Friday, 23 September 2022
പ്രതിമാസ വായനാപുരസ്കാരം- ജുലൈ 2022
ജൂലൈ മാസത്തെ പ്രതിമാസ വായന പുരസ്കാര സമർപ്പണം സെപ്തംബര്‍ 22വ്യാഴാഴ്ച നടന്നു. ബഹുമാനപ്പെട്ടെ ഹൊസ്ദുര്‍ഗ് AE0 ശ്രീ.അഹമ്മദ് ഷെരീഫ് സാർ ഉദ്ഘാടനം ചെയ്തു. ജീവിതത്തിലും വിദ്യാഭ്യാസത്തിലും സർഗ്ഗാത്മക പ്രവർത്തനത്തിൻ്റെ, വായനയുടെ പ്രാധാന്യത്തെ ലളിതമായി ഉദാഹരണങ്ങളിലൂടെ വിവരിച്ച് കുട്ടികളുടെ മനസ്സിൽ ഇടം നേടാൻ ഷെരീഫ് സാറിന് സാധിച്ചു.ഹെഡ്മാസ്റ്റർ വിജയൻ മാഷ് അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് സന്തോഷ് മാഷ്, സ്റ്റാഫ് സെക്രട്ടറി പ്രകാശൻ മാഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹൃത്വികയും ആദിനാഥും കാർത്തിക് സി.മാണിയൂരും AEO ൽ നിന്നും വായന പുരസ്കാരം ഏറ്റുവാങ്ങി.
ഡോ.പി.കെ.ദീപക് സ്വാഗതവും കാർത്തിക് സി മാണിയൂർ നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment