തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Sunday 26 December 2021

സ്പെഷ്യൽ കെയർ സെൻ്റർ ഉദ്ഘാടനം ചെയ്തു

സമഗ്ര ശിക്ഷാ കേരളം ഹോസ്ദുർഗ്ഗ് ബി.ആർ.സി യുടെ കീഴിൽ പ്രവർത്തിക്കുന്ന മടിക്കൈ ഗ്രാമ പഞ്ചായത്തിലെ സ്പെഷ്യൽ കെയർ സെൻ്റർ ഉദ്ഘാടനം 23.12.21 വ്യാഴം ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.പ്രകാശൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ എം.രാധ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് മധു ബങ്കളം, പ്രിൻസിപ്പാൾ ചന്ദ്രശേഖരൻ, എച്ച്.എം വിജയൻ പി, സ്റ്റാഫ് സെക്രട്ടറി പി.വി പ്രകാശൻ, സി.ആർ.സി കോർഡിനേറ്റർ ശ്രീ സജീഷ് യു.വി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹോസ്ദുർഗ് ബി.പി.സി സുനിൽ കുമാർ.എം സ്വാഗതവും സ്പെഷ്യൽ എഡ്യുക്കേറ്റർ രജനി പി.യു നന്ദിയും രേഖപ്പെടുത്തി. സ്പെഷ്യൽ എഡ്യുക്കേറ്റർ ജോഫി, അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു. പഞ്ചായത്തിലെ എല്ലാ ഭിന്നശേഷി കുട്ടികൾക്കും സ്പെഷ്യൽ എഡ്യുകേഷൻ, തെറാപ്പി തുടങ്ങിയ സേവനങ്ങൾ സ്പെഷ്യൽ കെയർ സെന്റർ വഴി നൽകുന്നു. എല്ലാ ഒന്നാം ശനിയാഴ്ചയും മൂന്നാം ശനിയാഴ്ചയും കുട്ടികളെ ഇവിടെ വരുത്തി അവർക്ക് സ്പെഷ്യൽ എഡ്യുകേറ്ററുടെ സേവനം ലഭ്യമാക്കുന്നു.

പ്രഥമ ശുശ്രൂഷ ക്ലാസ്സ്

ജൂനിയര്‍ റെഡ്ക്രോസ്സിന്റെ ആഭിമുഖ്യത്തില്‍ പ്രഥമ ശുശ്രൂഷ എന്ത് എങ്ങിനെ ? എന്നതിനെകുറിച്ച് ക്ലാസ്സ് സംഘടിപ്പിച്ചു. മടിക്കൈ FHC യിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ അബ്ദുള്‍ സലീം ടി ക്ലാസ്സ് കൈകാര്യം ചെയ്തു.

സ്കൗട്ട്സ് ആൻറ് ഗൈഡ്സ് സ്നേഹ ഭവനം ആദ്യ ഫണ്ട് ഏറ്റ് വാങ്ങി

ഭാരത് സ്കൗട്ട്‌സ് & ഗൈഡ്സ് വിഷൻ പരിപാടിയുടെ ഭാഗമായി സ്നേഹഭവനത്തിന് ഹോസ്ദുർഗ് ഉപജില്ലയിൽ തുടക്കം കുറിച്ചു. കക്കാട്ട് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ ഗൈഡ് അംഗം കൂടിയായ അശ്വതി കൃഷ്ണക്കാണ് സ്നേഹഭവനം ഒരുക്കുന്നത്.യോഗം കാഞ്ഞങ്ങാട് നഗരസഭ ചെയർ പേഴ്സൺ കെവി സുജാത ഉദ്ഘാടനം ചെയ്ത് ആദ്യ ഫണ്ട് മുൻ ഡി ഇ ഒയും മുൻ ജില്ലാ പ്രസിഡൻ്റ് കൂടിയായ സി ഉഷയിൽ നിന്നും ഏറ്റ് വാങ്ങി. ഹോസ്ദുർഗ് ഉപജില്ല ഓഫീസർ കെ.ടി ഗണേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ഉപ ജില്ല സെക്രട്ടറി എംവി ജയ സ്വാഗതം പറഞ്ഞു. ഉപജില്ല പ്രസിഡൻറ് പി.വി ജയരാജ്,സി രമ, ജില്ല സെക്രട്ടറി വി വി മനോജ് കുമാർ, ജില്ല ഓർഗനൈസിങ്ങ് കമ്മീഷണർമാരായ വി കെ ഭാസ്കരൻ, ടി.ഇ സുധാണി, പിപി ബാബുരാജ്, പ്രൊഫ യു ശശി മേനോൻ, പി ബിന്ദു, എം ശശിലേഖ, പി പ്രേമജ എന്നിവർ സംസാരിച്ചു.

ഇന്‍കം ടാക്സ് ക്ലാസ്സ്

ഈ സാമ്പത്തിക വര്‍ഷത്തെ ഇന്‍കം ടാക്സ് കണക്കാക്കി ടാക്സ് സ്റ്റേറ്റ്മെന്റ് സ്വയം എങ്ങിനെ തയ്യാറാക്കാം എന്നതിനെ കുറിച്ച് ഒരു ക്ലാസ്സ് അദ്യാപകര്‍ക്കായി സംഘടിപ്പിച്ചു. ശ്രീ സന്തോഷ് മാസ്റ്റര്‍, ശ്രീ രവീന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു.

അന്താരാഷ്ട്ര ഊര്‍ജ്ജ സംരക്ഷണ ദിനം

ഡിസംബര്‍ 14അന്താരാഷ്ട്ര ഊര്‍ജ്ജസംരക്ഷണ ദിനം വിവിധ പരിപാടികളോടെ അഘോഷിച്ചു.Coserve Energy to preserve Future എന്ന വിഷയത്തില്‍ പെന്‍സില്‍ ഡ്രോയിങ്ങ് മത്സരം സംഘചിപ്പിച്ചു. "കരുതാം ഊര്‍ജ്ജം", "ഊര്‍ജ്ജസംരക്ഷണ ചാലഞ്ച് "എന്നിവയും സംഘടിപ്പിച്ചു.

രാഷ്ട്രീയ ആവിഷ്കാര്‍ അഭിയാൻ യുപി തല ജില്ലാതല ക്വിസ് മത്സര വിജയി

രാഷ്ട്രീയ ആവിഷ്ക അഭിയാൻ യുപി തല ജില്ലാതല ക്വിസ് മത്സരം ഏഴാം ക്ലാസിലെ ആദിദേവ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

ജില്ലാ അത് ലറ്റിക് മീറ്റില്‍ കക്കാട്ട് സ്കൂളിന് മികച്ച നേട്ടം

12,13 തിയ്യതികളിൽ കാസറഗോഡ് പെരിയടുക്ക ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടന്ന ജില്ലാ അത്‌ലറ്റിക് മീറ്റിൽ വിജയികളായ HSS,HS, UP കായിക താരങ്ങൾ .

Friday 3 December 2021

ലോക ഭിന്നശേഷി ദിനം

 ലോകഭിന്നശേഷി ദിനത്തോട് അനുബന്ധിച്ച് എസ് പി സി  കാഡറ്റുകള്‍ ഒന്‍പതാം ക്ളാസ്സില്‍ പഠിക്കുന്ന അഭിജിത്തിന്റെ വീട് സന്ദര്‍ശിക്കുകയും പരിപാടികള്‍ അവതരിപ്പിക്കുകയൂം ചെയ്തു. ഹെഡ്മാസ്റ്റര്‍  പി വിജയന്‍, പി ടി എ പ്രസിഡന്റ് കെ വി മധു, ഹരിനാരായണന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു. മഹേഷ് മാസ്റ്റര്‍, തങ്കമണി ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്കി





എയിഡ്സ് ദിനാചരണം

 

 ലോക എയിഡ്സ് ദിനാചരണത്തിന്റെ ഭാഗമായി സയന്‍സ് ക്ലബ്ബിന്റെയും എസ് പി സി യുടെയും ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.

സയന്‍സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ "അതിജീവനം" എന്ന പേരില്‍ റേഡിയോ പ്രക്ഷേപണവും വീഡിയോ പ്രദര്‍ശനവും സംഘടിപ്പിച്ചു.

ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ജി എച്ച് എസ് കക്കാട് എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ എയ്ഡ്സ് ബോധവൽക്കരണ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് സൈക്കിൾ റാലി സംഘടിപ്പിച്ചു.  നീലേശ്വരം സബ് ഇൻസ്പെക്ടർ ശ്രീ ജയചന്ദ്രൻ  ഇ ഫ്ലാഗ് ഓഫ് നിർവഹിച്ചു.ജനമൈത്രി പോലീസ് ഓഫീസർ മാരായ ശ്രീമതി ശൈലജ എം,പ്രദീപൻ കെ.വി , ഹെഡ്മാസ്റ്റർ  ശ്രീ.പി. വിജയൻ,പ്രിൻസിപ്പൽ ശ്രീ ചന്ദ്രശേഖൻ  യു , എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ മധു എം. മറ്റ് അധ്യാപകർ എന്നിവർ റാലിക്ക് നേതൃത്വം നൽകി സി പി ഒ ശ്രീ മഹേഷ് എം സ്വാഗതവും എ സി പി ഒ തങ്കമണി പി പി നന്ദിയും അറിയിച്ചു.

 







 

Saturday 27 November 2021

ഭരണഘടന ദിനം

 നവംബര്‍ 26 ഭരണഘടന ദിനം പ്രമാണിച്ച് സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പോസ്റ്റര്‍ രചന(വിഷയം- ഭരണഘടനയും മൗലികാവകാശവും), അടിക്കുറിപ്പ് മത്സരം എന്നിവ സംഘടിപ്പിച്ചു.



വിദ്യാകിരണം ലാപ് ടോപ്പ് വിതരണം

 വിദ്യാകിരണം പദ്ധതി പ്രകാരം പഠനാവശ്യങ്ങള്‍ക്കായി ഗവണ്മെന്റ് നല്കിയ ലാപ് ടോപ്പുകള്‍  അഞ്ച് കുട്ടികള്‍ക്ക് വിതരണം ചെയ്തു.







Tuesday 16 November 2021

ശിശുദിനം

 സോഷ്യൽ സയൻസ് ക്ലബ്ബ് ശിശുദിനത്തോട് അനുബന്ധിച്ച് കുട്ടികൾക്കായി ശിശുദിന ഗാനാലാപനം, പ്രസംഗം, റോസാപ്പൂ നിർമ്മാണം, നെഹ്റു തൊപ്പി നിർമ്മാണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. 


 

ലോക പ്രമേഹ ദിനം

 ലോക പ്രമേഹദിനത്തോട് അനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "പ്രമേഹവും കുട്ടികളുടെ ജീവിതശൈലിയും"എന്ന വിഷയത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചു. ഡോ. ജയസുസ്മിത (BNYS)ക്ലാസ്സ് കൈകാര്യം ചെയ്തു. 


 

ശാസ്ത്രരംഗം കക്കാട്ടിന് മികച്ച നേട്ടം

 ഹൊസ്ദുർഗ് സബ് ജില്ലാ ശാസ്തരംഗം മത്സരത്തിൽ കക്കാട്ട് സ്കൂളിന് മികച്ച നേട്ടം. ഹൈസ്കൂൾ വിഭാഗത്തിൽ അമൻ പി വിനയ്( വീട്ടിലൊരു പരീക്ഷണം- ഒന്നാം സ്ഥാനം), മാധവ് ടി വി ( ഗണിത ശാസ്ത്രാവതരണം- രണ്ടാം സ്ഥാനം), ഭവ്യ പി വി ( നിർമ്മാണ മത്സരം- മൂന്നാം സ്ഥാനം), കാർത്തിക് സി മാണിയൂർ ( എന്റെ ശാസ്ത്രജ്‍ഞൻ, ജീവചരിത്ര കുറിപ്പ് - മൂന്നാം സ്ഥാനം), ഉജ്ജ്വൽ ഹിരൺ( പ്രൊജക്ട്- മൂന്നാം സ്ഥാനം), നന്ദന എൻ എസ് ( ശാസ്ത്ര ഗ്രന്ഥാസ്വദനം- മൂന്നാം സ്ഥാനം) എന്നിവരും യു പി വിഭാഗത്തിൽ അനന്യ എ ( ശാസ്ത്രഗ്രന്ഥാസ്വാദനം- ഒന്നാം സ്ഥാനം) അനുഗ്രഹ് പി ( വീട്ടിലൊരു പരീക്ഷണം- രണ്ടാംസ്ഥാനം) എന്നിവരും സമ്മാനർഹരായി.

