Thursday, 15 September 2022
ഓണാഘോഷം 2022
2022 ലെ ഓണാഘോഷം സെപ്തംബർ 2വെള്ളിയാഴ്ച വിവിധ പരിപാടികളോടെ ആഘോഷിച്ചു. എൽ പി വിഭാഗം കുട്ടികൾക്കായി മിഠായി പെറുക്കൽ, ബലൂൺ ഫൈറ്റിങ്ങ്, സുന്ദരിക്ക് പൊട്ട് തൊടൽ, കസേരക്കളി എന്നിവ സംഘടിപ്പിച്ചു. പ്രീപ്രൈമറി വിഭാഗം കുട്ടികൾക്കും കസേരകളി സംഘടിപ്പിച്ചു. യു പി ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ചാക്ക് റേസ്, കസേരകളി, കമ്പവലി എന്നിവ നടത്തി. പൂക്കള മത്സരവും നടന്നു. കുട്ടികൾ തിരുവാതിര, നാടൻപാട്ട് എന്നിവ അവതരിപ്പിച്കൊണ്ട് ഓണം ആഘോഷിച്ചു. ഉച്ചയക്ക് പത്തോളം വിഭവങ്ങളുമായി വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment