തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Friday 23 December 2022

ക്രിസ്മസ് ആഘോഷം

2022ലെ ക്രിസ്മസ് ആഘോഷം ഡിസംബർ 23 ന് വിവിധ പരിപാടികളോടെ ആഘോഷിച്ചു. രക്ഷിതാക്കൾക്കായി കേക്ക് പ്രദർശന മത്സരം, കുട്ടികൾക്ക് കേക്ക് വിതരണം, ആശംസാകാർഡ് നിർമ്മാണം, പുൽക്കൂട് ഒരുക്കൽ, സാന്റാക്ലോസ് എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി. പരിപാടികൾ മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി‍ഡന്റ് ശ്രീ വി പ്രകാശൻ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു അധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ, എസ് എം സി ചെയർമാൻ ശ്രീ ടി പ്രകാശൻ, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

Thursday 8 December 2022

ലിറ്റില്‍ കൈറ്റ്സ് ഏകദിന ക്യാമ്പ്

ലിറ്റില്‍ കൈറ്റ്സ് 2021-24 ബാച്ചിന്റെ സ്കൂള്‍തല ഏകദിന ക്യാമ്പ് ഡിസംബര്‍ 3 ശനിയാഴ്ച നടന്നു. കുട്ടികള്‍ക്ക് ആനിമേഷന്‍, പ്രോഗ്രാമിങ്ങ് മൊബൈല്‍ ആപ്പ് എന്നി മേഖലകളില്‍ പരിശീലനം നല്കി. കൈറ്റ് മാസ്റ്റര്‍ കെ സന്തോഷ്, മിസ്ട്രസ്സ് സി ഷീല എന്നിവര്‍ നേതൃത്വം നല്കി.ഉജ്വല്‍ ഹിരണ്‍, കെ ഷറഫുള്ള, ഫാത്തിമത്ത് ഫിദ എന്നിവര്‍ സംസാരിച്ചു

മില്ലറ്റ് ഫെസ്റ്റ്

അന്താരാഷ്ട്ര മില്ലറ്റ് വർഷാചരണത്തോടനുബന്ധിച്ച് ഇന്ന് എൽ പി വിഭാഗത്തിലെ കൊച്ചുമക്കളും അവരുടെ രക്ഷിതാക്കളും ക്ലാസധ്യാപകരും ചേർന്ന് മില്ലറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു.ഹെഡ്മാസ്റ്റർ പി വിജയന്‍, വത്സൻ പിലിക്കോട്, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശന്‍ , പി ടി എ പ്രസിഡൻ്റ് കെ വി മധു, മറ്റധ്യാപകർ എന്നിവര്‍ സന്നിഹിതരായി.

പച്ചക്കറി തോട്ടം

കുട്ടികളുടെ വക പച്ചക്കറിതോട്ട തോട്ടത്തിന് തുടക്കം കുറിച്ചു

പ്രതിമാസ വായന പുരസ്കാര വിതരണവും കലാപ്രതിഭകൾക്ക് അനുമോദനവും

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിമാസ വായന പുരസ്കാര വിതരണവും ഹൊസ്ദുർഗ് ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ UP വിഭാഗത്തിലെയും, LP, ഹൈസ്കൂൾ വിഭാഗത്തിലെയും കലാപ്രതിഭകളെ അനുമോദിക്കുകയും ചെയ്തു.കണ്ണൂർ യൂണിവേഴ്സിറ്റി മുൻ പരീക്ഷാ കൺട്രോളർ പ്രൊഫ.കെ.പി.ജയരാജൻ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി .വായനയും അനുഭവങ്ങളും അദ്ദേഹം വിദ്യാർത്ഥികളുമായി പങ്കുവെച്ചു.വിജയ് പ്രശാന്ത്( 3 A), ആയിഷ റീഹ(7B), ഫാത്തിമ എൻ.പി (8C)എന്നീ വിദ്യാർത്ഥികൾ വായന പുരസ്കാരം ഏറ്റുവാങ്ങി. മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.പ്രകാശൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി.വിജയൻ, ഡോ. വത്സൻ പിലിക്കോട്, സീനിയർ അസിസ്റ്റൻ്റ് കെ.സന്തോഷ്, സ്റ്റാഫ് സെക്രട്ടറി പി.വി പ്രകാശൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.വിദ്യാരംഗം കോഡിനേറ്റർ ഡോ.പി.കെ.ദീപക് സ്വാഗതവും അസിസ്റ്റൻ്റ് കോഡിനേറ്റർ ടി.വി.സുധീർ കുമാർ നന്ദിയും പറഞ്ഞു.

ജില്ലാ കലോത്സവത്തില്‍ കാര്‍ട്ടൂണില്‍ സഞ്ജയ് തന്ത്രിക്ക് രണ്ടാം സ്ഥാനം

ചായ്യോത്ത് വച്ച് നടന്ന കാസര്‍ഗോഡ് ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ കാര്‍ട്ടൂണില്‍ പത്താം തരത്തിലെ സ‍ഞ്ജയ് തന്ത്രി എ ഗ്രേഡോഡ് കൂടി രണ്ടാം സ്ഥാനം നേടി.

ശ്രീനിവാസ രാമാനുജന്‍ പേപ്പര്‍ പ്രസന്റേഷന്‍- മാധവ് സംസ്ഥാനതലത്തിലേക്ക്

കാസര്‍ഗോഡ് ജില്ലതല ശ്രീനിവാസ രാമാനുജന്‍ പേപ്പര്‍ പ്രസന്റേഷനില്‍ ഒന്നാം സ്ഥാനം നേടി ഒന്‍പതാം ക്ലാസ്സിലെ മാധവ് ടി വി സംസഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി

പലഹാരമേള

ഒന്നാം ക്ലാസിലെ പഠനാനുബന്ധ പ്രവർത്തനമായി ഒരുക്കിയ പലഹാരമേള ആവേശകരമായ അനുഭവമായി. രക്ഷിതാക്കളും അധ്യാപകരും ചേർന്നൊരുക്കിയ വൈവിധ്യമാർന്ന വിഭവങ്ങളാൽ സമ്പന്നമായ മേളയ്ക്ക് പിടിഎ പ്രസിഡൻ്റ് മധുവേട്ടന്റേയും എസ് എം സി ചെയർമാൻ പ്രകാശേട്ടന്റേയും സാന്നിധ്യം മാറ്റ് കൂട്ടി.കോവിഡിന്റെ അടച്ചിടലിൽ ഈ മേളകളൊക്കെ നഷ്ടമായിപ്പോയ രണ്ട്, മൂന്ന് ക്ലാസുകളെക്കൂടി ഒപ്പം ചേർത്തു പിടിച്ചപ്പോൾ അവർക്കത് നവ്യാനുഭവമായി; നാലാം ക്ലാസുകാർക്ക് ഓർമ പുതുക്കലും. ഹൈസ്കൂൾ തലം വരെയുള്ള എല്ലാ അധ്യാപകരും ഓഫീസ് സ്റ്റാഫംഗങ്ങളും ഒപ്പം ചേർന്നു.

സബ്‍ജില്ലാ കലോത്സവം യു പി ഓവറോള്‍ ചാമ്പ്യന്‍സ്

കാഞ്ഞങ്ങാട് വച്ച് നടന്ന ഹൊസ്ദുര്‍ഗ് സബ്‍ജില്ലാ കലോത്സവത്തില്‍ കക്കാട്ട് സ്കൂളിന് മികച്ച മുന്നേറ്റം. ഉപജില്ലയിൽ കലാപ്രതിഭകളെ കൊണ്ട് ഏറ്റവും മുന്നിൽ നിൽക്കുന്ന സർക്കാർ സ്കൂളാകാന്‍ കക്കാട്ട് സ്കൂളിന് സാധിച്ചു. യു പി വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായി.

Sunday 13 November 2022

സംസഥാന ശാസ്ത്രോത്സവം- ആര്യനന്ദയക്ക് ഒന്നാം സ്ഥാനം

എറണാകുളത്ത് വച്ച് നടന്ന 2022ലെ ശാസ്ത്രോത്സവത്തിൽ പ്രവർത്തി പരിചയമേളയിൽ മെറ്റൽ എന്ഗ്രേവിങ്ങിൽ ആര്യനന്ദയ്ക്ക് എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചു. ബാംബു പ്രൊഡക്ടിൽ പ്രത്യുഷ് വി വി എ ഗ്രേഡ് നേടി. ശാസ്തമേള സ്റ്റിൽ മോഡലിൽ വാഗ്ദശ്രീ പ്രശാന്ത്, മന്ത്ര പ്രഭാകർ എന്നിവർക്ക് ബി ഗ്രേഡ് ലഭിച്ചു.

സബ്‍ജില്ലാ കായിക മേളയ്ക്ക് തിരി തെളിഞ്ഞു

ഹോസ്ദുർഗ് ഉപജില്ലാ സ്കൂൾ കായികമേളയ്ക്ക് കക്കാട്ട് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി. വിവിധ സ്കൂളിലെ കായിക താരങ്ങളും കക്കാട്ട് സ്കൂളിലെ എസ് പി സി, സ്കൗട്ട് &ഗൈഡ്സ് , ജെ ആർ സി യൂണിറ്റുകളിലെ കുട്ടികളും അണിനിരന്ന മാർച്ച് പാസ്റ്റിൽ കാഞ്ഞങ്ങാട് എം എൽ എ ശ്രീ ഇ ചന്ദ്രശേഖരൻ സല്യൂട്ട് സ്വീകരിച്ചു. സ്കൂളിലെ അധ്യാപകനായ ശ്രീ പി ഹരിനാരായണൻ എഴുതി ചിട്ടപെടുത്തിയ സ്വാഗതഗാനത്തോടെ ചടങ്ങ് ആരംഭിച്ചു.ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് എം എൽ എ ശ്രീ ഇ ചന്ദ്രശേഖരൻ കായികമേള ഉത്ഘാടനം ചെയ്തു. എ ഇ ഒ ശ്രീ അഹമ്മദ് ഷെരീഫ് കുരിക്കൽ പതാക ഉയർത്തി. ഹെഡ്മാസ്റ്റർ പി വിജയൻ സ്കൂൾ പതാക ഉയർത്തി. കാർത്തിക് സി മാണിയൂർ കായിക താരങ്ങൾത്ത് പ്രതിജ്ഞ ചൊല്ലികൊടുത്തു. സംഘാടക സമിതി ചെയർമാൻ ശ്രീ വി പ്രകാശന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രിൻസിപ്പൽ കെ ഹേമലത സ്വാഗതം പറഞ്ഞു. ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ നാരായണൻ,വാർഡ് മെമ്പർ ശ്രീമതി രാധ, കെ പ്രഭാകരൻ, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശൻ,എസ് എം സി ചെയർമാൻ ടി പ്രകാശൻ, പി ടി എ പ്രസിഡന്റ് കെ വി മധു എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് കെ സന്തോഷ് നന്ദി പറഞ്ഞു.

പാഠ്യ പദ്ധതി പരിഷ്കരണം -ജനകീയ ചർച്ച

പാഠ്യ പദ്ധതിയുമായി ബന്ധപെട്ട് നടത്തുന്ന ജനകീയ ചർച്ച 9/11/22ബുധനാഴ്ച ഉച്ചയ്ക്ക് 2മണിക്ക് നടന്നു. സൂധിർകുമാർ ടി വി ചർച്ച നയിച്ചു. വൽസൻ പിലിക്കോട് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശ്രീമതി കെ രാധ, പ്രിൻസിപ്പൽ ശ്രീമതി ഹേമലത എന്നിവർ സംസാരിച്ചു.

