തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Friday 31 July 2015

കഥകളിയരങ്ങ്

സ്പിക് മാകെയുടെ സഹകരണത്തോടെ സംഘടിപ്പിച്ച കഥകളിയരങ്ങ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ പി.ടി.എ പ്രസിഡന്റ് വി.രാജന്‍ ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ഇ.പി.രാജഗോപാലന്‍, പ്രിന്‍സിപ്പല്‍ ഡോ.എം.കെ രാജശേഖരന്‍, സ്പിക് മാകെ കാസര്‍ഗോഡ് കോ-ഓഡിനേറ്റര്‍ രമേഷ്ബാബു കാനാ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാമണ്ഡലം ഹരിനാരായണന്‍ മുദ്രകള്‍, ഭാവങ്ങള്‍, രസങ്ങള്‍ എന്നിവയെകുറിച്ച്  ഉദാഹരണസഹിതം ക്ലാസ്സെടുത്തു. തുടര്‍ന്ന് നളചരിതം നാലാം ദിവസം കഥ അരങ്ങിലെത്തി.


Tuesday 28 July 2015

കേളികൊട്ട്


വായനശാലയില്‍നിന്ന്

സ്കൂളില്‍ ഒരു വായനശാല വേറെത്തന്നെ ഉണ്ട്. ജില്ലാ പഞ്ചായത്ത് നല്‍കിയ കെട്ടിടം.വേണ്ടത്ര ഇരിപ്പിടങ്ങള്‍, മേശകള്‍, വെളിച്ചം, ഫാനുകള്‍, പുസ്തകത്തട്ടുകള്‍.........



ഇപ്പോള്‍ വായനശാലയില്‍ കിട്ടുന്ന ആനുകാലികങ്ങള്‍----ദിനപത്രം:::മാതൃഭൂമി ,മലയാള മനോരമ, ദേശാഭിമാനി.ഇന്ത്യന്‍ എക്സ്പ്രസ്(4)
ആഴ്ചപ്പതിപ്പ് ::::മാതൃഭൂമി ,ദേശാഭിമാനി,സമകാലിക മലയാളം,ദ വീക്ക്,കലാകൌമുദി,മാധ്യമം, പ്രബോധനം (7)
മാസിക ::::ഭാഷാപോഷിണി,കൂട്, വിദ്യാരംഗം,ശാസ്ത്രഗതി
,പച്ചക്കുതിര,ഇന്‍ഫോകൈരളി,മാതൃഭൂമി ജി കെ,\
ഉള്ളെഴുത്ത്,കലാപൂര്‍ണ,ഗ്രന്ഥാലോകം,മാതൃഭുമി  സ്പോര്‍ട്സ്,
മനോരമ ആരോഗ്യം, സ്ത്രീശബ്ദം,യാത്ര,തുളുനാട്,പുസ്തകവിചാരം,യുവധാര,ഗോകുലംശ്രീ,ലിറ്റില്‍ മാസിക,അകം,കൈരളിയുടെകാക്ക,കിളിപ്പാട്ട്‌  (22)
ബാലപ്രസിദ്ധികരണം::::ബാലരമ,തത്തമ്മ,യുറീക്ക,ബാലരമ ദൈജസ്റ്റ്,ബാലഭൂമി ,ശാസ്ത്രകേരളം,തളിര് (7)

Monday 27 July 2015

ഇന്ത്യയുടെ മിസൈല്‍മാന് ആദരാഞ്ജലികള്‍

എ.പി.ജെ അബ്ദുല്‍ കലാം      ജനനം: ഒക്ടോബര്‍ 15, 1931 ധനുഷ്ക്കോടി, രാമേശ്വരം
                                   മരണം: ജുലൈ 27, 2015 ഷില്ലോങ്ങ്, മേഘാലയ

             രാമനാഥപുരത്തെ സ്വാർട്ട്സ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സ്കൂൾ വിദ്യാഭ്യാസകാലത്ത് അബ്ദുൾകലാം ഒരു ശരാശരി വിദ്യാർത്ഥിമാത്രമായിരുന്നു എങ്കിലും, പുതിയ കാര്യങ്ങൾ പഠിക്കുന്നതിനുവേണ്ടി എത്ര കഠിനാധ്വാനം ചെയ്യാനും അദ്ദേഹം തയ്യാറായിരുന്നു. പഠനത്തിനുവേണ്ടി മണിക്കൂറുകളോളം അബ്ദുൾകലാം ചിലവഴിക്കാറുണ്ടായിരുന്നു. ഗണിതം ആയിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം.രാമേശ്വരം സ്കൂളിൽ പ്രാഥമികപഠനം പൂർത്തിയാക്കിയശേഷം, കലാം തിരുച്ചിറപ്പള്ളി സെന്റ് ജോസഫ് കോളേജിൽ ഉപരിപഠനത്തിനായി ചേർന്നു. 1954 ൽ കലാം, ഈ കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. ഈ കാലഘട്ടത്തിൽ ഇംഗ്ലീഷ് സാഹിത്യത്തോടും കലാമിനു താൽപര്യമുണ്ടായിരുന്നു.ആകാശങ്ങളിൽ പറക്കുക എന്ന തന്റെ സ്വപ്നം യാഥാർത്ഥ്യമാകണമെങ്കിൽ ഭൗതികശാസ്ത്രപഠനംകൊണ്ടു മാത്രം കാര്യമാവില്ല എന്ന് മനസ്സിലാക്കിയ കലാം, 1955 ൽ എയ്റോസ്പേസ് എഞ്ചിനീയറിംഗ് പഠിക്കുവാനായി മദ്രാസിലേക്കു പോയി. അക്കാലത്തെ സാങ്കേതികവിദ്യാ പഠനത്തിൽ പ്രശസ്തമായ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഉപരിപഠനത്തിനായി ചേർന്നു. വിമാനത്തിന്റെ സാങ്കേതികവശങ്ങൾ മനസ്സിലാക്കുവാൻ കോളേജിൽ പ്രദർശിപ്പിച്ചിരുന്ന രണ്ടു വിമാനങ്ങളെ കലാം സൂക്ഷ്മതയോടെ ശ്രദ്ധിക്കുവാൻ തുടങ്ങി. ഒരു കൊല്ലത്തെ വിദ്യാഭ്യാസത്തിനുശേഷം ഏതെങ്കിലും ഒരു വിഷയം ഐഛികമായി എടുത്തു പഠിക്കേണ്ടിയിരുന്നു. എയ്റോനോട്ടിക്സ് അഥവാ വ്യോമയാനവിജ്ഞാനീയം എന്ന വിഷയമാണ് തന്റെ ഐഛീകമായി കലാം തിരഞ്ഞെടുത്തത്.

             1960 ൽ ബിരുദം നേടിയ ശേഷം, ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ ഡിവലപ്പ്മെന്റ് ആന്റ് പ്രൊഡക്ഷൻ (എയർ) എന്ന സ്ഥാപനത്തിൽ ശാസ്ത്രജ്ഞനായി കലാം ജോലിക്കു ചേർന്നു. ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ളതായിരുന്നു ഈ സ്ഥാപനം. പ്രതിരോധ മേഖലയ്ക്കായി സാങ്കേതികവിദ്യയും ഉപകരണങ്ങളും വികസിപ്പിക്കുന്ന ഒരു കേന്ദ്രമായിരുന്നു ഇത്. ഇന്ത്യൻ സൈന്യത്തിനു വേണ്ടി ഒരു സൂപ്പർസോണിക്ക് ടാർജറ്റ് എയർക്രാഫ്റ്റ് നിർമ്മിക്കുക എന്നതായിരുന്നു ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ കലാമിന്റെ ആദ്യ ദൗത്യം . ഈ ഉദ്യോഗത്തിൽ കലാം പൂർണ്ണ സംതൃപ്തനല്ലായിരുന്നു. പ്രമുഖ ശാസ്ത്രജ്ഞനായിരുന്ന ഡോക്ടർ.വിക്രം സാരാഭായി നേതൃത്വം നൽകിയിരുന്ന ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ച് എന്ന സ്ഥാപനത്തിൽ ചേരുവാനായി കലാമിന് ക്ഷണം ലഭിച്ചു. 1969ൽ കലാം, ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ നിയമിതനായി. ഇവിടെ വെച്ച് കലാം, ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹവിക്ഷേപണവാഹനം നിർമ്മിക്കുന്ന സംഘത്തിന്റെ തലവനായി തീർന്നു. 1980 ൽ ഈ സംഘം നിർമ്മിച്ച എസ്.എൽ.വി III എന്ന ഉപഗ്രഹവിക്ഷേപണ വാഹനം, രോഹിണി എന്ന ഉപഗ്രഹത്തെ ഭൂമിക്കു വളരെയടുത്തുള്ള ഒരു ഭ്രമണപഥത്തിൽ വിജയകരമായി വിക്ഷേപിച്ചു.
കലാം പിന്നീട് പരിശീലനങ്ങൾക്കും മറ്റുമായി അമേരിക്ക ഉൾപ്പടെയുള്ള വിദേശരാജ്യങ്ങൾ സന്ദർശിക്കുകയുണ്ടായി.  ഇക്കാലയളവിലും മറ്റും അദ്ദേഹം എസ്.എൽ.വി-III ന്റെ മെച്ചപ്പെടുത്തലിലും, പോളാർ സാറ്റലൈറ്റ് ലോഞ്ചിംഗ് വെഹിക്കിളിന്റെ നിർമ്മാണത്തിലും ഇഴുകിച്ചേർന്നിരിക്കുകയായിരുന്നു. ഈ രണ്ടു പദ്ധതികളും തുടക്കത്തിൽ തടസ്സങ്ങൾ നേരിട്ടു എങ്കിലും വിജയകരമായി പര്യവസാനിക്കുകയാണുണ്ടായത്. 1600 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ, 620 കിലോമീറ്റർ അകലെയുള്ള ധ്രുവ ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുള്ളവയായിരുന്നു ഈ പോളാർ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ.

          ഉപഗ്രഹവിക്ഷേപണവാഹനത്തിന്റെ വിജയം കലാമിനെ കൂടുതൽ ഉത്തരവാദിത്വമുള്ള ജോലിയിലേക്കു നയിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രത്യേക താൽപര്യപ്രകാരം ഇന്ത്യക്കു വേണ്ടി ഒരു ബാലിസ്റ്റിക് മിസൈൽ നിർമ്മിക്കുക എന്നതായിരുന്നു കലാമിനു ചെയ്യേണ്ടുന്നതായ പുതിയ ദൗത്യം. ഈ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയില്ലെങ്കിലും, ശ്രീമതി ഇന്ദിരാഗാന്ധി തന്റെ ഭരണഘടനാനുസൃതമായ അധികാരം ഉപയോഗിച്ച് ഈ പദ്ധതിക്കുവേണ്ടി പണം അനുവദിക്കുകയായിരുന്നു . ഇന്ത്യക്കു വേണ്ടി മിസൈലുകൾ ഘട്ടം ഘട്ടമായി വികസിപ്പിക്കുന്ന ഒരു പദ്ധതിയാണ് കലാം അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന ആർ.വെങ്കട്ടരാമന്റെ മുന്നിൽ അവതരിപ്പിച്ചത്. 12 വർഷം ആയിരുന്നു പദ്ധതിയുടെ കാലയളവായി കലാം കണക്കാക്കിയിരുന്നത്. എന്നാൽ ഈ മാതൃകക്കു പകരം ഒരു സം‌യോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതി തയ്യാറാക്കാനും നടപ്പാക്കാനും വെങ്കിട്ടരാമൻ കലാമിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനായി 388കോടി രൂപ വകയിരുത്തുകയും ചെയ്തു. ഈ പദ്ധതിയുടെ കീഴിൽ കലാമിന്റെ നേതൃത്വത്തിൽ ഒട്ടനവധി മിസൈലുകൾ നിർമ്മിക്കുകയുണ്ടായി. അഗ്നി എന്നു പേരിട്ട മധ്യദൂര ബാലിസ്റ്റിക് മിസൈൽ, പൃഥി എന്നു നാമകരണം ചെയ്ത സർഫസ്-ടു-സർഫസ് മിസൈൽ എന്നിവ ഈ പദ്ധതിയിലൂടെ പിറവിയെടുത്ത ചില ആയുധങ്ങളാണ്. ഐ.ജി.ഡി.പി ഒരു വിജയമായിരുന്നു എങ്കിലും, ഭരണനിർവ്വഹണത്തിലുള്ള കാര്യശേഷിക്കുറവും, വമ്പിച്ച ചിലവും ഒരുപാട് വിമർശനങ്ങൾ വരുത്തിവെച്ചു. ഏറ്റെടുത്ത ജോലികളിലെ വിജയവും അർപ്പണമനോഭാവവും നേതൃത്വപാടവവും എല്ലാം അദ്ദേഹത്തെ പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് എന്ന പദവിയിൽ എത്തിച്ചു. കൂടാതെ പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്റെ സെക്രട്ടറി എന്ന പദവിയിലും അദ്ദേഹം നിയമിതനായി. ഓപ്പറേഷന്‍ ശക്തി എന്നു വിളിക്കപ്പെട്ട ഇന്ത്യയുടെ രണ്ടാം അണ്വായുധ പരീക്ഷണത്തിൽ കലാം ഒരു പ്രധാനപ്പെട്ട പങ്കു വഹിച്ചിരുന്നു. ഈ പദ്ധതിയുടെ പരീക്ഷണസമയത്ത് കലാമിന് ചീഫ് പ്രൊജക്ട് കോ-ഓർഡിനേറ്റര്‍ എന്ന ചുമതല കൂടിയുണ്ടായിരുന്നു. ഇന്ത്യയുടെ രണ്ടാം അണ്വായുധ പരീക്ഷണം നടന്നത് കലാമിന്റേയും അറ്റോമിക് എനർജി കമ്മീഷന്‍ പ്രസിഡന്റായിരുന്ന ഡോക്ടർ.ആർ.ചിദംബരത്തിന്റേയും മേൽനോട്ടത്തിലായിരുന്നു.

           കെ.ആര്‍.നാരായണനുശേഷം ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിട്ടാണ് കലാം രാഷ്ട്രപതി ഭവനിൽ പ്രവേശിക്കുന്നത്. രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെ ശാസ്ത്രജ്ഞൻ കൂടിയായിരുന്നു കലാം. രാഷ്ട്രപതി ഭവനിലും വളരെ ലാളിത്യം നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹം പിന്തുടർന്നു പോന്നത്. രാഷ്ട്രപതിക്ക് നിയമം മൂലം അനുവദിച്ചുകിട്ടിയിരിക്കുന്ന പല സൗജന്യ സഹായങ്ങളും സ്വീകരിക്കുവാൻ കലാം തയ്യാറായിരുന്നില്ല. പാദരക്ഷകൾ പോലും സ്വയം അണിയുകയും അഴിച്ചുമാറ്റുകയും ചെയ്തിരുന്നു. ഇത്തരം കാര്യങ്ങൾ ചെയ്യാൻ രാഷ്ട്രപതി ഭവനിൽ ജോലിക്കാർ ഉള്ളപ്പോളായിരുന്നു ഇത്. ഭാരതത്തിന്റെ ഭാവിതലമുറയെ വാർത്തെടുക്കേണ്ട കുട്ടികളുമായി നിരന്തരമായി സംവദിക്കാനും, സല്ലപിക്കുവാനും കലാം സമയം കണ്ടെത്തിയിരുന്നു. കുട്ടികൾ അദ്ദേഹത്തെ ചാച്ചാ കലാം എന്നു വിളിക്കുമായിരുന്നു.
                                                                             പ്രധാന കൃതികള്‍
  • ഇന്ത്യ2020: എ വിഷൻ ഫോർ ദ ന്യൂ മില്ലെനിയം എ.പി.ജെ.അബ്ദുൾ കലാം, വൈ.എസ്.രാജൻ 
  • ഇന്ത്യ-മൈ-ഡ്രീം എ.പി.ജെ.അബ്ദുൾ കലാം 
  • എൻവിഷനിംഗ് ആൻ എൻപവേഡ് നേഷൻ: ടെക്നോളജി ഫോർ സൊസൈറ്റൽ ട്രാൻസ്ഫോർമേഷൻ എ.പി.ജെ.അബ്ദുൾ കലാം 
  • ഗൈഡിംഗ് സോൾസ്: ഡയലോഗ്സ് ഓൺ ദ പർപ്പസ് ഓഫ് ലൈഫ് എ.പി.ജെ.അബ്ദുൾ കലാം, അരുൺ.കെ.തിവാരി, 
  • ചിൽഡ്രൺ ആസ്ക് കലാം എ.പി.ജെ.അബ്ദുൾ കലാം 
  • വിംഗ്സ് ഓഫ് ഫയർ: ആൻ ഓട്ടോബയോഗ്രഫി ഓഫ് എ.പി.ജെ.അബ്ദുൾ കലാം എ.പി.ജെ.അബ്ദുൾ കലാം, അരുൺ തിവാരി
  • ഇഗ്നൈറ്റഡ് മൈൻഡ്സ്: അൺലീഷിംഗ് ദ പവർ വിത്തിൻ ഇന്ത്യ എ.പി.ജെ.അബ്ദുൾ കലാം 


Saturday 25 July 2015

പ്രേംചന്ദ് കാ അമരസ്മൃതി


മുന്‍ഷി പ്രേംചന്ദ്(31 ജൂലൈ 1880 – 8 ഒക്ടോബര്‍ 1936)
നൂറ്റിമുപ്പത്തഞ്ചാ൦ ജന്മദിനം
സ്കൂളില്‍ വിവിധ മത്സരങ്ങള്‍
സംഘാടനം
ഹിന്ദി മഞ്ച്
ജി.എച്ച്.എസ്.എസ്‌ കക്കാട്ട്
                                           


