തുടര്‍ച്ചയായി പതിനഞ്ചാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Thursday, 28 August 2014

ബെസ്റ്റ് പി.ടി.എ അവാര്‍ഡ്


സെക്കന്ററി വിഭാഗത്തില്‍ മികച്ച പി.ടി.എ യ്കുള്ള സംസ്ഥാന അവാര്‍ഡിന് കക്കാട്ട് ഗവ.ഹയര്‍സെക്കന്ററി സ്കുള്‍ പി.ടി.എ അര്‍ഹമായി. പി.ടി.എ പ്രസിഡന്റ് ശ്രീ. രാജന്‍ , ഹെഡ്മിസ്ട്രസ്സ് ശ്രീമതി സി.പി. വനജ, പ്രിന്‍സിപ്പല്‍ ഡോ. രാജശേഖരന്‍ എന്നിവരുടെ നേതൃത്വത്തില്‍ മറ്റ് പി.ടി.എ അംഗങ്ങളും അധ്യാപകരും ചേര്‍ന്ന കഴിഞ്ഞ വര്‍ഷം നടത്തിയ മികച്ച പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ് ഈ അവാര്‍ഡ്.  സ്കൂള്‍ ഓഡിറ്റോറിയം, മികച്ച റീഡിങ്ങ് റൂം, നവീകരിച്ച ഭക്ഷണശാല, കുട്ടികള്‍കുള്ള പാര്‍ക്ക്, ആധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടിമീഡി റൂം, എല്ലാ കുട്ടികള്‍ക്കും ഫില്‍ട്ടര്‍ ചെയ്ത കുടിവെള്ളം ലഭ്യമാക്കാനുള്ള കുടിവെള്ള പദ്ധതി, ഔഷധ തോട്ടം, സ്കുള്‍ നവീകരണം, നാട്ടുമാവ് സംരക്ഷണ പദ്ധതി, നെല്‍കൃഷി തുടങ്ങി വിവിധങ്ങളായ പദ്ധതികളാണ് സ്കൂളില്‍ നടപ്പിലാക്കി വരുന്നത്.

1 comment:

  1. അഭിനന്ദനങ്ങള്‍. ഈ നേട്ടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ അധ്യാപകരെയും രക്ഷിതാക്കളെയും പൊതുസമൂഹത്തെയും അഭിനന്ദിക്കുന്നു. സ്കൂളിന്റെ ബ്ലോഗും മികച്ചതാക്കി മാറ്റാന്‍ ശ്രമിക്കുമല്ലോ

    ReplyDelete