തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Monday 27 November 2017

സംസ്ഥാന പ്രവര്‍ത്തി പരിചയമേള- കക്കാട്ടിന് മികച്ച നേട്ടം

കോഴിക്കോട് വച്ച് നടന്ന സംസ്ഥാന പ്രവര്‍ത്തി പരിചയമേളയില്‍ കക്കാട്ട് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ മികച്ച വിജയം നേടി. മെറ്റല്‍ എന്‍ഗ്രേവിങ്ങ് ഹൈസ്കൂള്‍ വിഭാഗത്തില്‍ ആദിത്യയും യു പി വിഭാഗത്തില്‍ ആര്യനന്ദയും ഒന്നാം സ്ഥാനം നേടി. വുഡ് കാര്‍വിങ്ങ് യു പി വിഭാഗത്തില്‍ വര്‍‍ഷ എ ഗ്രേഡ് നേടി.
Aryananda  UP Metal Engraving First A grade


Varsha -UP Wood carving- A grade

Adithya HS Metal Engraving First A grade

Friday 24 November 2017

ഹൊസ്ദുര്‍ഗ് സബ്ബ്ജില്ലാ കലോല്‍സവം-കക്കാട്ട് സ്കൂളിന് മികച്ച വിജയം

 അമ്പലത്തറ സ്കൂളില്‍ വച്ച് നടന്ന ഹൊസ്ദുര്‍ഗ് സബ്ബ്ജില്ലാ കലോല്‍സവത്തില്‍ കക്കാട്ട് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ മകച്ച വിജയം നേടി.
HS Bhrathanatyam(boys) -Vaibhav  Ist  A Grade
HS Bhrathanatyam(boys) - Sreeshnu M 2nd A Grade
LP Bharathanatyam         - Gourilakshmi 2nd A Grade
Vanchipattu (HS)              - Krishnapriya and Party 2nd A Grade
Mohinyattam (UP)            - Arya A   1st A Grade
HS Mohiniyattam             - Abhinaya Velayudhan   Ist A Grade
Kerala Nadnam (HS)       - Abhinaya Velayudhan Ist A G Grade
LP Folk Dance                 - Gowrilakshmi  2nd A Grade
Urdu Padyamchollal (UP) - Sneha Ist A Grade
Kuchupudi (HS)                - Sreeshnu M  Ist A Grade
Lalithaganam (UP)           -Bhavya Krishnan  Ist A Grade
Lalithaganam (HS boys)  - Abhilash K  Ist A grade



Tuesday 14 November 2017

ഊണിന്റെ മേളം

നാലാം ക്ലാസ്സിലെ ഊണിന്റെ മേളം എന്ന പാഠഭാഗവുമായി ബന്ധപെട്ട് ക്ലാസ്സില‍്‍ ഒരു സദ്യ എന്ന പ്രവര്‍ത്തനം നടത്തി. കുട്ടികളും അധ്യാപകരും വിവിധ തരത്തിലുള്ള വിഭവങ്ങള്‍ കൊണ്ട് വന്ന് സമൃദ്ധമായ സദ്യ ഒരുക്കി.


Monday 6 November 2017

"ശ്രദ്ധ" ഉത്ഘാടനം

3,5,8 ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ശ്രദ്ധ പരിപാടിയുടെ ഉത്ഘാടനം പി.ടി.എ പ്രസിഡന്റ് വി രാജന്‍ നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ ഇ പി രാജഗോപാലന്‍ അധ്യക്ഷം വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി എസ് അനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു. കെ വി ഗംഗാധരന്‍, പി പുഷ്പരാജന്‍, കെ ജെ ഷാന്റി എന്നിവര്‍ ക്ലാസ്സിന് നേത‍ൃത്വം നല്കി.

Tuesday 24 October 2017

സബ്ബ് ജില്ലാ ശാസ്ത്രമേളയില്‍ മികച്ച വിജയം

GVHSS Madikai IIല്‍ വച്ച് നടന്ന ഹൊസ്ദുര്‍ഗ് സബ് ജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവര്‍ത്തി പരിചയ ഐടി മേളയില്‍ കക്കാട്ട് സ്കൂള്‍ മികച്ച വിജയം കരസ്ഥമാക്കി. ഗണിത മേളയില്‍ ഓവറോള്‍ ചാമ്പ്യന്മാരും ശാസ്ത്രമേളയില്‍ റണ്ണര്‍ അപ്പും ആയി . ഐടി മേളയിലും 27പോയിന്റുമായി ഹൈസ്കൂള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടി. സാമൂഹ്യ ശാസ്ത്രമേളയിലും പ്രവര്‍ത്തി പരിചയമേളയിലും മികച്ച വി‍ജയം നേടി.

Wednesday 27 September 2017

സ്കൂള്‍ തല ശാസ്ത്രമേള

സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ശാസ്ത്ര, ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര പ്രവര്‍ത്തി പരിചയമേള നടത്തി. വിദ്യാര്‍ത്ഥികളുടെ നല്ല പങ്കാളിത്തം കൊണ്ട് മേള ശ്രദ്ധേയമായി. ഹെയ്മാസ്റ്റര്‍ ഇ പി രാജഗോപാലന്‍ മേള ഉത്ഘാടനം ചെയ്തു.
മേളയിലെ ചില നിമിഷങ്ങള്‍












Wednesday 6 September 2017

ഓണാഘോഷം

ഓണത്തോടനുബന്ധിച്ച്  കുട്ടികള്‍ക്കായി മിഠായ് പെറുക്കല്‍,കസേരകളി, ചാക്ക് റൈസ് തുടങ്ങിവിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. കൂടാതെ നാടന്‍ പൂക്കള്‍ മാത്രം ഉപയോഗിച്ചുള്ള പൂക്കള മത്സരവും നടത്തി. ഉച്ചയ്ക് പായസവിതരണം.




Saturday 12 August 2017

സബ്‍ജില്ലാ സയന്‍സ് സെമിനാര്‍

ഹൊസ്ദുര്‍ഗ് സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബി ആര്‍ സി ഹൊസ്ദുര്‍ഗില്‍ വച്ച്നടന്ന  സബ്‍ജില്ലാ സയന്‍സ് സെമിനാറില്‍ 9A ക്ലാസ്സിലെ അനന്യ ഭാസ്ക്കരന്‍ രണ്ടാം സ്ഥാനം നേടി.

മരങ്ങളുടെ സ്കൂള്‍ :: ഡോക്യുമെന്‍ടറി

കക്കാട്ട് സ്കൂള്‍ വളപ്പിലെ മുപ്പത്തഞ്ചിലധികം തരം മരങ്ങളെ ദൃശ്യവത്കരിക്കുന്ന ഡോക്യുമെന്‍ടറി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. എട്ടേക്കര്‍ വരുന്ന സ്കൂള്‍ വളപ്പില്‍ മണ്ണ് ഇല്ല.ലാറ്ററൈറ്റ് പറയാണ്. എങ്കിലും പച്ചപ്പ്‌ പകരുന്ന നിരവധിമരങ്ങള്‍ ഉണ്ട്. നാട്ടു മരങ്ങളുംമറുനാടന്‍ മരങ്ങളും ഉണ്ട്.നട്ടുവളര്‍ത്തിയവയും താനേമുളച്ചുവളര്‍ന്നവയും .
മരങ്ങളുടെ ശാസ്ത്രീയമായ അറിവുകളും സാംസ്കാരികപ്രത്യേകതകളുംസമന്വയിപ്പിച്ചുകൊണ്ടാണ് ഡോക്യുമെന്‍ടറി ഒരുക്കിയത്. മുപ്പതോളം സ്കൂള്‍കുട്ടികള്‍ പങ്കാളികളായി.
മരങ്ങളുടെ സ്കൂള്‍ എന്നാണ് പേര്.



ഗവേഷണം: കെ.പുഷ്പലത
സംഘാടനം: കെ.തങ്കമണി., ശ്യാമ ശശി, പി.എസ് അനിൽകുമാർ
സഹകരണം:
സീ- നെറ്റ് ടെലി ചാനൽ ,നീലേശ്വരം




Friday 21 July 2017

ചാന്ദ്രദിനം

ചാന്ദ്രദിനത്തോടനുബന്ധിച്ച് എല്‍ പി, യു.പി, ഹൈസ്കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. കെ സന്തോഷ്, കെ പ്രീത, പുഷ്പരാജന്‍, മണി വി പി, പി വി ശശിധരന്‍, പി എസ് അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. ഹൈസ്കൂള്‍ വിഭാഗത്തില്‍ 9A ക്ലാസ്സിലെ സജിനയും കൃഷ്ണേന്ദുവുമടങ്ങുന്ന ടീം ഒന്നാം സ്ഥാനം നേടി. 10A  ക്ലാസ്സിലെ അതുല്‍ സതീഷും കൃഷ്ണപ്രിയയും അടങ്ങിയ ടീം രണ്ടാം സ്ഥാനവും 8C ക്ലാസ്സിലെ അതുലും, ഇജാസ് അഹമ്മദും അടങ്ങുന്ന ടീം മൂന്നാം  സ്ഥാനവും നേടി.




ഒന്നാം സ്ഥാനം- കൃഷ്മേന്ദു & സജിന

രണ്ടാം സ്ഥാനം- അതുല്‍ സതീഷ് & കൃഷ്ണപ്രിയ എം വി

മൂന്നാം സ്ഥാനം- ഇജാസ് & അതുല്‍

Wednesday 21 June 2017

യോഗദിനം

യോഗദിനത്തോട് അനുബന്ധിച്ച് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വിദ്യാര്‍ത്ഥികളുടെ യോഗ പ്രദര്‍ശനം നടന്നു. ശ്രീമതി പ്രീതിമോള്‍ നേതൃത്വം നല്കി.