കഥകളി 31 ന്

      
ജൂലൈ31ന്ന
 വെള്ളിയാഴ്ച ഉച്ചയ്ക്ക്
രണ്ടു മണിക്ക്
 സ്കൂള്‍ ഓഡിറ്റൊറിയത്തില്‍
കലാമണ്ഡലം ഹരിനാരായണനും സംഘവും അവതരിപ്പിക്കുന്ന  കഥകളി
സഹകരണം::: സപിക്മാക്കെ, കാസറഗോഡ്
കഥ: നളചരിതം
നളചരിതം കഥ നാലു ദിവസമായി അവതരിപ്പിക്കാന്‍ പറ്റിയ രീതിയിലാണ് ഉണ്ണായി വാര്യര്‍ രചിചിട്ടുള്ളത്. കഥാസംഗ്രഹം താഴെകൊടുക്കുന്നു.ഓരോ സ്ഥലത്തും അവതരിപ്പിക്കുമ്പോള്‍ അവതരിപ്പിക്കുന്ന കഥാഭാഗങ്ങളില്‍ ചെറിയ വ്യത്യാസം കാണാറുണ്ട്----കലാകാരന്മാരുടെ മികവും ലഭ്യതയുമനുസരിച്ച്.
 ഒന്നാം ദിവസത്തെ കഥയുടെ ചുരുക്കം

എല്ലാം തികഞ്ഞ ഒരു രാജാവായിരുന്നു  നളന്‍. സുന്ദരനും സുമുഖനും,സല്സ്വ്ഭാവിയും ധര്മിഷ്ടനും അതുപോലെ തന്നെ, വീരനും പരാക്രമിയും. പക്ഷെ എല്ലാം തികഞ്ഞ അയാള്ക് അനുയോജ്യയായ ഒരു പത്നിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒരു ദിവസം നള മഹാരാജാവ് ഉദ്യാനത്തില്‍ ഏകാന്തനായി ഉലാത്തിക്കൊണ്ടിരുന്നതിനിടക്ക് അതീവ സുന്ദരനായ ഒരു സ്വര്ണഹംസം പെട്ടെന്ന് അടുത്തുള്ള ഒരു മരച്ചില്ലയില്‍ വന്നിരുന്നു.ഒരു കൌതുകത്തിന് നളന്‍ ആ ഹംസത്തിനെ സൂത്രത്തില്‍ പിടിച്ചു. ഹംസം ഭയന്നു " ശിവ ശിവ എന്ത് ചെയ്വൂ ഞാന്‍ , എന്നെചതിച്ചു കൊല്ലുന്നിതുരാജേന്ദ്രന്‍ ജനകന്‍ മരിച്ചു പോയി തനയന്‍ ഞാനേകനായി എന്‍ ജനനിക്ക് ഞാനേകനാണ് ....... " എന്നിങ്ങനെ നിലവിളിക്കുന്നു.

തമാശക്ക് ചെയ്തത് അനര്ഥമായല്ലോ എന്ന് കരുതി നളന്‍ ഹംസത്തിനെ സ്വതന്ത്രനാക്കുന്നു. ജീവന്‍ തിരിച്ചുകിട്ടിയ ഹംസം നളനെ പുകഴ്ത്തുകയും പ്രത്യുപകാരം ചെയ്യാം എന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. പറന്ന് പോയ ഹംസം ഭീമസേന രാജാവിന്റെ മകള്‍ ദമയന്തിയുടെ അടുത്തെത്തുന്നു. സുന്ദരിയും യൌവനയുക്തയുമായ ദമയന്തിയുടെ അടുത്ത് നളന്റെ സ്വഭാവ വിശേഷങ്ങള്‍ വിസ്തരിച്ചു വര്ണിക്കുന്നു. കേട്ടമാത്രയില് തന്നെ ദമയന്തി നളനില്‍ അനുരക്തയാവുന്നു. വ്രീളാ വിവശയായി നളനെ തനിക്കെങ്ങനെ സ്വന്തമാക്കാന്‍ കഴിയുമെന്നു ചോദിക്കുന്നു. വഴിയുണ്ടാക്കമെന്നു പറഞ്ഞു ഹംസം നളന്റെ അടുത്തുവന്നു ദമയന്തിയുടെ പ്രേമാഭ്യര്ത്ഥവന അറിയിക്കുന്നു. ദമയന്തിയുടെ ഗുണഗണങ്ങളുടെ വര്ണ ന കേട്ട് നളനും അവളില്‍ അനുരക്തയാവുന്നു.

