തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Thursday 29 September 2022

നേഷന്‍ ബില്‍ഡര്‍ അവാര്‍ഡ്

വിദ്യാഭ്യാസ മേഖലയിൽ റോട്ടറി നൽകുന്ന പരമോന്നത അവാർഡായ നേഷൻ ബിൽഡർ അവാർഡ് നൽകി കക്കാട്ട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കായികാധ്യാപിക പ്രീതിമോളെ നീലേശ്വരം റോട്ടറി ക്ലബ്ബ് ആദരിച്ചു. തന്റെ 25 വർഷത്തെ സേവനത്തിനിട യിൽ വിവിധ കായികമത്സരങ്ങളിലായി കുട്ടികളെ സംസ്ഥാനതലത്തിലും ദേശീയതലത്തിലും അന്തർദേശീയ തലത്തിലും പങ്കെടുപ്പിക്കുവാൻ ടീച്ചർക്ക് സാധിച്ചിട്ടുണ്ട്.ചടങ്ങിൽ റോട്ടറി ക്ലബ്ബ് പ്രസിഡന്റ്‌ ശിവദാസ് കീനേരി അധ്യക്ഷനായി.കെ.സി മാനവർമ രാജ അവാർഡ് സമ്മാനിച്ചു. ഡെപ്യൂട്ടി കോർഡിനേറ്റർ ഷാജിത് പി ഇ, അസിസ്റ്റന്റ് ഗവർണർവി.അനിൽകുമാർ, ടി വിവിജയൻ,എൽ.എൻ. പ്രഭു, ബാലൻ കക്കാണത്ത്,സെക്രട്ടറി കെ.പ്രശാന്ത് എന്നിവർ സംസാരിച്ചു

പോഷണ്‍ അഭിയാന്‍

പോഷൺ അഭിയാൻ മാസാചരണത്തിന്റെ ഭാഗമായി 27.09.2022 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് JRC കേഡറ്റുകൾക്കായി ആന്റിബയോട്ടിക് പ്രതിരോധവും സ്വയം ചികിത്സയും എന്ന വിഷയത്തിൽ Rx. LUBNA SHIRIN, Bpharm graduate, ക്ലാസ് എടുത്തു. തഥവസരത്തിൽ പുതുതായി JRC യിൽ അംഗങ്ങളായ കുട്ടികൾക്കുള്ള സ്കാ ഫിങ്ങ് സെറിമണിയും നിർവഹിക്കുകയുണ്ടായി. ഹെഡ് മാസ്റ്റർ ശ്രീ.വിജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ശ്രീ. മധു, പ്രസന്ന ടീച്ചർ, ഷീബ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ലിറ്റില്‍ കൈറ്റ്സ് 2022-25വർഷത്തെ അംഗങ്ങൾക്കുള്ള ഐ ഡി കാർഡ് വിതരണം

2022- 25 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ഐ ഡി കാർഡ് വിതരണം എസ് എം സി ചെയർമാൻ ശ്രീ ടി പ്രകാശൻ നിർവ്വഹിച്ചു. കൈറ്റ് മാസ്റ്റർ ശ്രീ കെ സന്തോഷ്, മിസ്ട്രസ്സ് ശ്രീമതി സി ഷീല എന്നിവർ നേതൃത്വം നല്കി.

സ്കൂൾ തല ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയമേള

2022ലെ സ്കൂൾ തലശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയമേള സെപ്തംബർ 28 ബുധനാഴ്ച നടന്നു. പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധുവിന്റെ അധ്യക്ഷതയിൽ എസ് എം സി ചെയർമാൻ ശ്രീ ടി പ്രകാശൻ ഉത്ഘാടനം ചെയ്തു. കെ സന്തോഷ് മാസ്റ്റർ സ്വാഗതവും ശ്രീജ ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് മത്സരം നടന്നു.

Friday 23 September 2022

പ്രതിമാസ വായനാപുരസ്കാരം- ജുലൈ 2022

ജൂലൈ മാസത്തെ പ്രതിമാസ വായന പുരസ്കാര സമർപ്പണം സെപ്തംബര്‍ 22വ്യാഴാഴ്ച നടന്നു. ബഹുമാനപ്പെട്ടെ ഹൊസ്ദുര്‍ഗ് AE0 ശ്രീ.അഹമ്മദ് ഷെരീഫ് സാർ ഉദ്ഘാടനം ചെയ്തു. ജീവിതത്തിലും വിദ്യാഭ്യാസത്തിലും സർഗ്ഗാത്മക പ്രവർത്തനത്തിൻ്റെ, വായനയുടെ പ്രാധാന്യത്തെ ലളിതമായി ഉദാഹരണങ്ങളിലൂടെ വിവരിച്ച് കുട്ടികളുടെ മനസ്സിൽ ഇടം നേടാൻ ഷെരീഫ് സാറിന് സാധിച്ചു.ഹെഡ്മാസ്റ്റർ വിജയൻ മാഷ് അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് സന്തോഷ് മാഷ്, സ്റ്റാഫ് സെക്രട്ടറി പ്രകാശൻ മാഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹൃത്വികയും ആദിനാഥും കാർത്തിക് സി.മാണിയൂരും AEO ൽ നിന്നും വായന പുരസ്കാരം ഏറ്റുവാങ്ങി. ഡോ.പി.കെ.ദീപക് സ്വാഗതവും കാർത്തിക് സി മാണിയൂർ നന്ദിയും പറഞ്ഞു.

Tuesday 20 September 2022

ന്യൂ മാറ്റ്സ് വിജയി

7B ക്ലാസ്സിലെ ദേവരാഗ് ടി കെ ന്യൂ മാറ്റ്സ് പരിക്ഷയിൽ ജില്ല തലത്തിലേക്ക് തിരഞ്ഞെടുക്കപെട്ടു

സ്കൂൾ സ്പോർട്സ് 2022

2022ലെ സ്കൂൾ തല സ്പോർട്സ് മത്സരങ്ങൾ സെപ്റ്റംബർ 19, 20 തീ്യ്യതികളിലായി സ്കൂൾ മൈതാനിയിൽ നടന്നു. നാല് ഹൗസുകളായി തിരിഞ്ഞ് കുട്ടികൾ മത്സരിച്ച കായികമേളയുടെ പതാക ഉയർത്തൽ പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു നിർവ്വഹിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ, എസ് എം സി ചെയർമാൻ ശ്രീ ടി പ്രകാശൻ, പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ വൽസരാജ്, കായികാധ്യാപികമാരായ ശ്രീമതി പ്രീതിമോൾ ടി ആർ, ശ്രീമതി തങ്കമണി കെ വി എന്നിവർ സംസാരിച്ചു.

