തുടര്‍ച്ചയായി പതിനഞ്ചാം വര്‍ഷവും SSLC യ്ക്ക് നൂറ് ശതമാനം വിജയം

Friday, 8 August 2014

ബെസ്റ്റ് പി.ടി.എ അവാര്‍ഡ്

വിദ്യാഭ്യാസ ജില്ല, റവന്യൂ ജില്ലാ തലത്തില്‍ ബെസ്റ്റ് പി.ടി.എ യ്കുള്ള അവാര്‍ഡ് കക്കാട്ട് ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍ പി.ടി.എ യ്ക്ക് ലഭിച്ചു. പി.ടി.എ യുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് വിദ്യാലയത്തില്‍ നടപ്പാക്കി വരുന്നത്. സ്കൂള്‍ ഓഡിറ്റോറിയം, വിശാലമായ റീഡിങ്ങ് റൂം, എല്ലാ കുട്ടികള്‍ക്കും ഫില്‍റ്റര്‍ ചെയ്ത വെള്ളം ലഭ്യമാക്കാനുള്ള കുടിവെള്ള പദ്ധതി, കുട്ടികളുടെ പാര്‍ക്ക്, നാട്ടുമാവ് പദ്ധതി, സ്കൂള്‍ അങ്കണത്തില്‍ തയ്യാറാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ ശില്പം, ആധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി മീഡിയാ റൂം എന്നിവ പി.ടി.എ യുടെ സഹായത്തോടെ പൂര്‍ത്തീകരിച്ചു. പ്രൈമറി വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്താന്‍ അവധിക്കാലത്ത്  സംഘടിപ്പിക്കുന്ന'അരങ്ങ് ' പദ്ധതിയും ഹയര്‍ സെക്കന്ററി പെണ്‍കുട്ടികളുടെ മാനസികവും ശാരീരികവുമായ വികസനത്തിന്  'കരുത്ത് ' എന്ന പേരില്‍ സംഘടിപ്പിച്ച തൈക്കോണ്‍ഡോ പരിശീലനവും എല്ലാവരുടെയും ശ്രദ്ധ പിടിച്ച് പറ്റിയ പ്രവര്‍ത്തനങ്ങളാണ്.

No comments:

Post a Comment