തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Thursday 11 December 2014

മുറ്റത്തൊരു മുട്ടക്കോഴി

മടിക്കൈ മൃഗാശുപത്രിയുടെ നേതൃത്വത്തില്‍ അഞ്ച് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസ്സിലെ തിരഞ്ഞെടുത്ത അന്‍പത് കുട്ടികള്‍ക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമറ്റി ചെയര്‍മാന്‍ ശ്രീ നാരായണന്‍ ഉത്ഘാടനം ചെയ്തു. ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ശ്രീ മോഹനന്‍ പദ്ധതിയെപറ്റി വിശദീകരിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീ ഗോപാലകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ ഡോ. എം. രാജശേഖരന്‍, SMC ചെയര്‍മാന്‍ വി. പ്രകാശന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി സി.പി.വനജ സ്വാഗതവും, ശ്രീമതി ത്രേസ്സ്യാമ്മ നന്ദിയും പറഞ്ഞു.







Wednesday 3 December 2014

World Disabled Day

World Diabled Day യോട് അനുബന്ധിച്ച് ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി. റിസോഴ്സ് ടീച്ചര്‍ പി.യു.രജനി, ഹെഡ്മിസ്ട്രസ്സ് ശ്രിമതി വനജ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്കി.കുട്ടികള്‍ കഥ, കടംകഥ, പാട്ട് തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ചു.





സാക്ഷരം- പ്രഖ്യാപനം

സാക്ഷരം പരിപാടിയുടെ പ്രഖ്യാപനം നടന്നു. ഹെഡ്മിസ്ട്രസ്സിന്റെ അധ്യക്ഷതയില്‍ പി.ടി.എ പ്രസിഡന്റ് വി.രാജന്‍ പ്രഖ്യാപനം നടത്തി സംസാരിച്ചു. സാക്ഷരം ക്ലാസ്സിലെ കുട്ടികള്‍ തയ്യാറാക്കിയ പതിപ്പ് " സാക്ഷരദീപം" ഹെഡ്മിസ്ട്രസ്സ് ശ്രീമതി സി.പി.വനജ പി.ടി.എ പ്രസിഡന്റിന് നല്കി നിര്‍വ്വഹിച്ചു. പതിപ്പിലെ പ്രസക്ത ഭാഗങ്ങള്‍ യമുന ടീച്ചര്‍ രക്ഷിതാക്കളെ വായിച്ച് കേള്‍പ്പിച്ചു. ചടങ്ങില്‍ കെ.കെ.പിഷാരടി, കെ. സന്തോഷ് എന്നിവരും സംസാരിച്ചു.