Monday 19 September 2022

"ഫലസമൃദ്ധ ഗ്രാമം "ഉത്ഘാടനം

മടിക്കൈ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന ഫല സമൃദ്ധമായ ഗ്രാമം പദ്ധതി ഉദ്ഘാടനം 150 സപ്പോട്ട ഗ്രാഫ്റ്റുകളുടെ തോട്ടത്തിന്റെ നടീൽ നടത്തി കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു. കക്കാട്ട് ഗവ: ഹൈസ്കൂൾ SPC യൂണിറ്റ്, അദ്ധ്യാപക രക്ഷാകർതൃ സമിതി എന്നിവരുടെ സഹകരണത്തോടെ കൃഷി ഭവൻ വഴി ലഭ്യമാക്കിയ സപ്പോട്ട ഗ്രാഫ്റ്റുകൾ ഉപയോഗിച്ച് സ്കൂൾ വളപ്പിലാണ് തോട്ട മൊരുക്കുന്നത്. ഘട്ടം ഘട്ടമായി മടിക്കൈ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും മാവ്, സപ്പോട്ട, പേര, മാങ്കോസ്റ്റിൻ , മുരിങ്ങ, ടിഷ്യു കൾച്ചർ നേന്ത്ര വാഴ എന്നീ ഫല വൃക്ഷത്തൈകളുടെ തോട്ടമൊരുക്കകയാണ് പഞ്ചായത്ത് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. പഞ്ചായത്തിന്റെ തനത് പദ്ധതിയും കൃഷി വകുപ്പിന്റെ ഒരു കോടി ഫലവൃക്ഷത്തൈ വിതരണം എന്ന പദ്ധതിയും സംയോജിപ്പിച്ചാണ് ഇത് പ്രാവർത്തികമാക്കുന്നത്. കാസർഗോഡിന്റെ വാഴ ഗ്രാമമായ മടിക്കൈയിൽ മറ്റ് ഫലങ്ങളും യഥേഷ്ടം ലഭ്യമാക്കുന്നതിന് പദ്ധതി ഉപകാരപ്രദമാകുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. വി പ്രകാശൻ സൂചിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.സി രമ പത്മനാഭൻ , ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി.രാധ, പ്രിൻസിപ്പൽ ഇൻ ചാർജ്ജ് വത്സൻ പിലിക്കോട്, ഹെഡ് മാസ്റ്റർ വിജയൻ.പി, കൃഷി അസിസ്റ്റന്റ് നിഷാന്ത് പി.വി, സ്പോർട്സ് കൗൺസിൽ അംഗം അനിൽ ബങ്കളം, പി.ടി.എ പ്രസിഡണ്ട് മധു.കെ.വി , എസ്.എം.സി ചെയർമാൻ പ്രകാശൻ .ടി സ്റ്റാഫ് സെക്രട്ടറി ശ്രീ.പ്രകാശൻ , സന്തോഷ് മാസ്റ്റർ , മഹേഷ് മാസ്റ്റർ, ശശിലേഖ ടീച്ചർ, പ്രസന്ന കുമാരി ടീച്ചർ എന്നിവർ സംസാരിച്ചു.

Thursday 15 September 2022

മികച്ച ഗൈഡ് യൂണിറ്റ് അവാർഡ്

ഭാരത് സ്കൗട്ട് &ഗൈഡ്സ് കാഞ്ഞങ്ങാട് ജില്ലയിലെ മികച്ച ഗൈഡ് യൂണിറ്റുകളിൽ മൂന്നാം സ്ഥാനം കക്കാട്ട് സ്കൂളിന്. ഒന്നാം സ്ഥാനം ജി എച്ച് എസ് കാലിച്ചാനടക്കവും, രണ്ടാം സ്ഥാനം ജി എച്ച് എസ് ഇരിയയും നേടി.

സ്കൂള്‍ വിക്കി പ്രശംസാ പത്രം

സ്കൂള്‍ വിക്കി പേജ് മികച്ചരീതിയില്‍ നിലനിര്‍ത്തിന്നതിനുള്ള പ്രശംസാപത്രം

ലിറ്റില്‍ കൈറ്റ്സ് ഐ ഡി കാർഡ് വിതരണം

2021-24 ബാച്ചിലെ അംഗങ്ങൾക്കുള്ള ഐ ഡി കാ‍ർഡ് വിതരണം , പ്രഥമാധ്യാപകരായി സ്ഥാനകയറ്റം ലഭിച്ച് സ്കൂളിൽ നിന്ന് വിടുതൽ ചെയ്ത് പോകുന്ന ശ്രീമതി കെ പ്രീത, ശ്രീ കെ രവീന്ദ്രൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ബാച്ചിലെ 38 കുട്ടികൾക്കും ഐ ഡി കാർഡ് വിതരണംചെയ്തു.

