Wednesday, 22 February 2023
ഇംഗ്ലീഷ് കാര്‍ണിവല്‍
ഹൊസ്ദുര്‍ഗ് ബി ആര്‍ സിയുടെ സഹകരണത്തോടെ ഗുണത പഠനപരിപോഷണ പരിപാടിയുടെ ഭാഗമായി "ഇന്‍സ്പേരിയ- A Cultural Fiesa" 22/2/2023 ബുധനാഴ്ച സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ മണികണ്ഠന്‍ പരിപാടി ഉത്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായുള്ള ഇംഗ്ലീഷ് കാര്‍ണിവല്‍ മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രി വി പ്രകാശന്‍ ഉത്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധുവിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ പ്രിന്‍സിപ്പല്‍ ശ്രീമതി ഹേമലത, ബി ആര്‍ ട്രെയിനര്‍ സുബ്രഹ്മണ്യന്‍മാസ്റ്റര്‍, ഹെഡ്മാസ്റ്റര്‍ ശ്രീ പി വിജയന്‍, സീനിയര്‍ അസിസ്റ്റന്റ് ശ്രീ കെ സന്തോഷ്, സ്റ്റാഫ് സെക്രട്ടറി ശ്രീ വി പ്രകാശന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങിന് മാസ്റ്റര്‍ ദില്‍രാജ് വി വി സ്വാഗതവും കുമാരി ദില്‍ന നന്ദിയും പറഞ്ഞു. പരിപാടിയോട് അനുബന്ധിച്ച് ഉപ്പ് സത്യാഗ്രഹം( ദൃശ്യാവിഷ്കാരം),ഭാഷോല്‍സവം (ഹ്രസ്വചിത്രപ്രദര്‍ശനം),ഇംഗ്ലീഷ് സ്കിറ്റ്, മാടായി ഉപജില്ലാ സയന്‍സ് ക്ലബ്ബ് സെക്രട്ടറി ശ്രീ പ്രസാദ് പി വി നയിച്ച പരീക്ഷണകളരിയും നടന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment