് സ്കൂളിന്റെ എപ്പിസോഡ് ഫെബ്രുവരി 14ചൊവ്വാഴ്ച വൈകുന്നേരം 7മണിക്ക് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടന്നു