Wednesday, 22 February 2023
പരിചിന്തന്‍ ദിനം
സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ ആഭിമുഖ്യത്തില്‍ ബേഡന്‍ പവലിന്റെ ജന്മദിനമായ ഫെബ്രുവരി 22പരിചിന്തന ദിവസമായി ആഘോഷിച്ചു. ഹൊസ്ദുര്‍ഗ് എ ഇ ഒ ശ്രീ അഹമ്മദ് ഷെരീഫ് കുരിക്കള്‍ പരിപാടി ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ശ്രീ പി വിജയന്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് കെ സന്തോഷ്, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ശശിലേഖ ടീച്ചര്‍ സ്വാഗതവും കുമാരി സൗപര്‍ണിക നന്ദിയും പറഞ്ഞു. ചടങ്ങില്‍ സ്കൗട്ട് ആന്റ് ഗൈഡ്സ് യൂണിറ്റ് നിര്‍മ്മിക്കുന്ന "ശുദ്ധി"സോപ്പിന്റെ വിതരണോത്ഘാടനവും ജെആര്‍സി, സ്കൗട്ട് ആന്റ് ഗൈഡ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന " പറവകള്‍ക്ക് ദാഹജലമൊരുക്കല്‍"പരിപാടിയുടെ ഉത്ഘാടനവും നടന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment