തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Wednesday 22 June 2022

എസ് എസ് എല്‍ സിക്ക് വീണ്ടും 100ശതമാനം

2022 എസ് എസ് എല്‍ സി പരീക്ഷയില്‍ കക്കാട്ട് സ്കൂളിന് നൂറ് ശതമാനം വിജയം. തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷമാണ് കക്കാട്ട് സ്കൂള്‍ ഈ നേട്ടം കൈവരിക്കുന്നത്. 198 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 37കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും A പ്ലസ്സും, 17കുട്ടികള്‍ക്ക് ഒന്‍പത് വിഷയങ്ങളില്‍ A പ്ലസ്സും ലഭിച്ചു. മടിക്കൈ പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ എ പ്ലസ്സുകള്‍ നേടിയ വിദ്യാലയം എന്ന നേട്ടവും കക്കാട്ട് സ്കൂളിന് ലഭിച്ചു. അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, പി ടി എ, എസ് എം സി എന്നിവരുടെ പരിശ്രമഫലമായാണ് ഈ നേട്ടം കൈവരിക്കാന്‍ പറ്റിയത്.

പ്രകൃതിയെ അറിയാൻ

പ്രകൃതിയെ അറിയാൻ റാണിപുരം സന്ദർശിച്ചും അശരണർക്ക് സഹായവുമായി അമ്പലത്തറ സ്നേഹാലയം സന്ദർശിച്ചും കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ SPC കാഡറ്റുകൾ .കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ 87 ഓളം SPC കാഡറ്റുകൾ റാണിപുരം സന്ദർശിച്ചു. കാടിനെക്കുറിച്ചും പക്ഷിമൃഗങ്ങളെ ക്കുറിച്ചും റാണിപുരത്തിന്റെ പ്രത്യേകതയെക്കുറിച്ചും ബീറ്റ് ഫോറസ്റ്റ് ഓഫീസ്സർ ശ്രീമതി സിനി, ഫോറസ്റ്റ് വാച്ചർമാരായ ശ്രീ അനൂപ് ,ശ്രീ ശരത് എന്നിവർ വിശദീകരിച്ചു. വൈകുന്നേരം അമ്പലത്തറ സ്നേഹാലയത്തിൽ കാരുണ്യ സ്പർശവുമായി എത്തിയ SPC കാഡറ്റുകൾ ആവശ്യ ഭക്ഷണസാധനങ്ങൾ സ്നേഹാലയം ഡയരക്ടർ ശ്രീ ഇശോദാസിന് നൽകുകയും, അദ്ദേഹം കാഡറ്റുകൾക്ക് അന്തേവാസികളെ പരിചയപ്പെടുത്തുകയും ചെയ്തു. യാത്രയ്ക്ക് SPC ചുമതലയുളള അധ്യാപകരായ ശ്രീ മഹേശൻ എം, ശ്രീമതി പി.പി. തങ്കമണി, SMC ചെയർമാൻ ശീ ടി പ്രകാശൻ , ജനമൈത്രീ ബീറ്റ് ഓഫീസ്സർ പ്രദീപൻ കോതോളി എന്നിവർ നേതൃത്വം നല്കി. യാത്രയിൽ SPC കാഡറ്റുകളുടെ രക്ഷിതാക്കളും പങ്കെടുത്തു.

Tuesday 7 June 2022

പരിസ്ഥിതി ദിനാചരണം

സയന്‍സ് ക്ലബ്ബ് , സോഷ്യല്‍ സയന്‍സ് ക്ലബ്ബ് , വിദ്യാരംഗം കലാ സാഹിത്യവേദി എന്നിവുയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി തിങ്കളാഴ്ച 'പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം' എന്ന വിഷയത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. കൂടാതെ ഓരോ ക്ലാസ്സും ഒരു വൃക്ഷത്തൈ കൊണ്ടുവരികയും അത് തിങ്കളാഴ്ച നടന്ന ചടങ്ങിൽ സ്കൂൾ പരിസരത്ത് നടുകയും ചെയ്തു. പ്രിന്‍സിപ്പല്‍ കെ സതീശന്‍, ഹെഡ്മാസ്റ്റര്‍ പി വിജയന്‍, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശന്‍, സീനിയര്‍ അസിസ്റ്റന്റ് കെ പ്രീത, സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ രജിഷ പി വി,പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍ അനീഷ്, വിദ്യാരംഗം കണ്‍വീനര്‍ ടി അശോക് കുമാര്‍ ,കെ വി അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
എന്നിവര്‍ നേതൃത്വം നല്കി.

