തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Saturday 31 October 2015

ആന്തൂറിയ൦ വരാന്ത


സ്കൂളിൽ ആന്തൂറിയ൦ ചെടികളുടെ  ഇരുപത്  ചട്ടികൾ  ഒരുക്കി .പരിചരണം  കുട്ടികളും  ഓഫിസ്  ജീവനക്കാരും .
Anthurium is a genus of herbs often growing as epiphytes on other plants. Some are terrestrial. The leaves are often clustered and are variable in shape. The inflorescence bears small flowers which are perfect, containing male and female structures. The flowers are contained in dense spirals on the spadix. The spadix is often elongated into a spike shape, but it can be globe-shaped or club-shaped. Beneath the spadix is the spathe, a type of bract. This is variable in shape, as well, but it is lance-shaped in many species. It may extend out flat or in a curve. Sometimes it covers the spadix like a hood. The fruits develop from the flowers on the spadix. They are juicy berries varying in color, usually containing two seeds.
The spadix and spathe are a main focus of Anthuirium breeders, who develop cultivars in bright colors and unique shapes. Anthurium scherzerianum and A. andraeanum, two of the most common taxa in cultivation, are the only species that grow bright red spathes. They have also been bred to produce spathes in many other colors and patterns.
Anthurium plants are poisonous due to calcium oxalate crystals. The sap is irritating to the skin and eyes

Wednesday 28 October 2015

രാജീവ് ഗാന്ധി ഖേല്‍ അഭിയാന്‍ ഫുട്ബോള്‍- പെണ്‍കുട്ടികള്‍ സംസ്ഥാന റണ്ണര്‍ അപ് കാസര്‍ഗോഡ്

രാജീവ് ഗാന്ധി ഖേല്‍ അഭിയാന്‍ ഫുട്ബോള്‍- പെണ്‍കുട്ടികളുടെ മത്സരത്തില്‍ റണ്ണര്‍ അപ് ആയ കാസര്‍ഗോഡ് ജില്ലാ ടീം. ആ ടീമിലെ പന്ത്രണ്ട് കുട്ടികളും കക്കാട്ട് ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്നാണ്.


Saturday 17 October 2015

ഹൊസ്ദുര്‍ഗ് ഉപജില്ല ശാസ്ത്രമേള കക്കാട്ടിന് തിളക്കമാര്‍ന്ന വിജയം

മാവുങ്കാല്‍ SRMGHHS ല്‍ വച്ച് നടന്ന ഹൊസ്ദുര്‍ഗ് ഉപജില്ല ശാസ്ത്ര,സാമുഹ്യശാസ്ത്ര, ഗണിതശാസ്ത്ര പ്രവര്‍ത്ത് പരിചയമേളയില്‍ കക്കാട്ട് സ്കൂളിന് തിളക്കമാര്‍ന്ന വിജയം. ഗണിത ശാസ്ത്ര മേളയില്‍ 174 പോയിന്റോടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും  ശാസ്ത്രമേളയില്‍ 46 പോയിന്റോടെ ഓവറോള്‍ മൂന്നാം സ്ഥാനവും പ്രവര്‍ത്തി പരിചയമേളയില്‍ 8640 പോയന്റോടെ ഓവറോള്‍ രണ്ടാം സ്ഥാനവും നേടി. ശാസ്ത്രമേളയില്‍ സയന്‍സ് ടാലന്റ് സെര്‍ച്ച്, യു പി വിഭാഗം സ്റ്റില്‍ മോഡല്‍, ടീച്ചിങ്ങ് എയ്ഡ്  എച്ച്.എസ്സ്.എസ്സ് റിസര്‍ച്ച് ടൈപ്പ് പ്രൊജക്ട്, സ്റ്റില്‍ മോഡല്‍ എന്നിവയില്‍ ജില്ലാ മത്സരത്തിന് യോഗ്യത നേടി. ഹൈസ്കൂള്‍ വിഭാഗം ഐടി  ക്വിസ്സ് മത്സരത്തില്‍ ലിനക്സ് കൃഷ്ണ രണ്ടാം സ്ഥാനവും യു പി വിഭാഗം ഡിജിറ്റല്‍ പെയിന്റിങ്ങില്‍ ഏഴാം തരത്തിലെ ഗുരുപ്രസാദ് മൂന്നാം സ്ഥാനവും നേടി.
വിജയികള്‍
MATHS  HS
Applied Construction              Aswin  P Santhosh          10                 Ist  Grade
Pure Constructio                     Abhiram M                     10                 Ist A Grade
Still Model                               Amal P Santhosh            10                 Ist A Grade
Other Chart                             Abhiram M V                  10                 IInd A Grade
Game                                       Meera A                           9                  IIIrd
Single Project-                         Shanid N P                     10                  IIIrd
Geometrical Chart                  Ardra M K                        7                  IIIrd
Puzzle                                     Savishna Shaji                  7                  IIIrd

