Friday, 23 December 2022
ക്രിസ്മസ് ആഘോഷം
2022ലെ ക്രിസ്മസ് ആഘോഷം ഡിസംബർ 23 ന് വിവിധ പരിപാടികളോടെ ആഘോഷിച്ചു. രക്ഷിതാക്കൾക്കായി കേക്ക് പ്രദർശന മത്സരം, കുട്ടികൾക്ക് കേക്ക് വിതരണം, ആശംസാകാർഡ് നിർമ്മാണം, പുൽക്കൂട് ഒരുക്കൽ, സാന്റാക്ലോസ് എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി. പരിപാടികൾ മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു അധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ, എസ് എം സി ചെയർമാൻ ശ്രീ ടി പ്രകാശൻ, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment