തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Tuesday 22 March 2022

ഉല്ലാസ ഗണിതം

2021-22 വർഷത്തെ ഉല്ലാസഗണിതം രക്ഷാകർതൃ ശില്പശാല 08/03/2022 ന് പി ടി എ പ്രസി‍ന്റ് ശ്രീ കെ വി മധുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശൻ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ വിജയൻ മാസ്റ്റർ സ്വാഗതഭാഷണം നടത്തി.പ്രിൻസിപ്പൽ ശ്രീ സതീശൻ മാസ്റ്റർ ആശംസകളർപ്പിച്ച് സംസാരിച്ചു. ശ്രീമതി ത്രിവേണി ടീച്ചർ വിഷയാവതരണം നടത്തി. സി ‍പി ടി എ പ്രതിനിധി ശ്രീ ഭാസ്കരൻ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. ഗണിത പഠനത്തിൽ കളികളുടെയും ഗണിതോപകരണങ്ങളുടെയും പ്രാധാന്യം ഉത്ഘാടകൻ എടുത്ത് പറഞ്ഞു. ഗണിത കേളികൾക്കാവശ്യമായ പഠനോപകരണങ്ങൾ നിർമ്മിക്കുകയും അവ ഉപയോഗിച്ച് എങ്ങിനെ ഗണിത പഠനം ആസ്വാദ്യകരമാക്കാമെന്നും ഓരോ രക്ഷിതാവും കളികളിലൂടെ പരിചയപ്പെട്ടു. ഈ ഓരോ പ്രവർത്തനത്തിലൂടെയും കുട്ടി നേടുന്ന പഠന നേട്ടങ്ങൾ എന്തൊക്കെയാണെന്ന് അധ്യാപകർ രക്ഷിതാക്കളെ ബോധ്യപെടുത്തി. ഗണിതോപകരണങ്ങൾ ഉപയോഗിച്ച് കുട്ടിയും രക്ഷിതാവും കളികളിൽ ഏർപ്പെട്ട് കുട്ടികളിലെ ഗണിത പഠന വിടവ് പരിഹരിക്കാൻ ഓരോ രക്ഷിതാവും ശ്രദ്ധിക്കണമെന്ന് ഓർമ്മപെടുത്തി.

No comments:

Post a Comment