Puzzle-                                    Manu Krishna                  4                   IInd A Grade
Grometrical Chart                 Ajay S Nair                       4                   IIIrd

WORK EXPERIENCE

Name                                          Item                                        std         Place

Sidharth P V                     Clay modelling                                 9        Ist A grade
Chaithin P                         Product using waste materials        9        IInd A grade
Jayasoorya U V                Card&Straw Board product            9        IInd A grade
Arya T                              Paper craft                                       10      IInd A grade
Adithya K                         Metal engraving                                8       Ist A grade
Arya K V                          Embroidary                                       9       IInd A grade
Jijith P V                           Bamboo products                             10      Ist A grade
Varsha M J                       Wood carving                                    5       Ist A grade
Abhinand K                      Fabric painting using Vegitables      6       IInd A grade
Aryanandan K                 Fabric painting using vegetables      3        Ist A grade 

SCIENCE

Namitha Suresh
Fathimath Shahzi              Still Model                                       7        Ist A grade

Soorya Narayanan            Talent Search Exam                       10       IInd

Nithin Krishnan K V
Gopika P E                        Research Type Project                    11      Ist A grade

Alan Sebastian
Soorya                              Still Model                                        11      IInd A grade

Friday 16 October 2015

വാക്കുകൾ

ഇംഗ്ലിഷ്  ക്ലബ്ബിന്റെ  etymology wall -കഴിഞ്ഞ  രണ്ടാഴ്ചത്തെ  വാക്കുകൾ --സാലറി , ഡിജിറ്റ് ( ചരിത്രസഹിതം )


സ്കൂൾ ലോഗോ


 

Wednesday 14 October 2015

കലോത്സവം

സ്കൂൾ കലോത്സവം  ഒക്ടോബർ  19 ,20 -തിങ്കൾ ,ചൊവ്വ -- ദിവസങ്ങളിൽ .തിങ്കൾ  രാവിലെ  പത്തു  മണിക്ക് കഥാകാരനും നോവലിസ്റ്റും നാടകകൃത്തുമായ പി  വി  കെ  പനയാൽ  ഉദ്ഘാടനം  ചെയ്യും . വി , രാജൻ (പി  ടി  എ  പ്രസിഡണ്ട്‌ ) അധ്യക്ഷത  വഹിക്കും . തുടർന്ന്  വിവിധ  വേദികളിൽ  മത്സരങ്ങൾ .   
                                                                  


Friday 9 October 2015

ബഹിരാകാശ ക്ലാസ്സ്

ബഹിരാകാശ വാരത്തോടനുബന്ധിച്ച് കക്കാട്ട് സ്കൂളിലെ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ISRO  യുടെ വളര്‍ച്ചയെകുറിച്ചും വിവിധ ബഹിരാകാശ പദ്ധതികളെ കുറിച്ചും ക്ലാസ്സ് സംഘടിപ്പിച്ചു. VSSC യിലെ സയന്റിസ്റ്റ്  സനോജ് ക്ലാസ്സ് കൈകാര്യം ചെയ്തു. റോക്കറ്റ് വിക്ഷേപണത്തിന്റെ സാങ്കേതിക വിദ്യ, അതിന്റെ ഭാഗങ്ങള്‍, പ്രവര്‍ത്തനം, വിവിധ ഇന്ധനങ്ങള്‍, ഇന്ത്യയുടെ ബഹിരാകാശ ചരിത്രം, ISRO യുടെ ഭാവി പദ്ധതികള്‍ എന്നിവയെ കുറിച്ച് മള്‍ട്ടിമീഡിയ സഹായത്തോടെ ക്ലാസ്സ് നടത്തി. കുട്ടികളുമായുള്ള ചോദ്യോത്തരവേളയും ഉണ്ടായിരുന്നു. . കെ സന്തോഷ് സ്വാഗതവും പി.ഇ ഗോപിക നന്ദിയും പറഞ്ഞു





കായികമേള

 
കക്കാട്ട് സ്കൂള്‍ കായികമേളഒക്ടോബര്‍ 8,9 തീയ്യതികളിലായി നടന്നു .മേളയ്ക്ക് തുടക്കംകുറിച്ചുകൊണ്ട് പ്രിൻസിപ്പൽ ഡോ .എംകെ.രാജശേഖരൻ സ്കൂൾ പതാക ഉയർത്തി .  വിവിധ ഇനങ്ങളിലായി 800 ഓളം കുട്ടികള്‍ പങ്കെടുത്തു. സമാപനത്തോടനുബന്ധിച്ച് ഹെഡ്മാസ്റ്റര്‍ ഇ പി രാജഗോപാലന്‍  പതാക താഴ്ത്തി. താഴ്ത്തിയ പതാകയുമായി അത‌്ലറ്റുകള്‍ ഗ്രൗണ്ട് വലം വയ്ക്കുകയും അടുത്ത വര്‍ഷം സൂക്ഷിക്കാമെന്ന പ്രതിജ്ഞയോടെ ഹെഡ്മാസ്റ്ററെ ഏല്പിക്കുകയും ചെയ്തു.

Thursday 8 October 2015

VSSC സന്ദര്‍ശനം- കുട്ടികള്‍ക്ക് പുതുമയുള്ള ഒരു അനുഭവം

ലോക ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി വിക്രം സാരാഭായ് സ്പേസ് സെന്റര്‍ സന്ദര്‍ശനം വിദ്യാര്‍ത്ഥികള്‍ക്ക് പുതുമയുള്ള ഒരു അനുഭവമായി. കേരളത്തിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി തിരഞ്ഞെടുത്ത നാനൂറോളം വിദ്യാര്‍ത്ഥികളാണ് ഒരു ദിവസത്തെ ശില്പശാലയില്‍ പങ്കെടുക്കാന്‍ VSSC യില്‍ എത്തിയത്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നും കക്കാട്ട് സ്കൂളിലെ ഗോപിക പി.ഇ, നിധിന്‍കൃഷ്ണന്‍ കെ വി, നവനീത് പി, മുഹമ്മദ് സിറാജ് ഇ കെ, കയ്യൂര്‍ സ്കൂളിലെ അഭിരാം എസ് വിനോദ്, ശ്രീരാജ്, ഹേരൂര്‍ മീപ്പിരിയിലെ മുഹമ്മദ് മന്‍ഷാദ്, സെന്റ് തോമസ് എച്ച്,എസ്സ് തോമാപുരത്ത് നിന്ന് ആന്‍ മരിയ സെബാസ്റ്റ്യന്‍ എന്നിവരാണ് പങ്കെടുത്തത്. സ്പേസ് ടെക്നോളജിയെ കുറിച്ചുള്ള ക്ലാസ്സുകളും, ISRO യിലെ പ്രമുഖ ശാസ്ത്രജ്ഞരുമായുള്ള ചോദ്യോത്തരവേളയും കുട്ടികള്‍ക്ക് അറിവ് പകരുന്നതായി. VSSCഡയറക്ടര്‍  കെ ശിവന്‍, ISRO Inertial System Unit DIrector ഡോ. പി.പി മോഹന്‍ലാല്‍, Space Physics Laboratory Director ഡോ. അനില്‍ ഭരദ്വാജ്, GSLV Project Director  ആര്‍. ഉമാമഹേശ്വരന്‍ എന്നിവര്‍ കുട്ടികള്‍ക്ക് മനസ്സിലാകുന്ന ലളിതമായ ഭാഷയില്‍ ഉത്തരങ്ങള്‍ നല്കി. ഉച്ചയ്ക് ശേഷം 2.45 ന്   ലോഞ്ച് പാഡില്‍ വച്ച് അന്തരീക്ഷ പഠനത്തിന് ഉപയോഗിക്കുന്ന RH 200 എന്ന സൗണ്ടിങ്ങ് റോക്കറ്റിന്റെ വിക്ഷേപണവും കുട്ടികള്‍ നേരിട്ട് കണ്ടു.അതിന് ശേഷം ISRO യുടെ ഇന്ന് വരെയുള്ള നേട്ടങ്ങളും വരും കാല പ്രോജക്ടുകളെകുറിച്ചും വിശദമാക്കുന്ന സ്പേസ് മ്യൂസിയം സന്ദര്‍ശിച്ചു. റോക്കറ്റുകളിലും കൃത്രിമോപഗ്രഹങ്ങളിലും ഉപയോഗിക്കുന്ന ഉപകരണങ്ങളും ഭാഗങ്ങളും നേരിട്ട് കണ്ടപ്പോള്‍ കുട്ടികള്‍ക്ക് അത്ഭുതമായിരുന്നു. ഭാരതത്തിന്റെ അഭിമാന പുത്രന്‍ ഡോ. എ.പി.ജെ അബ്ദുല്‍കലാമിന്റെ ആദ്യ ഓഫിസിന് മുന്‍പിലെത്തിയപ്പോള്‍ ഒരു നിമിഷം എല്ലാവരും നിശബ്ദരായി. അദ്ദേഹം ഉപയോഗിച്ചിരുന്ന മേശയും കസേരയും അതേ പോലെ അവിടെ പരിപാലിച്ചിരുന്നു.