സബ്‍ജില്ലാ കലോത്സവം- ദീപശിഖപ്രയാണവും ഘോഷയാത്രയും

ഹോസ്ദുർഗ് ഉപജില്ലാ സ്കൂൾ കായികമേളയുടെ വരവറിയിച്ച് ആലിങ്കീലിൽ നിന്ന് കക്കാട്ട് ഗവ. ഹയർ സെക്കന്ററി സ്കൂളിലേക്ക് വർണ്ണശബളമായ വിളംബര ഘോഷയാത്ര നടത്തി . വിദ്യർത്ഥികളും അധ്യാപകരും നാട്ടുകാരും കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും അടക്കം നൂറ് കണക്കിന് ആളുകൾ ഘോഷയാത്രയിൽ പങ്കെടുത്തു. നീലേശ്വരം എൻ കെ ബി എം എ. യു.പി സ്കൂളിൽ വച്ച് നഗരസഭാ ചെയർ പേർസൺ ശ്രീമതി ടി വി ശാന്ത ദിപശിഖ കൈമാറി. എ വിധുബാല അധ്യക്ഷയായി. ഹൊസ്ദുർഗ് എ ഇ ഒ ശ്രീ അഹമ്മദ് ഷെരീഫ് കുരിക്കൾ, കെ കെ ഹേമലത, HSDSGAസെക്രട്ടറി ശ്രീ ധനേഷ് എന്നിവർ സംസാരിച്ചു. പി ഹരിനാരായണൻ സ്വാഗതവും ശ്രീ പി രാജേഷ് നന്ദിയും പറഞ്ഞു. നീലേശ്വരം ബസ്‍സ്റ്റാൻഡ്,കോൺവെന്റ് ജംക്ഷൻ, ചിറപ്പുറം, ആലിങ്കീൽ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം സ്കൂളിൽ വച്ച് ഹെഡ് മാസ്റ്റർ ശ്രീ പി വിജയൻ, പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു എന്നിവർ ചേർന്ന് ദിപശിഖ ഏറ്റ് വാങ്ങി.

Tuesday 1 November 2022

ലഹരി വിരുദ്ധ ക്യാമ്പെയിന്‍

 ലഹരി മുക്തകേരളം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടത്തിവരുന്ന ലഹരി വിരുദ്ധ ക്യാമ്പെയിനിന്റെ ഭാഗമായി നവംബര്‍ 1  ചെവ്വാഴ്ച കുട്ടികളും അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് ലഹരിക്കെതിരെ ജനകീയ ശൃംഖല സ‍ഷ്ടിച്ചു. ബങ്കളം ടൗണില്‍ വച്ച് നടന്ന ചടങ്ങില്‍ എസ് പി സി , സ്കൂട്ട് യൂണിറ്റ് കുട്ടികള്‍ ലഹരി ബോധവത്കരണത്തിന്റഎ ഭാഗമായി ഫ്ളാഷ് മോബ് അവതരിപ്പിച്ചു. കാര്‍ത്തിക് ടി ജെ യുടെ മാജിക്കും അസ്മീലിന്റെ ലഹരിവിരുദ്ധ മാപ്പിളപ്പാട്ടും നടന്നു. അഭിനവ് സജിത്ത് , കാര്‍ത്തിക് സി മാണിയൂര്‍ എന്നിവരുടെ ഇന്ററാക്ടീവ് ടോക്ക് ഷോയും സംഘടിപ്പിച്ചു. കുട്ടികള്‍ ലഹരി വിരുദ്ധ പ്രതിജ്‍ഞ എടുത്തു. പരിപാടിയുടെ അവസാനം പ്രതീകാത്മകമായി ലഹരി ഭീകരനെ തൂക്കിലേറ്റി.