ഉജ്ജ്വല്‍ ഹിരണ്‍

നന്ദന എന്‍ എസ്

മാധവ് ടി വി

കാര്‍ത്തിക് സി മാണിയൂര്‍

ഭവ്യ പി വി

അനുഗ്രഹ് പി വി

അനന്യ എ

അമന്‍ പി വിനയ്

Friday 5 November 2021

സ്കൂള്‍ പ്രവേശനോത്സവം 2021

 നീണ്ട പത്തൊന്‍പത് മാസങ്ങള്‍ക്ക് ശേഷം കുട്ടികള്‍ തിരികെ വിദ്യാലയത്തിലേക്ക് എത്തിയ കുട്ടികളെ വരവേല്‍ക്കാന്‍  സംഘടിപ്പിച്ച പ്രവേശനോത്സവ കാഴ്ചകളില്‍ ചിലത്















Saturday 30 October 2021

സ്കൂൾ ശുചീകരണം

 

നീണ്ട പത്തൊൻപത് മാസങ്ങൾക്ക് ശേഷം സ്കൂളിലേക്ക് കുട്ടികളെ വരവേൽക്കാനായി സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. 
പിടിഎ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ,  രക്ഷിതാക്കൾ, എസ് പി സി, സ്കൗട്ട് ആന്റ് ഗൈഡ്സ് എന്നിവരുടെ നേതൃത്വത്തിൽ
 സ്കൂളും പരിസരവും ,ക്ലാസ്സ് മുറികളും ശുചീകരിച്ചു. കോവിഡ് ബോധവത്കരണ ബോർഡുകളുംസ്ഥാപിച്ചു.





ശാസ്ത്രരംഗം വിജയികൾ

 

ശാസ്ത്രരംഗം സബ് ജില്ലാ തല മത്സരത്തിലെ വിജയികൾ

അമൻ പി വിനയ്    -- വീട്ടിൽ നിന്നും ഒരു പരീക്ഷണം (ഹൈസ്കൂൾ വിഭാഗം)  -- ഒന്നാം സ്ഥാനം

ഭവ്യ പി വി -- നിർമ്മാണ മത്സരം (ഹൈസ്കൂൾ വിഭാഗം) -- മൂന്നാം സ്ഥാനം അനുഗ്രഹ് എൻ പി -- വീട്ടിൽ നിന്നും ഒരു പരീക്ഷണം (യു പി വിഭാഗം) -- രണ്ടാം സ്ഥാനം മാധവ് ടി വി -- ഗണിതാശയാവതരണം (ഹൈസ്കൂൾ വിഭാഗം) --രണ്ടാം സ്ഥാനം

വയലാർ ദിനാചരണം

 

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വയലാർ ദിനം സമുചിതമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്കായി വയലാർ ഗാനാലാപന മത്സരം സംഘടിപ്പിച്ചു. ഡോ. സോന ഭാസ്കരൻ വയലാർ അനുസ്മരണ പ്രഭാക്ഷണം നടത്തി.

12024 vayalar.jpeg

UNITED NATIONS DAY QUIZ

 ഐക്യരാഷ്ട്രദിനത്തോട് അനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബ്ബ് കക്കാട്ടിന്റെ ആഭിമുഖ്യത്തിൽ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ കാർത്തിക് സി മാണിയൂർ ഒന്നാംസ്ഥാനവും മാളവിക രാജൻ, നന്ദിത എൻ എസ്, സൗപർണ്ണിക എന്നീ കുട്ടികൾ മൂന്നാം സ്ഥാനവും നേടി


Friday 15 October 2021

ഗാന്ധി ജയന്തി ചിത്രരചന- ശിവഗംഗയ്ക്ക് ഒന്നാം സ്ഥാനം

 ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാതലത്തിൽ വിദ്യാർത്ഥികൾക്കായി നടത്തിയ ചിത്രരചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയ ശിവഗംഗ. ആർ. എം.