എസ് പി സി - പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ജനമൈത്രീ പോലീസ് നീലേശ്വരം, കോസ്റ്റൽ പോലീസ് സ്റ്റേഷൻ തൃക്കരിപ്പൂർ , GHSS കക്കാട് ഇവരുടെ നേതൃത്വത്തിൽ തൈക്കടപ്പുറം പുലിമുട്ടും പരിസരവും ശുചീകരിച്ചു. ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി കേഡറ്റുകൾ ജനമൈത്രി ട്രോമാകെയർ വളണ്ടിയേൾസ് എന്നിവർ പരിസര ശുചീകരണത്തിൽ പങ്കെടുത്തു. നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ശ്രീമതി ടി.പി. ശാന്ത ശുചീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു. കോസ്റ്റൽ SI ശ്രീ ജയരാജ് കെ, SMC ചെയർമാൻ ശ്രീ പ്രകാശൻ T, അധ്യാപകരായ ശ്രീ മഹേശൻ എം , ശ്രീ ജയൻ ടി.വി, തങ്കമണി പി.പി ജനമൈത്രീ ബീറ്റ് ഓഫീസ്സർ പ്രദീപൻ കോതോളി, ശൈലജ എം , സുപ്രിയ കെ.വി പോലീസ് അസോസിയേഷൻ മെമ്പർ ശ്രീ സുരേഷ് കുഞ്ഞി വീട്ടിൽ, ജനമൈത്രീ ട്രോമാ കെയർ വളണ്ടിയർ ഷെരിഫ് കോട്ടപ്പുറം എന്നിവർ സംസാരിച്ചു. കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ദ്വിദിന SPC ക്യാമ്പിന്റെ ഭാഗമായാണ് പരിസ്ഥിതി ദിനത്തിൽ ശുചീകരണ പ്രവർത്തനം നടത്തിയത്.Environmental criminals You are booked എന്ന പ്ലക്കാഡുകൾ SPC കാഡറ്റുകൾ മാലിന്യങ്ങൾ നിക്ഷേപിച്ച സ്ഥലത്ത് സ്ഥാപിച്ചു. പരിസ്ഥിതി ദിനത്തിൽ മാത്രമല്ല കാഡറ്റുകൾ കിട്ടുന്ന സമയങ്ങളിൽ പരിസര ശുചികരണവും ബോധവൽക്കരണവും നടത്തണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ നഗരസഭാ ചെയർപേഴ്സൺ ശ്രീമതി ടി.വി. ശാന്ത കാഡറ്റുകൾക്ക് നിർദ്ദേശം നൽകി.

സ്റ്റുഡന്റ് പോലീസ് സമ്മര്‍ ക്യാമ്പ്

SPC ദ്വിദിന ക്യാമ്പ് കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ PTA പ്രസിഡന്റ് ശ്രീ മധു കെ.വി യുടെ അധ്യക്ഷതയിൽ മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി.പ്രകാശൻ ഉദ്ഘാടനം ചെയ്തു. SPC കാസർഗോഡ് നോഡൽ ഓഫീസ്സർ നാർക്കോട്ടിക്ക് DySP ശ്രീ മാത്യു MA മുഖ്യപ്രഭാഷണം നടത്തി. ശ്രീമതി രാധ വി , (വാർഡ് മെമ്പർ ), ശ്രീമതി പ്രീത കെ (സീനിയർ അസിസ്റ്റന്റ് ) ശ്രീ പ്രകാശൻ ടി (SMC ചെയർമാൻ),ശ്രീ വത്സൻ പിലിക്കോട് സ്രീനിയർ അസിസ്റ്റന്റ് HSSS) , ശ്രീ പ്രകാശൻ പി.വി. സ്റ്റാഫ് സെക്രട്ടറി HS), ശ്രീമതി ഷീന ബി (MPTA പ്രസിഡന്റ്), SPC ചുമതല വഹിക്കുന്ന അധ്യാപകരായ ശ്രീ മഹേശൻ എം, ശ്രീമതി തങ്കമണി പി.പി പി.പി. ,ജനമൈത്രീബീറ്റ് ഓഫീസ്സർ ശ്രീ പ്രദീപൻ കോതോളി, ADI ശ്രീമതി സുപ്രിയ കെ.വി എന്നിവർ സംസാരിച്ചു.

പ്രവേശനോത്സവം 2022

2022 ലെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. ബാന്റ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ സ്കൂളിലേക്ക് ആനയിച്ചു.ചടങ്ങ് മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശന്‍ ഉദ്ഘാടനം ചെയ്ചു. വാര്‍ഡ് മെമ്പര്‍ ശ്രീമതി വി രാധ, ഹെഡ്മാസ്റ്റര്‍ ശ്രീ പി വിജയന്‍, പ്രിന്‍സിപ്പല്‍ ശ്രീ കെ സതീശന്‍ , പി ടി എ പ്രസിഡന്റ് കെ വി മധു , എസ് എം സി ചെയര്‍മാന്‍ ശ്രീ ടി പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കുമാരി വിഷ്ണുപ്രിയ(ഗിരിജ ജ്വല്ലറി കാഞ്ഞങ്ങാട്) നവാഗതര്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

പുസ്തകപ്രകാശനം

കക്കാട്ട് ഗവ, ഹയര്‍സെക്കന്ററി സ്കൂളിലെ പ്ലസ്സ് ടു വിദ്യാര്‍ത്ഥി കെ യദുകൃഷ്ണന്റെ "മനക്കിനാവുകള്‍" എന്ന കവിതാ സമാഹാരം ബഹു, കേരള സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ശ്രീ വി എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതി അംഗം ശ്രീ ഇ പി രാജഗോപാലന്‍ പുസ്തക പരിചയം നടത്തി.

കെട്ടിടോത്ഘാടനവും യാത്രയയപ്പ‍ും

അന്കാരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തപെട്ട കക്കാട്ട് ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പണിത അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഡൈനിങ്ങ് ഹാളിന്റെയും ഓഡിറ്റോറിയത്തിന്റെയും ഉത്ഘാടനം 2022 മെയ് 30 ന് ബഹു. സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ശ്രീ വി എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ബഹു . കാഞ്ഞങ്ങാട് എം എല്‍ എ ശ്രീ ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. വിദ്യാലയത്തില്‍ നിന്നും വിരമിക്കുന്ന ശ്രീ പി എം മധു, ശ്രീമതി കെ സുനിത എന്നിവര്‍ക്കുള്ള ഉപഹാരം മന്ത്രി വിതരണം ചെയ്തു. ചടങ്ങില്‍ സ്കൂള്‍ വികസന സമിതി ചെയര്‍മാന്‍ ശ്രീ വി പ്രകാശന്‍ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണന്‍, മടിക്കൈ ഗ്രാമ പഞ്ചാത്ത് പ്രസി‍‍ഡന്റ് ശ്രീമതി എസ് പ്രീത, വാര്‍ഡ് മെമ്പര്‍ ശ്രീമതി വി രാധ , എസ് എം സി ചെയര്‍മാന്‍ ശ്രീ ടി പ്രകാശന്‍, പി ടി എ പ്രസി‍ഡന്റ് ശ്രീ കെ വി മധു,ശ്രീ എമ സുനില്‍കുമാര്‍( ബി പി സി), ഹെഡ്മാസ്റ്റര്‍ ശ്രീ പി വിജയന്‍ എന്നിവര്‍ സംസാരിച്ചു.പ്രിന്‍സിപ്പല്‍ ശ്രീ സതീശന്‍ പി ചടങ്ങിന് നന്ദി അറിയിച്ചു.തുടര്‍ന്ന് കുട്ടികളും അധ്യാപകരും അവതരിപ്പിച്ച വിവധ കലാപരിപാടികള്‍ അരങ്ങേറി.

"അമ്മ അറിയാന്‍" സൈബര്‍ ബോധവല്‍ക്കരണ ക്ലാസ്സ്

ലിറ്റില്‍ കൈറ്റ്സിന്റെ ആഭിമുഖ്യത്തില്‍ അമ്മമാര്‍ക്കുള്ള സൈബര്‍ ബോധവല്‍ക്കരണ ക്സാസ്സിന്റെ സംസ്ഥാനതല ഉത്ഘാടനത്തോട് അനുബന്ധിച്ച് കക്കാട്ട് സ്കൂള്‍ ലിറ്റില്‍ കൈറ്റ്സിന്റെ ആഭിമുഖ്യത്തില്‍ 2022 മെയ് 7ന് "അമ്മ അറിയാന്‍" ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സംസ്ഥാനതല ഉത്ഘാടനം ബഹു. വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവന്‍കുട്ടി നിര്‍വ്വഹിച്ചു. ചടങ്ങില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ ശ്രീമതി പി സതീദേവി. എ ഡി ജി പി ശ്രീ മനോജ് എബ്രഹാം, ഡി ജി ഇ ശ്രീ ജീവന്‍ ബാബു IAS, കൈറ്റ് CEO ശ്രീ അന്‍വര്‍ സാദത്ത് എനിനവര്‍ സംസാരിച്ചു. തത്സമയം സ്കൂളില്‍ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളായ അലന്‍ സെബാസ്റ്റ്യന്‍, ഭവ്യ, മായ, തൃതീയ എന്നിവര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു.കൈറ്റ് ജിലലാ കോര്‍ഡിനേറ്റര്‍ രാജേഷ് മാസ്റ്റര്‍, മാസ്റ്റര്‍ ട്രെയിനര്‍മാരായ ശ്രീ കെ ശങ്കരന്‍ , ശ്രീ ബാബു എന്‍ കെ, ശ്രീ മനോ‍ജ്, കൈറ്റ് മാസ്റ്റര്‍ കെ സന്തോഷി, കൈറ്റ് മിസ്ട്രസ്സ് ശ്രീമതി ഷീല സി എന്നിവര്‍ നേതൃത്വം നല്കി. ചടങ്ങില്‍ 40 അമ്മമാര്‍ പങ്കെടുത്തു. ചടങ്ങ് വിക്ടേര്‍സ് ചാനലില്‍ തത്സമയം സംപ്രേക്ഷണം ചെയ്തു.