ദമയന്തിയുടെ വിവാഹം അന്നത്തെ നാട്ടുനടപ്പനുസരിച്ചു സ്വയംവരം വഴിയായിരിക്കണമെന്നു പിതാവ് ഭീമസേന രാജാവ് തീരുമാനിച്ചു. മൂന്നു ലോകത്തിലും വിവരങ്ങള് അറിയിച്ചു. ദമയന്തിയുടെ സൌന്ദര്യവും സൌശീല്യവും വളരെ പ്രസിദ്ധമായതിനാല് മൂന്നു ലോകങ്ങളിലും ദമയന്തിയെ സ്വന്തമാക്കാന് താല്പര്യമുള്ളവര് ഉണ്ടായിരുന്നു. ദേവലോകത്തില് നിന്നു ദേവേന്ദ്രനും വരുണദേവനും അഗ്നിദേവനും സ്വയംവരത്തിന് തയ്യാറായി വന്നു. ദമയന്തി നളനില് അനുരക്തയാണെന്നു ദിവ്യദ്രുഷ്ടിയില് അറിഞ്ഞ അവര് നളനോടൊപ്പം ഒരേ വരിയില് തന്നെ ഇരുന്നു. ദമയന്തി വരണ മാല്യവുമായി വന്നപ്പോള് ഒരേ രൂപത്തിലും ഭാവത്തിലും ഉള്ള നാലു നളന്മാര്. ഹംസം പറഞ്ഞ ലക്ഷണങ്ങള് എല്ലാം തികഞ്ഞവര് ഒന്നല്ല നാല് പേര്. ദമയന്തി ധര്മ സങ്കടത്തിലായി. ഇഷ്ടദൈവമായ വിഷ്ണുവിനെ മനസ്സില് പ്രാര്ത്ഥിച്ചു കണ്ണുതുറന്നപ്പോള് സാക്ഷാല് നളന്റെയൊഴിച്ചു മറ്റുള്ള മൂന്നു പേരുടെയും കിരീടത്തില് ധരിച്ചിരുന്ന പൂക്കള് വാടിക്കണ്ടു. സംശയമില്ലാതെ ദമയന്തി ശരിക്കുള്ള നളനെ സ്വയംവര മാല്യം ചാര്ത്തി. ദേവന്മാര് അവളുടെ ഭക്തിയും അചഞ്ചല പ്രേമവും കണ്ടു അവരെ രണ്ടു പേരെയും അനുഗ്രഹിച്ചു. ഗംഭീരമായ രീതിയില് വിവാഹം നടന്നു. വിവാഹ ശേഷം നള ദമയന്തിമാര് നളന്റെ രാജധാനിയിലേക്ക് പോന്നു. 

കലാപഠനത്തിനു ഒരു ഇടം------

സ്കൂളില്‍ ആര്‍ട്ട്‌ റൂം  കൂടി ഒരുങ്ങി.

Friday 24 July 2015

ക്വിസ് വിജയികള്‍

ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂള്‍ സയന്‍സ് ക്ലബ്‌ നടത്തിയ മള്‍ട്ടിമീഡിയ ക്വിസ് മത്സരത്തില്‍ വിജയികളായ ടീമുകള്‍
ഒന്നാം സ്ഥാനം :പ്രണവ് (10 A)  &കൃഷ്ണപ്രിയ (8A)
രണ്ടാം സ്ഥാനം: ശ്രേയ പുരുഷോത്തമന്‍ & മീര (9A)

മൂന്നാം സ്ഥാനം : നയനപ്രദീപ് & അഞ്ജന (9B)

Thursday 23 July 2015

സംസ്ഥാനതലത്തിലേക്ക്.....

സുബ്രതോ മുഖര്‍ജി കപ്പ് ഫുട്ബോള്‍ മത്സരത്തില്‍ കാസറഗോഡ് റവന്യൂ ജില്ലാതല മത്സരത്തില്‍ വിജയിച്ച് ജൂലൈ 28ന് തിരുവനന്തപുരം ഗോദവര്‍മരാജാ സ്പോര്‍ട്സ് സ്കൂളില്‍ വെച്ചുനടക്കുന്ന സംസ്ഥാന  സ്കൂള്‍ മത്സരത്തില്‍ പങ്കെടുക്കുന്ന  ജൂനിയര്‍ ഗേള്‍സ്‌ ടീം

Tuesday 21 July 2015

ഓഫീസ്ചുമരില്‍ ഗ്രാമചിത്രം

സ്കൂള്‍ കാര്യാലയത്തിന്‍റെ ചുമരില്‍ തൂക്കാന്‍ മാത്രമായി ശ്യാമ ശശി ---സ്കൂള്‍ രേഖകളില്‍ പി വി ശശിധരന്‍--- വരച്ച ഈ ചിത്രം ബങ്കളം നാടിന്‍റെ പഴയ ഭൂമിശാസ്ത്രവും ജീവിതസൂചനകളും ഉള്‍ക്കൊണ്ടുകൊണ്ട് ഒരു അക്കാദമിക് ഡോക്യുമെന്‍റ് കൂടിയായിത്തീരുന്നു.

