ഈ വര്‍ഷം എസ്.എസ്‍.എല്‍.സി പരീക്ഷ എഴുതുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പരീക്ഷയ്ക്ക് നല്ലരീതിയില്‍ കുട്ടികളെ തയ്യാറാക്കുന്നതിനെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. സ്കൂളിന്റെ ഭാഗത്ത് നിന്ന് നടപ്പാക്കുന്ന കാര്യങ്ങള്‍ ഹെഡ്മാസ്റ്റര്‍ ഇ.പി.രാജഗോപാലന്‍ വിശദീകരിച്ചു. തുടര്‍ന്ന് ഷെര്‍ലി ജോര്‍ജ്, പി.വി പ്രകാശന്‍, കെ .സന്തോഷ്, പ്രീത.കെ, തങ്കണി.കെ, എം.ശംഭു നമ്പൂതിരി, പി.എസ്.അനില്‍ കുമാര്‍ എന്നീ അദ്ധ്യാപകര്‍ സംസാരിച്ചു.സജീവമായ ചര്‍ച്ചയും നടന്നു. ഓരോ മാസവും ക്ലാസ്സ് ടെസ്റ്റുകള്‍ നടത്തി കുട്ടികളുടെ പഠനപുരോഗതി വിലയിരുത്താനും മാസത്തില്‍ ഒരു ക്ലാസ്സ് പി.ടി.എ നടത്താനും യോഗത്തില്‍ തീരുമാനമായി.
No comments:
Post a Comment