കേരളപ്പിറവി ദിനാഘോഷം

 കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയും സാമൂഹ്യശാസ്ത്ര ക്ലബ്ബും സംയുക്തമായി കേരളപ്പിറവി ദിനാഘോഷം നടത്തി.ഡോ. വത്സൻ പിലിക്കോട് മൺചെരാതിൽ മലയാളദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രഭാഷണവും നടത്തി.കേരളം എന്ന സംസ്ഥാനത്തിൻ്റെ അടിസ്ഥാനം മലയാളമാണെന്നും നാട്ടു മൊഴികളിലും നാടൻ കലകളിലും എങ്ങനെയൊക്കെയാണ് നമ്മുടെ പൂർവ്വികർ ഭാഷയുടെ സൗന്ദര്യം കാത്തുസൂക്ഷിച്ചതെന്നും പുതുതലമുറ ഭാഷയിലൂടെ നഷ്ടപ്പെടുത്തുന്നത് നമ്മുടെ സംസ്കാരത്തെയാണെന്നും അദ്ദേഹം പ്രഭാഷണത്തിൽ സൂചിപ്പിച്ചു.പ്രഭാഷകൻ്റെ ഓരോ വാക്കിലും ലയിച്ചിരുന്ന സദസ്സിനെ സൃഷ്ടിക്കുക എന്ന മാന്ത്രികതയാണ് വത്സൻ മാഷ് ഇന്ന് കാഴ്ചവെച്ചത്. സീനിയർ അസിസ്റ്റൻറ് കെ.സന്തോഷ് അധ്യക്ഷത വഹിച്ചു.വിദ്യാരംഗം കോ ഡിനേറ്റർ ഡോ.പി.കെ.ദീപക് സ്വാഗതവും സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കോഡിനേറ്റർ എം.മഹേശൻ നന്ദിയും പറഞ്ഞു. സ്കൂൾ ലീഡർ അമൻ പി.വിനയ് കുട്ടികൾക്ക് മാതൃഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ അക്ഷരമരം ഒരുക്കി.





 

Thursday 27 October 2022

ഹൊസ്ദുർഗ് ഉപജില്ലാ ശാസ്ത്രോത്സവം കക്കാട്ട് സ്കൂളിന് മികച്ച നേട്ടം

പാണത്തുരിൽ വച്ച് നടന്ന ഹൊസ്ദുർഗ് ഉപജില്ലാ ശാസ്ത്രോത്സവത്തിൽ 540പോയിന്റുമായി കക്കാട്ട് സ്കൂൾ ഓവറോൾ മൂന്നാം സ്ഥാനം നേടി. ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനവും, സേഷ്യൽ സയൻസ്, പ്രവൃത്തി പരിചയമേള എന്നിവയിൽ രണ്ടാം സ്ഥാനവും നേടി. ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംപ്രൊവൈസ്ഡ് എക്സിപെരിമെന്റ് ഒന്നാം സ്ഥാനം( അമൻ പി വിനയ് , കാർത്തിക് സി മാണിയൂർ) , വർക്കിങ്ങ് മോഡൽ ഒന്നാംസ്ഥാനം( ഉജ്ജ്വൽ ഹിരൺ. അമൽ ശങ്കർ) , സ്റ്റിൽ മോഡൽ രണ്ടാം സ്ഥാനം( വാഗ്ദശ്രീ പ്രശാന്ത് , മന്ത്ര പ്രഭാകർ) വിജയികളായി. എൽ പി വിഭാഗത്തിൽ സിമ്പിൾ എക്സപെരിമെന്റ് ഒന്നാം സ്ഥാനം( അലൻ, ആരാധ്യ) കളക്ഷൻ , മോഡൽ ഒന്നാംസ്ഥാനം (നന്ദിത, വൈഗ)എന്നിവർ സമ്മാനങ്ങൾ നേടി. ഹയർ സെക്കന്ററി വർക്കിങ്ങ് മോഡലിൽ ഇർഫാൻ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. യു പി വിഭാഗം വർക്കിങ്ങ് മോഡലിൽ എ ഗ്രേഡോടെ ഋതുരാജ് രണ്ടാം സ്ഥാനം നേടി. സ്റ്റിൽമോഡലിൽ ശ്രീനന്ദ വി ആർ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി
ഇംപ്രൊവൈസ്ഡ് എക്സിപെരിമെന്റ് ഒന്നാം സ്ഥാനം( അമൻ പി വിനയ് , കാർത്തിക് സി മാണിയൂർ)
യു പി വിഭാഗം സ്റ്റില്‍ മോഡൽ മൂന്നാം സ്ഥാനം -അതുല്‍ ദേവി, ശ്രീനന്ദ
യു പി വിഭാഗം വര്‍ക്കിങ്ങ്  മോഡൽ രണ്ടാം സ്ഥാനം- ഋതുരാജ്, ശരണ്യ
ഹൈസ്കൂള്‍ വിഭാഗം റിസര്‍ച്ച് ടൈപ്പ് പ്രൊജക്ട് നാലാം സ്ഥാനം- നുസ ഷംസുദ്ദീന്‍, ഫിദ റഷീദ്
എല്‍ പി കളക്ഷന്‍/മോഡൽ ഒന്നാംസ്ഥാനം-നന്ദിത, വൈഗ
ഹൈസ്കൂള്‍ സ്റ്റില്‍ മോഡല്‍-രണ്ടാംസ്ഥാനം- വാഗ്ദശ്രീ, മന്ത്ര പ്രഭാകര്‍
ഹൈസ്കൂള്‍ വര്‍ക്കിങ്ങ് മോഡല്‍ ഒന്നാംസ്ഥാനം- ഉജ്ജ്വല്‍ ഹിരണ്‍, അമല്‍ ശങ്കര്‍
എല്‍ പി സിമ്പിള്‍ എക്സ്പെരിമെന്റ് ഒന്നാംസ്ഥാനം- അലന്‍ , ആരാധ്യ

വയലാർ അനുസ്മരണം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം നടത്തി. ഹെഡ്മാസ്റ്റർ ശ്രീ.പി.വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.5A ക്ലാസ്സിലെ അശ്വഘോഷ് സി.ആർ.വയലാർ അനുസ്മരണ പ്രഭാഷണം നടത്തി. വിദ്യാരംഗം കോഡിനേറ്റർ ഡോ.പി.കെ.ദീപക് അധ്യക്ഷത വഹിച്ചു. ജോ.കോഡിനേറ്റർ ടി.വി.സുധീർ കുമാർ സംസാരിച്ചു.വിദ്യാരംഗം സ്കൂൾ തല കൺവീനർ മാളവിക രാജൻ സ്വാഗതവും ജോ.കൺവീനർ മിൻഹ സജൗത്ത് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ഗാനാർച്ചനയിൽ ശ്രീവിദ്യ ടീച്ചർ, സൗമിനി ടീച്ചർ, ശാന്ത ടീച്ചർ എന്നിവരും ശ്രീലക്ഷ്മി (10A) ശാംഭവി (7A) നമസ്യ (6A) എന്നീ വിദ്യാർത്ഥികളും വയലാറിൻ്റെ കവിതകളും ഗാനങ്ങളും ആലപിച്ചു.

കൂട്ടയോട്ടം

എസ് പി സി യുടെ ആഭിമുഖ്യത്തിൽ ലഹരി ബോധവത്കരണത്തിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. പി ടി പ്രസിഡന്റ് ശ്രീ കെ വി മധു ഫ്ലാഗ് ഓഫ് ചെയ്തു. ജനമൈത്രി പോലീസ് ഓഫീസർമാരായ പ്രദീപൻ കെ വി, സുപ്രിയ കെ.വി , ഹെഡ്മാസ്റ്റർ പി വിജയൻ, പി ടി പ്രസിഡന്റ് ശ്രീ രെ വി മധു, സുധീർമാസ്റ്റർ, മഹേശൻ മാസ്റ്റർ, തങ്കമണി ടീച്ചർ എന്നിവർ നേതൃത്വംനല്കി.

2022എൽ എസ് എസ് , യു എസ് എസ് പരീക്ഷയിൽ മികച്ച വിജയം

2022ലെ എൽ എസ് എസ്, യു എസ് എസ് പരീക്ഷയിൽ സബ്‍ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കുട്ടികളെ വിജയിപ്പിച്ച് കക്കാട്ട് സ്കൂൾ മികച്ചനേട്ടം കൈവരിച്ചു. എൽ എസ് എസ് പരീക്ഷയിൽ 21 കുട്ടികളും യു എസ് എസ് പരീക്ഷയിൽ 16 കുട്ടികളും വിജയികളായി.
LSS WINNERS
USS WINNERS