പാര്‍ക്കിലെ ശാസ്ത്രലീല


ന്യൂട്ടന്‍റെ വര്‍ണഡിസ്ക്,
പെന്‍ഡുലം
,ഭാരമുയര്‍ത്തും കപ്പി--കുട്ടികള്‍ക്ക് സ്വയം
പ്രവര്‍ത്തിപ്പിച്ചുനോക്കാവുന്ന തരത്തിലാണ്
 ഇവ പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്.

പുതുക്കല്‍

 ആന്തൂറിയവും മറ്റും പുതുതായി നട്ട
മണ്‍ച്ചട്ടികള്‍ക്ക്ചായം-
മഴ ഒന്ന്മാറിനിന്നപ്പോള്‍



മാഗസിന്‍


Monday 20 July 2015

ചാന്ദ്രദിനം----ഒരു കവിത

ചന്ദ്രനെ അമ്മാവനായും
 മനുഷ്യനെ
 മരുമകനായും
സങ്കല്‍പ്പിക്കുന്നു.
തന്റെ തലയില്‍ കയറിയ
 മരുമകനെ
അമ്പിളിമാമന്‍ അഭിനന്ദിക്കുന്നു /ജി.ശങ്കരക്കുറുപ്പിന്‍റെ കവിത


Thursday 16 July 2015

വിജയം

സുബ്രതോ മുഖര്‍ജി കപ്പ് ഫുട്‌ബോള്‍ ----ഉപജില്ലാതലം---- ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍  ജേതാക്കളായ സ്‌കൂള്‍ ടീം



  
Air Marshal Subroto Mukherjee, OBE (Bengali: সুব্রত মুখার্জী Shubroto Mukharji) (5 March 1911 – 8 November 1960) was the first Chief of the Air Staff of the Indian Air Force (IAF). Born in a Bengali family of repute, he was educated in India as well as England. He joined the Royal Air Force and later was one of the first recruits of the Indian Air Force. He had an illustrious career and had been awarded with many honours until his accidental death in 1960. He has been called the "Father of the Indian Air Force".
Subroto Mukerjee was one of the passengers in Air India's first ever flight – to Tokyo – in November 1960. On 8 November 1960, Mukerjee was having a meal with a friend of his, an officer in the Indian Navy, in a restaurant in Tokyo. A piece of food lodged in his windpipe, choking him to death. His body was flown to Palam Airport, New Delhi on 9 November 1960, and on 10 November 1960 he was cremated with full military honours. He was paid the final tribute in the form of a fly-past of forty nine aircraft, one for each of his forty nine years.
Aspy Engineer, a close associate of Mukerjee, assumed the role of Chief of Air Staff of IAF from 1 December 1960. He issued a Special Order of the Day paying tribute to Subroto Mukerjee and called him as the "Father of the Indian Air Force". Subroto Mukerjee, an eminent football lover and a regular member of Mohun Bagan Athletic Club, conceived the idea of an inter-school all-India football tournament which was implemented after his death. The tournament, known as Subroto Cup Football Tournament still helps to find talented players from schools.


ജൂനിയര്‍ ബോയ്സ് ടീം


ക്ലാസുമുറികളില്‍ കൂട്ടയും കുഞ്ഞിക്കൂട്ടയും

ക്ലാസ്  ലീഡര്‍മാര്‍  ഈരണ്ടുകൂട്ടകളുമായി

സ്കൂളിലെ ഓരോ ക്ലാസുമുറിയിലും ചുമരില്‍ ഒരു ചെറിയ മുളംകൂട്ട തൂക്കിയിട്ടുണ്ട്‌.ഉപയോഗംകഴിഞ്ഞ പ്ലാസ്റ്റിക്പേനയും റീഫില്ലും നിക്ഷേപിക്കുന്നതിനായാണത്.ഒരു വലിയ  കൂട്ടയും ക്ലാസില്‍ കാണാം.
മറ്റു പ്ലാസ്റ്റിക്ക്‌ മാലിന്യങ്ങളും കീറക്കടലാസുമൊക്കെ ഇടാനാണ് വലിയ കൂട്ട.സ്കൂളില്‍ നിന്നും പ്ലാസ്റ്റിക്ക് കഴിയുന്നത്ര ഒഴിവാക്കാന്‍പ്ലാസ്റ്റിക്ക് കൂടകള്‍ തന്നെ വെക്കുന്നതിലുള്ള പൊരുത്തക്കേട് കണ്ടറിഞ്ഞതില്‍ നിന്നുണ്ടായ ചിന്തയാണ് മുളംകൂട്ട എന്ന ആശയത്തിലെത്തിച്ചേര്‍ന്നത്‌


.

സ്കൂള്‍ ഓഡിറ്റൊറിയത്തില്‍ ഇതിനായി ഒരു ശില്പശാല സംഘടിപ്പിച്ചു. തെക്കന്‍ ബങ്കളത്തിലെ , പരമ്പരാഗതമായി കൂട്ടനിര്‍മാണം തൊഴിലായി സ്വീകരിച്ചുപോന്ന മൂവാരി സമുദായ൦ഗമായ തമ്പാന്‍ അന്തിത്തിരിയനാണ് ശില്പശാലയില്‍ മുഖ്യപങ്ക് വഹിച്ചത്. അങ്ങനെ ഒരു നാട്ടിലെ കരകൌശലപാരമ്പര്യത്തെക്കൂടി പ്രയോജനപ്പെടുത്തിക്കൊണ്ട്‌ പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിലേക്ക് നല്ലൊരു ചുവടുവെക്കാന്‍ സ്കൂള്‍ ആഗ്രഹിക്കുന്നു. ഓരോ ക്ലാസിലെയും കൂട്ടയില്‍ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് ഉരുപ്പടികള്‍ എന്‍. എസ് എസ് വളണ്ടിയര്‍മാര്‍ ശേഖരിച്ച് റീസൈക്ലിംഗിനു നല്‍കും

Wednesday 15 July 2015

വിജ്ഞാനോത്സവം

ജൂലൈ 21 ന് ഉച്ചക്ക് 2 മണിക്ക്
 യുറീക്ക വിജ്ഞാനോത്സവം / സ്കൂള്‍തല മത്സരം
 

ചാന്ദ്രദിനം---

ഇത്തവണത്തെ ചാന്ദ്രദിനത്തോടനുബന്ധിച്ച് ഹൈസ്കൂള്‍ കുട്ടികള്‍ക്കായി മള്‍ടിമീഡിയ ക്വിസ്മത്സരം നടത്തുന്നുണ്ട്

പാര്‍ക്കിലെ ചുമര്‍ശില്പം

സ്കൂള്‍ പാര്‍ക്കിലെ സ്ലൈഡറിന്‍റെ ഭിത്തിയില്‍ ശ്യാമ ശശി--ഇവിടത്തെ അദ്ധ്യാപകന്‍ കൂടിയാണ് അദ്ദേഹം--രചിച്ച സിമന്‍റ് റിലീഫ്.
ബങ്കളം നാട്ടിലെ  പഴയ  ജീവിതരംഗങ്ങളുടെ ആലേഖനമാണിത്.കേന്ദ്രരൂപമായ
വലിയ കാളവണ്ടിച്ചക്രം കാലത്തിന്‍റെ പ്രതീകമായിരിക്കവേതന്നെ,  ഇപ്പോള്‍ പാര്‍ക്ക് നിര്‍മിച്ച സ്ഥലം പണ്ട്‌ കാളവണ്ടിപ്പാത ആയിരുന്നതിന്‍റെ ഓര്‍മ കൂടി ഉള്‍ക്കൊള്ളുന്നുണ്ട്.

Tuesday 14 July 2015

'' ആരണ്യക''ത്തിലൂടെ ഒരു മഴയാത്ര

മടിക്കൈ ഗുരുവന൦തൊട്ട് മേക്കാട്ടുവരെ കാട്ടിലൂടെ.
ജില്ലാ പഞ്ചായത്തിന്‍റെ സ്കൂള്‍ കുട്ടിവനം പദ്ധതിയായ 
'' ആരണ്യക''ത്തിന്‍റെ ഉദ്ഘാടനത്തിന്‍റെ ഭാഗമായ 'മഴയാത്ര'യില്‍ കക്കാട്ടെ കുട്ടികളും അദ്ധ്യാപകരും പങ്കുചേര്‍ന്നു