ലിറ്റില്‍ കൈറ്റ്സ് ഏകദിന ക്യാമ്പ് 2022-25 ബാച്ച്

2022-25 ബാച്ചിലെ അംഗങ്ങൾക്കുള്ള ഏകദിന ക്യാമ്പ് 19/08/2022 വെള്ളി്യാഴ്ച നടന്നു. ഐ ടി സ്കൂൾ മാസ്റ്റർ ട്രെയിനർ ബാബു മാസ്റ്റർ, കൈറ്റ് മാസ്റ്റർ കെ സന്തോഷ്, മിസ്ട്രസ്സ് സി ഷീല എന്നിവർ നേതൃത്വം നല്കി. ക്യാമ്പിൽ അംഗങ്ങളായ 40 കുട്ടികൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെകുറിച്ച് ക്യാമ്പിൽ വിവരിച്ചു. കുട്ടികൾക്ക് ലഭിക്കുന്ന പരിശിലനത്തെകുറിച്ചും ക്യാമ്പിൽ ചർച്ച ചെയ്തു.

"ചിരാത്"

നീലേശ്വരം കക്കാട്ട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ SPC ക്യാമ്പ് ചിരാത് തുടക്കമായി .പിടിഎ പ്രസിഡണ്ട് മധു കെ വി യുടെ അധ്യക്ഷതയിൽ മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രീത എസ് ഉദ്ഘാടനം ചെയ്തു. കാസർഗോഡ് നാർക്കോട്ടിക് DySP മാത്യു എം എ മുഖ്യപ്രഭാഷണം നടത്തി.നീലേശ്വരം ഇൻസ്പെക്ടർ കെ പി ശ്രീഹരി, ഗ്രാമപഞ്ചായത്ത് മെമ്പർ രാധ വി, പ്രിൻസിപ്പൽ സതീശൻ , എസ്.എം.സി ചെയർമാൻ, പ്രകാശൻ, സ്റ്റാഫ് സെക്രട്ടറി പ്രകാശൻ മാസ്റ്റർ ജനമൈത്രി പോലീസ് ഓഫീസർമാരായ പ്രദീപൻ കെ വി സുപ്രിയ കെ.വി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.അധ്യാപകരായ മഹേശൻ എം സ്വാഗതവും തങ്കമണി പി പി നന്ദിയും പറഞ്ഞു.ചിറപ്പുറം ആലിൻകീഴിൽ പ്രത്യാശ ബഡ്സ് സ്കൂളിലെ കുട്ടികളോടൊപ്പം ഓണം ആഘോഷിച്ചാണ് ഈ വർഷം എസ് പി സി കുട്ടികൾ ചിരാത് ഓണം ക്യാമ്പിന് തുടക്കം കുറിച്ചത്. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ വിവധ വിഷയങ്ങളിൽ ക്ലാസ്സുകൾ സംഘടിപ്പിക്കും. രാവിലെയും വൈകുന്നേരവുമായി റോഡ് വാക്ക് & റൺ , PT , പരേഡ് എന്നിവ നടക്കും.

ഓണാഘോഷം 2022

2022 ലെ ഓണാഘോഷം സെപ്തംബർ 2വെള്ളിയാഴ്ച വിവിധ പരിപാടികളോടെ ആഘോഷിച്ചു. എൽ പി വിഭാഗം കുട്ടികൾക്കായി മിഠായി പെറുക്കൽ, ബലൂൺ ഫൈറ്റിങ്ങ്, സുന്ദരിക്ക് പൊട്ട് തൊടൽ, കസേരക്കളി എന്നിവ സംഘടിപ്പിച്ചു. പ്രീപ്രൈമറി വിഭാഗം കുട്ടികൾക്കും കസേരകളി സംഘടിപ്പിച്ചു. യു പി ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ചാക്ക് റേസ്, കസേരകളി, കമ്പവലി എന്നിവ നടത്തി. പൂക്കള മത്സരവും നടന്നു. കുട്ടികൾ തിരുവാതിര, നാടൻപാട്ട് എന്നിവ അവതരിപ്പിച്കൊണ്ട് ഓണം ആഘോഷിച്ചു. ഉച്ചയക്ക് പത്തോളം വിഭവങ്ങളുമായി വിഭവസമ‍ൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.