തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Thursday 30 June 2016

സ്കൂളിനൊപ്പം

സ്കൂളിലെ മുന്‍കാലഅധ്യാപകരുടെ കൂട്ടായ്മ ഒഴിവുദിനക്ലാസുകള്‍. പരീക്ഷാവിജയികള്‍ക്കുള്ള അനുമോദനം തുടങ്ങിയ സംരംഭങ്ങളിലൂടെ സ്കൂളിനൊപ്പം തന്നെയുണ്ട്. അപൂര്‍വമായ ഒരു പ്രവര്‍ത്തന൦

Saturday 18 June 2016

ചെമ്പരത്തിച്ചരിത്രം തുടരുന്നു

ക| ക്കാ |ട്ട് സ്| കൂ| ള്‍
അതിന്‍റെ ചെമ്പരത്തിച്ചരിത്രം തുടരുന്നു.
സ്കൂള്‍മുറ്റത്ത് പലേടത്തായി ചെമ്പരത്തിച്ചെടികളും പൊന്തകള്‍ തന്നെയും ഉണ്ട്---പൂര്‍വികരുടെ ശ്രദ്ധ.
.......................................................................................................
പാരമ്പര്യം തുടരുന്നു-- സ്കൂള്‍മുറ്റം പാറപ്പരപ്പാണ്.കല്ലുകെട്ടിമണ്ണിട്ട്‌ നിലമൊരുക്കി.പലതരം ചെമ്പരത്തിത്തൈകള്‍ കൊണ്ടുവന്നു.നട്ടു.ഇഷ്ടികകൊണ്ട് തടം ഉണ്ടാക്കി. പച്ചിലയും മണ്ണുംനിറച്ചു.
മഴ അനുഗ്രഹിക്കുന്നു.പതുക്കെപ്പതുക്കെ പലപല നിറങ്ങള്‍ വിടരുന്ന ഒരു ചെമ്പരത്തിമുറ്റം ഉണ്ടാവു൦.പണി തുടരണം.വേറെ നിറങ്ങളിലും ആകൃതിയിലുമുള്ള പൂക്കളുമുള്ളവ കണ്ടെത്തണം.
.........................................................................................................
ചെടികള്‍ക്കിടയില്‍
ശ്യാമ ശശി മാഷ്‌ ഒരു ചെറുശില്‍പം ചെയ്യുന്നുണ്ട്-- വൈകാതെ



















Friday 17 June 2016

പോസ്ററര്‍

വായനാവാരം
ശ്യാമ ശശിയുടെ പോസ്ററര്‍

Thursday 16 June 2016

വാ | യ| നാ | വാ |രം 2016
കക്കാട്ട് സ്കൂളില്‍
ജൂണ്‍ 20 തിങ്കള്‍
11 മണി
ഉദ്ഘാടനസമ്മേളന൦
ഉദ്ഘാടനം: ജി ബി വത്സന്‍
( വിഷയം: ' വായനയും വായനക്കാരും')

സ്കൂള്‍ വായനശാലയുടെ ഈ വര്‍ഷത്തെ
പ്രവര്‍ത്തനോദ്ഘാടനം: ഡോ. എം.കെ.രാജശേഖരന്‍
................................................................................................
ജൂണ്‍ 21 ചൊവ്വ
11 മണി:
ക ഥാ യാ ത്ര
(കഥപറച്ചിലുകാരുടെ സംഘം ക്ലാസുമുറികളിലേക്ക്)

1.15മണി
ചിത്രവേള
(കുട്ടികള്‍ 'വായന' വരക്കുന്നു)
....................................................................................................
ജൂണ്‍ 22 ബുധന്‍
10 മണി
പുസ്തകദര്‍ശനം

2 മണി
സംവാദം
''വായനക്കാരന്‍റെ മുറി''

എം കെ ഗോപകുമാര്‍
ത്യാഗരാജന്‍ ചാളക്കടവ്
ജയന്‍ നീലേശ്വര൦
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
ജൂണ്‍ 23 വ്യാഴം
10മണി
''വായനയുടെ വാക്കുകള്‍''
പ്രദര്‍ശനം

കഥായാത്ര
.......................................................................................................
ജൂണ്‍ 24 വെള്ളി
11 മണി
വായനാക്വിസ്

