![]() |
ക്ലാസ് ലീഡര്‍മാര്‍ ഈരണ്ടുകൂട്ടകളുമായി |
മറ്റു പ്ലാസ്റ്റിക്ക് മാലിന്യങ്ങളും കീറക്കടലാസുമൊക്കെ ഇടാനാണ് വലിയ കൂട്ട.സ്കൂളില്‍ നിന്നും പ്ലാസ്റ്റിക്ക് കഴിയുന്നത്ര ഒഴിവാക്കാന്‍പ്ലാസ്റ്റിക്ക് കൂടകള്‍ തന്നെ വെക്കുന്നതിലുള്ള പൊരുത്തക്കേട് കണ്ടറിഞ്ഞതില്‍ നിന്നുണ്ടായ ചിന്തയാണ് മുളംകൂട്ട എന്ന ആശയത്തിലെത്തിച്ചേര്‍ന്നത്
സ്കൂള്‍ ഓഡിറ്റൊറിയത്തില്‍ ഇതിനായി ഒരു ശില്പശാല സംഘടിപ്പിച്ചു. തെക്കന്‍ ബങ്കളത്തിലെ , പരമ്പരാഗതമായി കൂട്ടനിര്‍മാണം തൊഴിലായി സ്വീകരിച്ചുപോന്ന മൂവാരി സമുദായ൦ഗമായ തമ്പാന്‍ അന്തിത്തിരിയനാണ് ശില്പശാലയില്‍ മുഖ്യപങ്ക് വഹിച്ചത്. അങ്ങനെ ഒരു നാട്ടിലെ കരകൌശലപാരമ്പര്യത്തെക്കൂടി പ്രയോജനപ്പെടുത്തിക്കൊണ്ട് പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിലേക്ക് നല്ലൊരു ചുവടുവെക്കാന്‍ സ്കൂള്‍ ആഗ്രഹിക്കുന്നു. ഓരോ ക്ലാസിലെയും കൂട്ടയില്‍ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് ഉരുപ്പടികള്‍ എന്‍. എസ് എസ് വളണ്ടിയര്‍മാര്‍ ശേഖരിച്ച് റീസൈക്ലിംഗിനു നല്‍കും
No comments:
Post a Comment