തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Friday 28 November 2014

പി.ടി.എ ജനറല്‍ബോഡി

ഈ വര്‍ഷത്തെ പി.ടി.എ ജനറല്‍ ബോഡിയോഗം 28/11/2014 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് വി.രാജന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ.എം.കെ രാജശേഖരന്‍ 2013-14 വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി സി.പി.വനജ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. യോഗത്തില്‍ 200 ഓളം രക്ഷിതാക്കള്‍ പങ്കെടുത്തു. പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.

വി.രാജന്‍                  പ്രസിഡന്റ്
കെ സുധാകരന്‍          വൈസ് പ്രസിഡന്റ്
അംഗങ്ങള്‍
പി.വി.രാജന്‍,ടി.വി.ജനാര്‍ദ്ദനന്‍, കെ.ശ്രീധരന്‍, ഇ.വി.ചന്ദ്രന്‍ ,വി.പ്രകാശന്‍ ,സുരേന്ദ്രന്‍ ,നാരായണന്‍
ഷൈനി ,ഉഷ
അധ്യാപക പ്രതിനിധികള്‍
ഡോ.എം.കെ രാജശേഖരന്‍  (പ്രിന്‍സിപ്പല്‍)
ശ്രീമതി സി.പി.വനജ (ഹെഡ്മിസ്ട്രസ്സ്)
കെ.വി.മോഹനന്‍ ,കെ.രാജി ,കെ .തങ്കമണി ,പ്രീതിമോള്‍. ടി.ആര്‍ ,കെ.സന്തോഷ് ,വിജയലക്ഷ്മി കെ.കുഞ്ഞികൃഷ്ണ പിഷാരടി ,ജയന്‍.ടി.വി



Monday 24 November 2014

സംസ്ഥാന ശാസ്ത്രമേളയില്‍ പങ്കെടുക്കുന്നവര്‍

കാര്‍ത്തിക്.കെ- ജ്യോമട്രിക്കല്‍ ചാര്‍ട്ട്

ഷിജിത്ത്- ബാംബൂ പ്രൊഡക്ട്

ഗോപകിഷോര്‍. വി.സി- അറ്റ്ലസ് മേക്കിങ്ങ്

അമല്‍.പി.സന്തോഷ്- സ്റ്റില്‍ മോഡല്‍- മാത് സ്

ആദിത്യ- മെറ്റല്‍ എന്‍ഗ്രേവിങ്ങ്

Sunday 23 November 2014

English language acquisition class

English language acquisition class is conducting in school for primary classes. The class is handled by C.T.PRABHAKARAN on everyday from 9.00am to 9.45 am.




Tuesday 18 November 2014

എസ്.എസ്.എ. രക്ഷാകര്‍തൃ സംഗമം

എസ്.എസ്.എ യുടെ ആഭിമുഖ്യത്തില്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള കുട്ടികളുടെ രക്ഷാകര്‍ത്താക്കളുടെ സംഗമം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി വനജ ടീച്ചര്‍ സ്വാഗതം പറഞ്ഞു. പി.ടി.എ എക്സിക്യൂട്ടീവ് അംഗം ശ്രീ സുധാകരന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ശ്രീ. ബി.നാരായണന്‍ ഉത്ഘാടനം ചെയ്തു. കെ.കെ ശൈലജ ടീച്ചര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു. കുട്ടികളെ മികച്ച പൗരന്മാരാക്കി വളര്‍ത്തുന്നതില്‍ രക്ഷിതാവെന്ന നിലയില്‍ ഓരോരുത്തരുടെയും ഉത്തരവാദിത്വം ബോധ്യപെടുത്തുന്നതിനായാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. ക്ലാസ്സില്‍ എണ്‍പത് ശതമാനത്തോളം രക്ഷിതാക്കള്‍ പങ്കെടുത്തു.






Friday 14 November 2014

പ്രമേഹ നടത്തം

പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രമേഹ നടത്തം സംഘടിപ്പിച്ചു. ആലിന്‍കീഴ് ജംക്ഷനില്‍ നിന്നും ആരംഭിച്ച നടത്തം സ്കൂളില്‍ സമാപിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ​എം.കെ രാജശേഖരന്‍, ഹെഡ്മിസ്ട്രസ്സ് ശ്രീമതി സി.പി. വനജ, എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.

സാക്ഷരം- ശിശുദിനാഘോഷം

ശിശുദിനാഘോഷത്തിന്റെ ഭാഗമായി സാക്ഷരം ക്ലാസ്സില്‍ പങ്കെടുക്കുന്ന കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. നാടന്‍ പാട്ട്, കഥപറയല്‍, കടങ്കഥ, സംഘഗാനം എന്നീ പരിപാടികള്‍ കുട്ടികള്‍ അവതരിപ്പിച്ചു. സീത ടീച്ചര്‍, സി.ടി. പ്രഭാകരന്‍, മാധവി ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്കി.






Sunday 9 November 2014

ശാസ്ത്രമേള- കക്കാട്ട് സ്കൂളിന് മികച്ച വിജയം

കാഞ്ഞങ്ങാട് കടപ്പുറം പി.പി.ടി,എസ്.എ.എല്‍.പി സ്കൂളില്‍ വച്ച് നടന്ന ഹൊസ്ദുര്‍ഗ് ഉപജില്ല ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര പ്രവര്‍ത്തി പരിചയമേളയില്‍ കക്കാട്ട് സ്കൂളിന് മികച്ച വിജയം. ഗണിതശാസ്ത്രമേളയില്‍ ഹൈസ്കുള്‍ വിഭാഗത്തില്‍ ചാമ്പ്യന്‍ഷിപ്പും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ റണ്ണര്‍ അപ്പുമായി ഓവറോള്‍ ചാമ്പ്യന്മാരായി. ശാസ്ത്രമേളയില്‍ ഹൈസ്കുള്‍ വിഭാഗത്തില്‍ റണ്ണര്‍ അപ്പും, ഹയര്‍സെക്കന്ററി വിഭാഗത്തില്‍ മൂന്നാം സ്ഥാനവും ഓവറോള്‍ മൂന്നാം സ്ഥാനവും നേടി. സാമൂഹ്യശാസ്ത്രമേളയില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ നാലാം ഹയര്‍സെക്കന്ററി വിഭാഗത്തില്‍ മൂന്നാം സ്ഥാനവും ഓവറോള്‍ മൂന്നാം സ്ഥാനവും നേടി.

വയലാര്‍ അനുസ്മരണം

കക്കാട്ട് ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ വയലാര്‍ അനുസ്മരണത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് വനജ ടീച്ചറുടെ അധ്യക്ഷതയില്‍ ശ്രീലേഖ ടീച്ചര്‍ വയലാര്‍ അനുസ്മരണ പ്രഭാക്ഷണം നടത്തി.സിന്ധുജ വയലാര്‍ കവിത ആലപിച്ചു. ഉച്ചയ്ക് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി വയലാര്‍ കവിതകളുടെയും ഗാനങ്ങളുടെയും ആലാപനം സംഘടിപ്പിച്ചു.