1.30 മണി
സമാപനയോഗം
അതിഥി: വി.രാജന്‍

ഇനിയും മരിക്കാത്ത ഭൂമി- ഒരു കാവ്യാഞ്ജലി

ഇക്കോ ക്ലബ്ബിന്റെയും സയന്‍സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍  സ്കൂള്‍ ഓഡിറ്റോറിയത്തില്‍  ''ഇനിയും മരിക്കാത്ത ഭൂമി- ഒരു കാവ്യാഞ്ജലി''
 എന്ന പേരില്‍ പരിസ്ഥിതി ബോധവല്ക്കരണ കാവ്യസദസ്സ് സംഘടിപ്പിച്ചു. ഒ.എന്‍.വി. കുറുപ്പിന്റെ "ഭൂമിക്ക് ഒരു ചരമഗീതം", "ഒരുതൈ നടുമ്പോള്‍," സുഗതകുമാരിയുടെ "ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി", ഇഞ്ചക്കാട് ബാലചന്ദ്രന്റെ "ഇനി വരുന്നൊരു തലമുറയ്ക് "എന്നീ കവിതകളുടെ ആലാപനം നടന്നു.  ശശിധരന്‍ പി.വി, സന്തോഷ്.കെ, സി.ടി പ്രഭാകരന്‍, പിഎസ് അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. നവിത മോഹന്‍, കൃഷ്ണപ്രിയ, രഞ്ജന, സയന, മൃദുല്‍, കൃഷ്ണദാസ് എന്നിവര്‍ കവിതകള്‍ ആലപിച്ചു.

ഇനിയും മരിക്കാത്ത ഭൂമി - സയന


ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി- കൃഷ്ണപ്രിയ,നവിത,രഞ്ജന


ഒരു തൈ നടുമ്പോള്‍ ഒരു തണല്‍ നടുന്നു- മൃദുല്‍

ഇന്ന് ‍ഞാനെന്‍റെ മുറ്റത്തിനറ്റത്ത്- അഞ്ജനയും സംഘവും

ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ- കൃഷ്ണദാസ്


Wednesday 15 June 2016

പത്രവാര്‍ത്ത


അനുമോദനം

മാര്‍ഷ്യല്‍ ആര്‍ട്സ് അസോസിയേഷന്‍  ചെറുവത്തൂരില്‍ വച്ച് നടത്തിയ സംസ്ഥാനതല മത്സരത്തില്‍ കൊറിയന്‍ വിഭാഗത്തില്‍ നാല് മെഡലുകള്‍ നേടിയ സ്നേഹ മധുസൂദനനെ സ്കൂള്‍ അസംബ്ലിയില്‍ വച്ച്  അനുമോദിച്ചു.


Tuesday 14 June 2016

പള്ളത്തിനു ഹരിതസൌഹൃദം



സ്കൂള്‍മൈതാനത്തിനു തൊട്ടുള്ള പള്ളത്തിനു---പാറക്കുളം---കിഴക്കുഭാഗത്ത് തൊഴിലുറപ്പുപദ്ധതിയുടെ ഭാഗമായി മരത്തൈകള്‍ നട്ടുപിടിപ്പിച്ചു.അമ്പതോളം മരങ്ങള്‍ക്കാണ് ഇവിടം ഇടമായത്.
നാട്ടുമാവുകള്‍,മഹാഗണി തുടങ്ങിയവയാണ് മരങ്ങള്‍.മരങ്ങള്‍ വളര്‍ന്നാല്‍ പള്ളത്തിന്‍റെ കാഴ്ചഭംഗി വര്‍ദ്ധിക്കും.ജലാശയക്കുളിരോടുകൂടിയ നല്ലൊരു തണലിട൦ രൂപപ്പെടുകയുംചെയ്യും.അത്യപൂര്‍വ്വം വിദ്യാലയങ്ങള്‍ക്ക്മാത്രം കിട്ടുന്ന അനുഗ്രഹമായിരിക്കും അത്.

പള്ളം

മഴക്കാലമായതോടെ സ്കൂള്‍ മൈതാനത്തിനു പടിഞ്ഞാറുള്ള പാറക്കുളം--പള്ളം--പതുക്കെ നിറയുകയാണ്.മടിക്കൈ ഗ്രാമപഞ്ചായത്തിന്‍റെ സാമ്പത്തികസഹായത്തോടെ കഴിഞ്ഞ വിദ്യാഭ്യാസവര്‍ഷം പി ടി എ നടത്തിയ സംരക്ഷണപ്രവര്‍ത്തനങ്ങളാണ് ഈ നിറവിന്‌ നിദാനം. ഇപ്പോള്‍ പള്ളത്തില്‍ നിന്നും വെള്ളം ഒട്ടും ഒഴുകിപ്പോകുന്നില്ല. സ്കൂള്‍കെട്ടിടങ്ങളില്‍നിന്നും മഴവെള്ളം മൈതാനത്തിനു



കുറുകേയിട്ട പൈപ്പ്‌ലൈന്‍വഴി എത്തിച്ചേരുകയും ചെയ്യുന്നുണ്ട്.
നിറഞ്ഞ പള്ളം പലതരം പക്ഷികളെയാണ് ആകര്‍ഷിക്കുന്നത്.ശലഭങ്ങളും എത്തിത്തുടങ്ങി.നല്ല വേനല്‍ വരുംവരെ പള്ളത്തില്‍ വെള്ളം നിറഞ്ഞിരിക്കും എന്നാണ്കരുതുന്നത്.
സ്കൂള്‍ സാമൂഹ്യശാസ്ത്ര ക്ലബ്പള്ളത്തിന്‍റെ ഭൂമിശാസ്ത്രത്തെപ്പറ്റിയും പാരിസ്ഥിതികപ്രാധാന്യത്തെപ്പറ്റിയും പഠനം നടത്തുന്നുണ്ട്.