 തുമ്പയുടെ പ്രത്യേകത
കേരളത്തിന്‍ തിരുവനന്തപുരം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമം ആണ് തുമ്പ. ഇസ്രോയുടെ(ISRO) , ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം (Thumba Equatorial Rocket Launching Station - TERLS ) സ്ഥിതി ചെയ്യുന്ന സ്ഥലം എന്ന നിലയിൽ പ്രസിദ്ധമായ സ്ഥലമാണിത്. ഭൂമിയുടെ കാന്തിക മധ്യരേഖ(magnetic equator) ഇവിടെക്കൂടി കടന്നു പോകുന്നു എന്നതാണ് ഇവിടുത്തെ പ്രത്യേകത.

വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം (വി എസ് എസ് സി), ഭാരതീയ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ എസ് ആർ ഒ) പ്രമുഖ ബഹിരാകാശ ഗവേഷണ കേന്ദ്രമാണ്. ഇന്ത്യയുടെ ഉപഗ്രഹ പദ്ധതികൾക്കായി റോക്കറ്റുകളും, കൃത്രിമോപഗ്രഹങ്ങളും വിക്ഷേപിക്കുക എന്ന ഉദ്ദ്യേശത്തോടെയാണിതു സ്ഥാപിച്ചത്. തിരുവനന്തപുരത്താണ്‌‌ ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ബഹിരാകാശ വാഹനങ്ങളുടെ നിർമാണം, അനുബന്ധ സാങ്കേതിക വിദ്യയുടെ ഗവേഷണം തുടങ്ങിയവയാണ് വി എസ്‌ എസ്‌ സി യുടെ പ്രധാന പ്രവർത്തന മേഖലകൾ.
തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം എന്ന നിലയിൽ 1962-ൽ ആണ്‌ ഇതു സ്ഥാപിതമായത്. പിന്നീട് ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായ വിക്രം സാരാഭായുടെ ഓർമ്മക്കായി വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം എന്നു പുനർനാമകരണം ചെയ്തു.

ചരിത്രം

1962 -ൽ ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ച് (INCOSPAR)പ്രവർത്തനമാരംഭിച്ചതിന്റെ ഭാഗമായി ഭൂമിയുടെ കാന്തികഭൂമധ്യരേഖക്ക് സമീപമുള്ള തുമ്പയിൽ ഇക്വറ്റേറിയൽ റോക്കറ്റ് ലോഞ്ചിങ്ങ് സ്റ്റേഷൻ ആരംഭിച്ചു. 1963 നവംബർ 21 ന് നൈക്ക് അപ്പാച്ചെ എന്ന റോക്കറ്റ് തുമ്പയിൽ നിന്നും വിക്ഷേപിച്ചു. 1965 ൽ ഇവിടെ സ്പേസ് സയൻസ് ആൻഡ് ടെക്നോളജി സെന്റെർ സ്ഥാപിച്ചു. 1968 ഫെബ്രുവരി 2 ന് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തെ ഐക്യരാഷ്ട്ര സംഘടനക്ക് സമർപ്പിച്ചു.

വിചാരശാല

വിചാരശാല
 രണ്ടാം ലക്കം:::::

Wednesday 7 October 2015

പത്രവാർത്ത


കുട്ടിക്കർഷകനും ജൈവകൃഷിയും

കുട്ടിക്കർഷകനുള്ള ജില്ലാതല പുരസ്കാരം നേടിയ ഒൻപതാം തരത്തിലെ കൃഷ്ണ ദാസിനെ നീലേശ്വരം ജെസീസ് സ്കൂളിൽ വെച്ച് അനുമോദിച്ചു, ജൈവകൃഷിയും  പുതിയ കേരളവും എന്ന വിഷയത്തിൽ  കാർഷിക സർവകലാശാല ഫാം മാനേജർ പി  വി  സുരേന്ദ്രൻ ക്ലാസെടുത്തു .