തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Tuesday 22 March 2022

പി ടി എ ജനറല്‍ ബോഡി യോഗം

കൊറോണ വ്യാപനം മൂലം മാറ്റിവെച്ച 2021-22 വര്‍ഷത്തെ പി ടി എ ജനറല്‍ ബോഡിയോഗം 22/02/2022 ചൊവ്വാഴ്ച നടന്നു. മുന്‍വര്‍ഷങ്ങളിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് വരവ് ചിലവ് കണക്കുകള്‍ എന്നിവ യോഗത്തില്‍ അവതരിപ്പിച്ച് അംഗീകരിച്ചു. പുതിയ പ്രസിഡന്റായി ശ്രീ കെ വി മധുവിനെയും വൈസ് പ്രസിഡന്റായി ശ്രീ കെ ചന്തുവിനെയും തിരഞ്ഞെടുത്തു. എസ് എം സി ചെയര്‍മാനായി ശ്രീ പ്രകാശന്‍ പട്ടേലയെയും തിരഞ്ഞെടുത്തു.

ലഹരിക്കെതിരെ ... കൂടെയുണ്ട്

ജനമൈത്രിപോലീസ് നീലേശ്വരം പോലീസ് സ്റ്റേഷന്‍, നീലേശ്വരം എക്സൈസ് റെയ്ഞ്ച് ഓഫീസ്സ് , മടിക്കൈ ഗ്രാമ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ കൂടെയുണ്ട് ... ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. മടിക്കൈ കക്കാട്ട് ഗവ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ക്ലാസ്സ് മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ പ്രകാശൻ വി യുടെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് DySP ഡോ. വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മടിക്കൈ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി എം.രാധ,ജനമൈത്രീ ബീറ്റ് ഓഫീസ്സർമാരായ ശ്രീ പ്രദീപൻ കോതോളി, ശ്രീമതി ശൈലജ എം, സിവിൽ എക്സൈസ് ഓഫീസ്സർ ശ്രീ സജിത്ത്, ICDS സൂപ്പർവൈസർ രമണി എൻ എ , SPC ചുമതലയുള്ള അധ്യാപകൻ ശ്രീ മഹേശൻ എം., തങ്കമണി പി പി,CDS മെമ്പർ സുമതി കെ.വി എന്നിവർ സംസാരിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസ്സർ ശ്രീ എൻ ജി രഘുനാഥൻ വിഷയാവതരണം നടത്തി. കുട്ടികൾ അടക്കം മാരാകമായ ലഹരി മരുന്നുകൾക്ക് അടിമയാകുന്നു എന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ആണ് കാഞ്ഞങ്ങാട് DySP ഡോ വി.ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ പോലീസ് കൂടെയുണ്ട് എന്ന കാമ്പയിൻ എല്ലാ വാർഡുകളിലും നടത്തുന്നത്. ഒരു മാസത്തിനുള്ളിൽ 1000 ക്ലാസ്സുകൾ നടത്തുവാൻ ലക്ഷ്യമിടുന്നു. കുട്ടികൾ, ക്ലബ്ബ് ഭാരവാഹികൾ, കുടുംബശ്രീ പ്രവർത്തകർ , ജനപ്രതിനിധികൾ ഇവരെയൊക്കെ ഉൾപ്പെടുത്തി ലഹരി വിരുദ്ധ ജാഗ്രതാ സമിതികൾ രൂപീകരിക്കുമെന്നും DySP ഡോ. വി ബാലകൃഷ്ണൻ അറിയിച്ചു.

അനുമോദനം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ നാടൻപാട്ട് മത്സരത്തിൽ സംസ്ഥാന തലത്തിൽ അംഗീകാരം നേടിയ 8 E ക്ലാസ്സിലെ ശബരീനാഥിനെ കക്കാട്ട് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. പി ടി എ പ്രസി‍ന്റ് ശ്രീ കെ വി മധു ശബരീനാഥിന് മൊമെന്റോ കൈമാറി. ഹെഡ്മാസ്റ്റര്‍ ശ്രീ പി വിജയന്‍, വീദ്യാരംഗം കണ്‍വീനര്‍ അശോകന്‍ മാസ്റ്റര്‍, ശശിലേഖ ടീച്ചര്‍, ദീപക് മാസ്റ്റര്‍, പ്രീത ടീച്ചര്‍ എന്നിവര്‍ അനുമോദനങ്ങളര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് ശബരീനാഥ് നാടന്‍പാട്ട് അവതരിപ്പിച്ചു.

വനിതാ ദിനം 2022

ലോക വനിതാ ദിനത്തിൽ ഉഷ ടീച്ചർക്ക് സ്നേഹാദരവുമായി നീലേശ്വരം ജനമൈത്രീ പോലീസും ,കക്കാട്ട് ഗവ ഹയർ സെക്കന്ററി സ്കൂളിലെ കുട്ടിപ്പോലീസുകളും. ഇന്ന് രാവിലെ നീലേശ്വരം പാലക്കാട്ടെ വീട്ടിലെത്തിയാണ് DEO ആയി വിരമിച്ച ഉഷ ടീച്ചർക്ക് SPC കാഡറ്റുകളും ജനമൈത്രീ പോലീസും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചത്. ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ജീവകാരുണ്യ പ്രവർത്തകയുമായ ഉഷടീച്ചർ തന്റെ അനുഭവങ്ങൾ കുട്ടികളോട് പങ്കു വച്ചു. ടീച്ചറുടെ ഭർത്താവ് യു ശശി മേനോൻ , വാർഡ് കൗൺസിലർ ശ്രീമതി ഇ അശ്വതി,ജനമൈത്രീ ബീറ്റ് ഓഫീസ്സർമാരായ പ്രദീപൻ കോതോളി, എം ശൈലജ, SPC യുടെ ചാർജ് വഹിക്കുന്ന അധ്യാപകർ ശ്രീ മഹേഷ് എം, തങ്കമണി.പി, മറ്റ് അധ്യാപകരായ ശ്രീ രവീന്ദ്രൻ കെ , യശോദ പി , SPC ഗാർഡിയൻ ശ്രീ പ്രകാശൻ പി SPC കാഡറ്റുകൾ എന്നിവർ പങ്കെടുത്തു.

ഉല്ലാസ ഗണിതം

2021-22 വർഷത്തെ ഉല്ലാസഗണിതം രക്ഷാകർതൃ ശില്പശാല 08/03/2022 ന് പി ടി എ പ്രസി‍ന്റ് ശ്രീ കെ വി മധുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ വിജയൻ മാസ്റ്റർ സ്വാഗതഭാഷണം നടത്തി.പ്രിൻസിപ്പൽ ശ്രീ സതീശൻ മാസ്റ്റർ ആശംസകളർപ്പിച്ച് സംസാരിച്ചു. ശ്രീമതി ത്രിവേണി ടീച്ചർ വിഷയാവതരണം നടത്തി. സി ‍പി ടി എ പ്രതിനിധി ശ്രീ ഭാസ്കരൻ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. ഗണിത പഠനത്തിൽ കളികളുടെയും ഗണിതോപകരണങ്ങളുടെയും പ്രാധാന്യം ഉത്ഘാടകൻ എടുത്ത് പറഞ്ഞു. ഗണിത കേളികൾക്കാവശ്യമായ പഠനോപകരണങ്ങൾ നിർമ്മിക്കുകയും അവ ഉപയോഗിച്ച് എങ്ങിനെ ഗണിത പഠനം ആസ്വാദ്യകരമാക്കാമെന്നും ഓരോ രക്ഷിതാവും കളികളിലൂടെ പരിചയപ്പെട്ടു. ഈ ഓരോ പ്രവർത്തനത്തിലൂടെയും കുട്ടി നേടുന്ന പഠന നേട്ടങ്ങൾ എന്തൊക്കെയാണെന്ന് അധ്യാപകർ രക്ഷിതാക്കളെ ബോധ്യപെടുത്തി. ഗണിതോപകരണങ്ങൾ ഉപയോഗിച്ച് കുട്ടിയും രക്ഷിതാവും കളികളിൽ ഏർപ്പെട്ട് കുട്ടികളിലെ ഗണിത പഠന വിടവ് പരിഹരിക്കാൻ ഓരോ രക്ഷിതാവും ശ്രദ്ധിക്കണമെന്ന് ഓർമ്മപെടുത്തി.

മോട്ടിവേഷൻ ക്ലാസ്സ്

ഈ വർഷം (2022മാർച്ച് മാസം)പരീക്ഷ എഴുതുന്ന കുട്ടികൾക്കായി 28/02/2022 ന് മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.ശ്രീ പ്രദീപൻ മാലോം ക്ലാസ്സ് കൈകാര്യം ചെയ്തു. പരീക്ഷയെ എങ്ങിനെ ഭയമില്ലാതെ അഭിമുഖീകരിക്കാമെന്നും പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെകുറിച്ചും ക്ലാസ്സില്‍ വിശദീകരിച്ചു. പ്രകാശൻ മാസ്റ്റർ സ്വാഗതവും നന്ദന എൻ എസ് നന്ദിയും പറഞ്ഞു.

ഹോക്കി കിറ്റ് വിതരണം

കാസർഗോഡ് ജില്ലാ ഹോക്കി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കക്കാട്ട് സ്കൂളിൽ ഹോക്കി സ്റ്റിക്ക് വിതരണം ചെയ്തു. പദ്ധതിയുടെ ഉത്ഘാടനം മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രി വി പ്രകാശൻ നിർവ്വഹിച്ചു.

റിപ്പബ്ലിക്ക് ദിനാഘോഷം 2022

റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ ഒൻപത് മണിക്ക് സ്കൂളിൽ പതാക ഉയർത്തി. സ്റ്റുഡന്റ് പോലീസ, സ്കൗട്ട് &ഗൈഡ്സ് അംഗങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്റ്റുഡന്റ് കേഡറ്റ് അംഗങ്ങൾ അവരുടെ വീടുകളിലും പതാക വന്ദനം നടത്തി. ഹിന്ദി അധ്യാപക് മഞ്ചിന്റെ ആഭിമുഖ്യത്തിൽ ഒൺലൈൻ ക്വിസ് മത്സരവും പ്രസംഗമത്സരവും സംഘടിപ്പിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "ബഹുസ്വര ഇന്ത്യ" എന്ന വിഷയത്തിൽ പ്രസംഗമത്സരം സംഘടിപ്പിച്ചു. ഹിന്ദി അധ്യാപക് മഞ്ച് ഹൊസ്ദുർഗ് ഉപജില്ല നടത്തിയ ഓൺലൈൻ ക്വിസ്സ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ കൃഷ്ണജ ബാലകൃഷ്ണൻ (8C) ഒന്നാം സ്ഥാനവും, നിദാൽ അബ്ദുൾ ഹമീദ് (10B)രണ്ടാം സ്ഥാനവും , അനന്യ കെ(8A)മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യു പി വിഭാഗത്തിൽ ശിവപ്രസാദ് കെ വി (5D) ഒന്നാം സ്ഥാനവും, ശ്രീവീണ കെ( 6B)രണ്ടാം സ്ഥാനവും, ആദിദേവ് കെ (7A), ശ്രീനന്ദ് കെ(5D)എന്നിവർ മൂന്നാം സ്ഥാനവും നേടി. പ്രസംഗമത്സരത്തിൽ ദേവനന്ദ പി (7) മൂന്നാം സ്ഥാനം നേടി. എൽ പി വിഭാഗം കുട്ടികൾക്കായി ഓൺലൈനായി പ്രസംഗമത്സരം, ദേശഭക്തിഗാന മത്സരം, റിപ്പബ്ലിക് ദിന പതിപ്പ് തയ്യാറാക്കൽ എന്നീ മത്സരങ്ങൾ നടന്നു.

സധൈര്യം- സ്വയം പ്രതിരോധ പരിശീലനം

ഹൊസ്ദുർഗ് ബി ആർ സിയുടെ നേതൃത്വത്തിൽ മടിക്കൈ പഞ്ചായത്തിലെ സ്കൂളിലെ പെൺകുട്ടികൾക്കി നടത്തുന്ന സ്വയം പ്രതിരോധപരിശീലനത്തിന്റെ(സധൈര്യം) ഉത്ഘാടനം മടിക്കൈ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രമാ പത്മനാഭൻ ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി രാധാ എം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി സതീഷ് സ്വാഗതവും ബി ആർ സി ട്രെയിനർ സജീഷ് യു വി നന്ദിയും പറഞ്ഞു.. ഹെഡ്മാസ്റ്റർ പി വി‍ജയൻ , പി ടി എ പ്രസിഡന്റ് കെ വി മധു, സ്റ്റാഫ് സെക്രട്ടറി പ്രകാശൻ പി വി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് ഇൻസ്ട്രക്ടർ ശ്രീ സെബാസ്റ്റ്യൻ ക്ലാസ്സ് കൈകാര്യം ചെയ്തു.