Sunday, 13 November 2022
സബ്‍ജില്ലാ കായിക മേളയ്ക്ക് തിരി തെളിഞ്ഞു
ഹോസ്ദുർഗ് ഉപജില്ലാ സ്കൂൾ കായികമേളയ്ക്ക് കക്കാട്ട് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി. വിവിധ സ്കൂളിലെ കായിക താരങ്ങളും കക്കാട്ട് സ്കൂളിലെ എസ് പി സി, സ്കൗട്ട് &ഗൈഡ്സ് , ജെ ആർ സി യൂണിറ്റുകളിലെ കുട്ടികളും അണിനിരന്ന മാർച്ച് പാസ്റ്റിൽ കാഞ്ഞങ്ങാട് എം എൽ എ ശ്രീ ഇ ചന്ദ്രശേഖരൻ സല്യൂട്ട് സ്വീകരിച്ചു. സ്കൂളിലെ അധ്യാപകനായ ശ്രീ പി ഹരിനാരായണൻ എഴുതി ചിട്ടപെടുത്തിയ സ്വാഗതഗാനത്തോടെ ചടങ്ങ് ആരംഭിച്ചു.ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് എം എൽ എ ശ്രീ ഇ ചന്ദ്രശേഖരൻ കായികമേള ഉത്ഘാടനം ചെയ്തു. എ ഇ ഒ ശ്രീ അഹമ്മദ് ഷെരീഫ് കുരിക്കൽ പതാക ഉയർത്തി. ഹെഡ്മാസ്റ്റർ പി വിജയൻ സ്കൂൾ പതാക ഉയർത്തി. കാർത്തിക് സി മാണിയൂർ കായിക താരങ്ങൾത്ത് പ്രതിജ്ഞ ചൊല്ലികൊടുത്തു. സംഘാടക സമിതി ചെയർമാൻ ശ്രീ വി പ്രകാശന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രിൻസിപ്പൽ കെ ഹേമലത സ്വാഗതം പറഞ്ഞു. ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ നാരായണൻ,വാർഡ് മെമ്പർ ശ്രീമതി രാധ, കെ പ്രഭാകരൻ, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശൻ,എസ് എം സി ചെയർമാൻ ടി പ്രകാശൻ, പി ടി എ പ്രസിഡന്റ് കെ വി മധു എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് കെ സന്തോഷ് നന്ദി പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment